ബസ് സ്റ്റാന്‍ഡില്‍ സദാചാര പൊലീസായി വനിതാ പൊലീസ്; പെണ്‍കുട്ടികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി അപമാനിച്ചു

ഏമാന്‍മാരെ ഞങ്ങള്‍ നിയന്ത്രിക്കും നീയാരാ ചോദിക്കാന്‍ വന്നു വണ്ടീക്കയറെടീ. വനിതാ പോലീസുകാര്‍ ഇന്നലെ കോട്ടയം നാഗമ്പടം സ്റ്റാന്‍ഡില്‍ അഴിഞ്ഞാടി. ഒടുവില്‍ നാട്ടുകാര്‍ കൂടിയപ്പോള്‍ പിന്തിരിഞ്ഞൂ.
സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തു നിന്ന പെണ്‍കുട്ടികള്‍ അടങ്ങിയ വിദ്യാര്‍ഥി സംഘത്തോടു മഫ്തിയിലെത്തിയ വനിതാ പൊലീസുകാര്‍ അപമര്യാദയായി പെരുമാറിയെന്നു പരാതി. പട്രോളിങ്ങിനായി എത്തിയ വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥികളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുകയായിരുന്നു. പൊലീസുകാരുടെ ചോദ്യം ചെയ്യലിനിടെ വിദ്യാര്‍ഥികള്‍ക്കു വിദ്യാര്‍ഥികഴ്#ക്കു പോകേണ്ട ബസും നഷ്ടമായി. അപമര്യാദയായി പെരുമാറിയ വനിതാ പൊലീസുകാര്‍ക്കെതിരെ വിദ്യാര്‍ഥികള്‍ യുവാക്കള്‍ ജില്ലാ പോലീസ് മേധാവിക്കും ഡിവൈ.എസ്.പിക്കും വനിതാ കമ്മീഷനും പരാതി നല്‍കി. ഇന്നലെ രാവിലെ 11.45ണ് നാഗമ്പടം ബസ് സ്റ്റാന്‍ഡിനുള്ളിലായിരുന്നു സംഭവം. എം.ജി. സര്‍വകലാശാല സ്‌കൂള്‍ ഓഫ് ഇന്‍ഡന്‍നാഷണല്‍ റിലേഷന്‍സ് ആന്‍ഡ് പൊളിറ്റിക്‌സിലെ വിദ്യാര്‍ഥികളായ, ആറ് പെണ്‍കുട്ടികളടങ്ങുന്ന എട്ടംഗസംഘം കാഞ്ഞിരപ്പള്ളിയിലെ സുഹൃത്തിന്റെ വീട്ടിലേക്കു പോകുന്നതിനായാണ് സ്റ്റാന്‍ഡിലെത്തിയത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ സുഹൃത്തും സംഘത്തിലുണ്ടായിരുന്നു. ഇതിനിടെ സമീപമെത്തിയ രണ്ടു വനിതകള്‍ ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. അനാവശ്യമായി ചോദ്യം ചെയ്തതിനെച്ചൊല്ലി വിദ്യാര്‍ഥികളും യുവതികളും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ തങ്ങള്‍ വനിതാ പൊലീസുകാരാണെന്നും, പിങ്ക് പട്രോളിങ്ങിന്റെ ഭാഗമായാണ് എത്തിയതെന്നും പൊലീസുകാര്‍ അറിയിച്ചു. എന്നാല്‍, അനാവശ്യമായി തങ്ങളെ ചോദ്യം ചെയ്യാന്‍ പൊലീസുകാര്‍ക്കും അവകാശമില്ലെന്നു ആരോപിച്ച വിദ്യാര്‍ഥികള്‍ പൊലീസുകാരെന്നു വെളിപ്പെടുത്തുന്ന തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ ക്ഷുഭിതരായ വനിതാ പൊലീസുകാര്‍ വിദ്യാര്‍ഥികളുടെ കൈപിടിച്ച് വലിക്കുകയും സ്‌റ്റേഷനിലേയ്ക്കു വരാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ പൊലീസുകാര്‍ വിവരം അറിയിച്ചത് അനുസരിച്ചു കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. വിദ്യാര്‍ഥികളില്‍ രണ്ടു പേരോടു ജീപ്പിനുള്ളിലേയ്ക്കു കയറാന്‍ ആവശ്യപ്പെട്ട പൊലീസുകാര്‍ ഇവരുടെ പേരും വിലാസവും അടക്കമുള്ളവ എഴുതി എടുക്കുകയും ചെയ്തു. എന്നാല്‍, രണ്ടു പേരെയായി സ്‌റ്റേഷനിലേയ്ക്കു കൊണ്ടു പോകാനാവില്ലെന്നും, തങ്ങളെയടക്കം എല്ലാവരെയും കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടികള്‍ അടക്കം രംഗത്ത് എത്തി. വിദ്യാര്‍ഥികളും പൊലീസും തമ്മില്‍ തര്‍ക്കം രൂക്ഷമായതോടെ പ്രദേശത്ത് ആളുകള്‍ തടിച്ചു കൂടി. ചിലര്‍ മൊബൈല്‍ ഫോണില്‍ രംഗങ്ങള്‍ പകര്‍ത്തുകയും ചെയ്തു.
ഇതിനിടെ പരാതി നല്‍കുമെന്നു പെണ്‍കുട്ടികള്‍ വ്യക്തമാക്കിയപ്പോള്‍ തങ്ങള്‍ക്കുതന്നെയാണു പരാതി ലഭിക്കുന്നതെന്ന് വനിതാ പോലീസുകാര്‍ പരിഹസിക്കുകയും ചെയ്തു.
മര്യാദയോടെനിന്നിരുന്ന വിദ്യാര്‍ഥികള്‍ക്കുനേരെ വനിതാ പോലീസ് സംഘം തിരികുയായിരുന്നുവെന്ന് ആരോപിച്ചു നാട്ടുകാരും രംഗത്ത് എത്തിയതോടെ സംഘര്‍ഷ സ്ഥിതി രൂക്ഷമായി. ഇതിനിടെ ഈസ്റ്റ് എസ്‌ഐ യു.ശ്രീജിത്തിനന്റെ നേതൃ്ത്വത്തില്‍ കൂടുതല്‍ പൊലീസുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പ്രശ്‌നം പരിഹരിക്കപ്പെട്ടത്. തെറ്റിധാരണയെ തുടര്‍ന്നാണ് സംഘര്‍ഷം ഉടലെടുത്തതെന്നു എസ്‌ഐ വിശദീകരിച്ചതോടെ തങ്ങളെ അപമാനിച്ച വനിതാ പൊലീസുകാര്‍ മാപ്പ് പറയണമെന്നു വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. ഇതിനിടെ പ്രശ്‌നത്തിനു തുടക്കമിട്ട രണ്ടു വനിതാ പൊലീസുകാരും സ്ഥലത്തു നിന്നു മുങ്ങിയിരുന്നു. ഇതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ ശ്രമിച്ച യുവാവിന്റെ കൈയ്യില്‍നിന്നും പോലീസ് ഫോണ്‍ പിടിച്ചുവാങ്ങിയതു വാക്കേറ്റത്തിനും കാരണമായി. രംഗം വഷളാകുന്നുവെന്നു മനസിലാക്കിയ പോലീസ് സുഹൃത്ത്‌സംഘത്തെ അനുനയിപ്പിച്ച് മടങ്ങുകയായിരുന്നു. എസ്.എഫ്.ഐ. പ്രവര്‍ത്തകരായ യുവാക്കള്‍ക്കുനേരെയാണു വനിതാ പോലീസ് അപമര്യാദയായി പ്രവര്‍ത്തിച്ചത്.
https://www.facebook.com/Malayalivartha

























