അന്യ സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കാനൊരുങ്ങി സംസ്ഥാന സാക്ഷരതാ മിഷന്‍

കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ എണ്ണം കണക്കിലെടുത്ത് അവരെ മലയാളം പഠിപ്പിക്കാനൊരുങ്ങുകയാണ് സംസ്ഥാന സാക്ഷരതാ മിഷന്‍.
ഏകദേശം ഇരുപത്തഞ്ച് ലക്ഷത്തോളം അന്യ സംസ്ഥാന തൊഴിലാളികളാണ് സംസ്ഥാനത്ത് ജോലി ചെയ്യുന്നത്. ഇവര്‍ ഇപ്പോള്‍ കേരളത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുന്നു. അതുക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ സംസ്‌കാരവും, ഭാഷയും ഈ പദ്ധതിയിലൂടെ ഇവരെ പഠിപ്പിക്കാനാണ് സാക്ഷരത മിഷന്‍ ലക്ഷ്യമിടുന്നത്.
ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം പദ്ധതി ആവിഷ്‌കരിക്കാനാണ് സാക്ഷരതാ മിഷന്‍ ഒരുങ്ങുന്നത്. കേരളത്തില്‍ ജോലിചെയ്യുന്ന അന്യ സംസ്ഥാന തൊഴിലാളികളുടെ ആകെ കണക്കെടുപ്പ് നടത്തിയതിനു ശേഷമായിരിക്കും പദ്ധതി രൂപീകരണം.
ഏറ്റവും കൂടുതല്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലാകും ആദ്യഘട്ടമെന്ന നിലയില്‍ പദ്ധതി നടപ്പിലാക്കുക. സര്‍ക്കാരുമായി കൂടിയാലോചിച്ചതിനു ശേഷം ഇതേക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പിഎസ് ശ്രീകല പറഞ്ഞു.
https://www.facebook.com/Malayalivartha

























