ഭൂതത്താന്‍ കെട്ട് ഫോര്‍ വീല്‍ മഡ് റേസിലെ താരം ബിനോ ജോസിന്റെ ചിത്രങ്ങള്‍

ഇതാന്‍ഡാ ഫ്രീക്കനെ ഞെട്ടിച്ച ഒരുഒന്നൊന്നര നാടന്‍ സ്റ്റൈല്‍. കള്ളിമുണ്ടുടുത്ത് മീശപിരിച്ച് മഹീന്ദ്ര ജീപ്പില്‍ എത്തിയ ഫോര്‍വീലര്‍ മഡ് റേസിംഗ് താരത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ബിനോ ചീറംകുഴി എന്ന നാല്‍പ്പത്തിമൂന്നുകാരനാണ് ആള്‍ക്കൂട്ടത്തിനിടയില്‍ ആവേശത്തോടെ നില്‍ക്കുന്നത്. കഴിഞ്ഞ ആഴ്ച്ച ഭൂതത്താന്‍കെട്ടില്‍ നടന്ന ഫോര്‍ വീല്‍ മഡ്‌റേസിലെ ഉജ്ജ്വല പ്രകടനത്തിന് ശേഷമുള്ള
സ്വീകരണത്തിലാണ് ബിനോ മടക്കിക്കുത്തിയ കള്ളിമുണ്ടുടുത്ത് മീശപിരിച്ച് കടന്നുവന്നത്. കോട്ടയം പാലാ സ്വദേശിയായ ബിനോ കുട്ടിക്കാലം മുതലേ റേസിംഗ് ഭ്രമക്കാരനാണ്. അച്ഛന്‍ ജോസഫ് മാത്യു ചീറക്കുഴിയുടെ നിലമ്പൂരിലെ ക്വാറിയില്‍വെച്ചാണ് ഓഫ്‌റോഡ് റേസിംഗ് ബിനോ പഠിച്ചെടുത്തത്. റേസിംഗിന്റേയും വസ്ത്രത്തിന്റേയും സ്‌റ്റൈല്‍ ബിനോയ്ക്ക് ഒരുപാട് ആരാധകരെയുമുണ്ടാക്കി. സോഷ്യല്‍ മീഡിയയില്‍ ഒരുപാട് പേര്‍ ഷെയര്‍ ചെയ്തിട്ടുള്ള ഈ ചിത്രം സംവിധായകന്‍ ആഷിഖ് അബുവും ഷെയര്‍ ചെയ്തിട്ടുണ്ട്.
ബിനോയെക്കൂടാതെ സഹോദരന്‍ ജോസിനും റേസിംഗ് കമ്പമുണ്ട്. ജിപിഎസ് സംവിധാനങ്ങളോ, സപ്പോര്‍ട്ടിങ് ടീമോ, റേസര്‍ കോസ്റ്റിയൂമോ ഇല്ലാതെയാണ് ഇരുവരും റേസിംഗ് രംഗത്ത് താരമാകുന്നത്. ബിനോയുടെയും ജീപ്പിന്റേയും പ്രകടനത്തില്‍ പകച്ചുപണ്ടാരമടങ്ങിപ്പോയി കൊച്ചീന്നെത്തിയ ഫ്രീക്കന്‍ പിള്ളേര്‍. കൂപ്പുകളിലും പാറക്കെട്ടുകളിലും നടത്തിയിട്ടുള്ള മരണ ഓട്ടമാണ് ബീനോയുടെ കൈമുതല്‍.
2014 പാലായില് നടന്ന ഓഫ് ഫേസ് മത്സരത്തില് പങ്കെടുത്തുകൊണ്ടാണ് ഈ രംഗത്ത് സജീവമായത്
ഇന്ത്യയിലെവിടെയും റേസിംഗിന് പോകാന്‍ ബിനോയ്ക്ക് തന്റെ ജീപ്പും കൈലിമുണ്ടും ഒരു ഹെല്മറ്റും മതി. ചളിയില്‍ ഇറങ്ങി പയറ്റാന് എന്നാത്തിനാടാ ഉവ്വേ കളറ് കുപ്പായമെന്നാണ് തനി നാടന്‍ സ്റ്റൈലിലുള്ള ചോദ്യം.
ഇതല്ലേ കട്ട ഹീറോയിസം. അച്ചായന്‍ തന്നെ താരം.
https://www.facebook.com/Malayalivartha

























