നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു

പുന്നയൂര്‍ക്കുളം അണ്ടത്തോട് സെന്ററില്‍ വച്ച് റോഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിന്നില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു. അണ്ടത്തോട് തങ്ങള്‍പടി സ്വദേശി പണിക്കവീട്ടില്‍ ഹംസയുടെ മകന്‍ ഷെറീഫ് (34) ആണ് മരിച്ചത്.
പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവം. ചാവക്കാട് റൂട്ടിലോടുന്ന അല്‍-അമീന്‍ ബസിലെ ഡ്രൈവറാണ് മരിച്ച ഷെരീഫ്. പുലര്‍ച്ചെ ബസ് എടുക്കുവാനായി ബൈക്കില്‍ യാത്ര ചെയ്യവേയാണ് റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന നാഷണല്‍ പെര്‍മിറ്റ് വണ്ടിയുടെ പിറകില്‍ ഇടിച്ചത്. അപകടത്തെ തുടര്‍ന്ന് സംഭവസ്ഥലത്തു വച്ചുതന്നെ ഷെരീഫ് മരിച്ചു. ശബ്ദം കേട്ട് അടുത്തുള്ള ചായക്കടയില്‍ നിന്ന് നാട്ടുകാര്‍ ഓടിയെത്തി ഇയാളെ ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വടക്കേക്കാട് പോലീസ് മേല്‍നടപടി സ്വീകരിച്ചു. ഭാര്യ: റഷീദ. മക്കള്‍: അനസ്, ഷെന, ഷിഫാന്‍.
https://www.facebook.com/Malayalivartha

























