മുഖ്യമന്ത്രി നരനായാട്ട് കണ്ട് ആസ്വദിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയന്‍ നരനായാട്ട് കണ്ട് ആസ്വദിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കണ്ണൂരില്‍ യു.ഡി.എഫ് സംഘടിപ്പിച്ച സമാധാന സദസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിപ്രവര്‍ത്തകരുടെ സംഹാര താണ്ഡവും കണ്ട് രസിക്കുന്ന മുഖ്യമന്ത്രി സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണെന്നും മുഖ്യമന്ത്രി നീതി നടപ്പിലാക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ ക്രിമിനലുകള്‍ക്ക് വേണ്ടിയെന്നും രമേശ് ചെന്നിത്തല കണ്ണൂരില്‍ പറഞ്ഞു. ജില്ലയില്‍ മുഖ്യമന്ത്രി സമാധാനയോഗം വിളിക്കാത്തത് കുറ്റകരമാണ്.
ഇരട്ടനീതിക്ക് തെളിവാണ് അസ്ലം വധക്കേസിന്റെ അന്വേഷണം വൈകുന്നത്. സര്‍ക്കാറിന്റെ അനാസ്ഥക്ക് പിന്നില്‍ സി.പി.എമ്മിന്റെ രാഷ്ട്രീയ കളിയാണെന്നും ചെന്നിത്തല ആരോപിച്ചു. ബിജെപി ദേശീയ സമ്മേളനം കോഴിക്കോട് നടത്തുന്നതിന് പിന്നില്‍ ഗൂഢ തന്ത്രമാണെന്നും കണ്ണൂരില്‍ തുടരുന്ന രാഷ്ട്രീയ സംഘര്‍ഷത്തിന് കൂടുതല്‍ ശക്തി പകരുന്നതിനുള്ള കോപ്പുകൂട്ടാണിതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. കേരളത്തിലെ ഇടതു സര്‍ക്കാര്‍ സംസ്ഥാനത്ത് ഇരട്ടനീതിയാണ് നടപ്പാക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായിയുടെ നീതി സ്വന്തം പാര്‍ട്ടിയിലെ ക്രമിനലുകള്‍ക്ക് വേണ്ടിയുള്ളതാണ്.
90 വയസുള്ള സ്ത്രീക്ക് പോലും സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണ് സംസ്ഥാനത്തുള്ളത്. കൊല്ലം കടയ്ക്കലില്‍ സ്ത്രീയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ പോയ കോണ്‍ഗ്രസ് നേതാക്കളായ കൊടിക്കുന്നില്‍ സുരേഷിനെയും ബിന്ദു കൃഷ്ണയെയും കമ്യൂണിസ്റ്റുകാര്‍ കൈയ്യേറ്റം ചെയ്‌തെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha

























