പഴയ നോട്ടുകള്‍ മാറിക്കിട്ടി; സന്തോഷത്തില്‍ മതിമറന്ന വീട്ടമ്മ കുഞ്ഞിനെ ബാങ്കില്‍ മറന്ന് വെച്ചു!

ബാങ്കുകളിലെങ്ങും നോട്ടുകള്‍ മാറാനുള്ള തിക്കും തിരക്കുമാണ്. നോട്ടൊന്നു മാറിക്കിട്ടിയാല്‍ തെല്ലൊരാശ്വാസവുമാണ്. എന്നാല്‍ സന്തോഷത്തില്‍ മതിമറന്ന് ഇങ്ങനെയുമൊക്കെ ആളുകള്‍ കാണിച്ചു കൂട്ടുമോ...! രാവിലെ മുതല്‍ ബാങ്കില്‍ കാത്തുനിന്ന വീട്ടമ്മയ്ക്ക് അസാധുവാക്കിയ നോട്ടുകള്‍ക്കു പകരം സാധുവായ നോട്ടു കിട്ടിയ സന്തോഷത്തില്‍ കൂടെ കൊണ്ടുവന്ന കുഞ്ഞിനെ എടുക്കാന്‍ മറന്നു.
ബ്ലാങ്ങാട് സ്വദേശിയായ വീട്ടമ്മയാണു നീണ്ട കാത്തിരിപ്പിന്റെ അവസാനം പണം ലഭിച്ചപ്പോള്‍ കുഞ്ഞിനെ മറന്നത്. ശനിയാഴ്ച രാവിലെയാണു വീട്ടമ്മ ചാവക്കാട് ചേറ്റുവ റോഡിലെ എസ്ബിടിയിലത്തെിയത്. കൂടെ മകനും മകളുമുണ്ടായിരുന്നു. മകളെ സമീപത്തെ ഒരു ബെഞ്ചിലിരുത്തി മകന്റെ കൈപിടിച്ചു വരിയില്‍ നിന്നാണ് ഏറെ നേരത്തിനു ശേഷം കാശു മാറിക്കിട്ടിയത്. പണം ലഭിച്ചതോടെ അതിന്റെ സന്തോഷത്തില്‍ മകനുമായി ബാങ്കില്‍ നിന്നിറങ്ങുകയായിരുന്നു.
പിന്നീട് ഓട്ടോ വിളിച്ചു വീട്ടിലത്തെിയപ്പോഴാണു പോകുമ്പോള്‍ മകള്‍ കൂടെയുണ്ടായിരുന്നതും ബെഞ്ചിലിരുത്തിയതും ഓര്‍മ വന്നത്. ഉടനെ ബാങ്കിലത്തെിപ്പോഴും മകള്‍ ഇരുത്തിയിടത്തുതന്നെ ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























