മുന്‍ഗണനാപട്ടികയില്‍പ്പെടാത്തവര്‍ക്ക് തല്‍ക്കാലം റേഷന്‍ നല്‍കില്ലെന്ന് സിവില്‍ സപ്ലൈസ്

മുന്‍ഗണനാപട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്ക് തല്‍ക്കാലം റേഷന്‍ നല്‍കേണ്ടെന്ന് സിവില്‍ സപ്ലൈസ് തീരുമാനം. പട്ടികയില്‍ ഉള്‍പ്പെടാത്ത ഒരുകോടി ഇരുപത്തിയൊന്ന് ലക്ഷം പേര്‍ക്ക് രണ്ടുകിലോ അരി വീതം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ഇവര്‍ ആരൊക്കെയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല.
അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കുള്ള റേഷന്‍വിതരണവും രണ്ടുദിവസം കൂടി വൈകും. 1.54 കോടി ആളുകള്‍ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ച് മുന്‍ഗണനപട്ടികയില്‍ ഉണ്ട്. നേരത്തെ റേഷന്‍ വാങ്ങിക്കൊണ്ടിരുന്ന ശേഷിച്ച 1.88 കോടി ഉപഭോക്താക്കളില്‍1.21 കോടി ആളുകള്‍ക്ക് കൂടി രണ്ടുരൂപ നിരക്കില്‍ രണ്ടുകിലോ അരിവീതം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
പക്ഷെ ഇവര്‍ ആരൊക്കെയെന്നോ എന്തുമാനദണ്ഡം അനുസരിച്ച് ഇവരെ തിരഞ്ഞെടുക്കണമെന്നോ സര്‍ക്കാര്‍ പറഞ്ഞിട്ടില്ല.സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരെ ഈ പട്ടികയിലുണ്ടെന്നിരിക്കെ അര്‍ഹരെ കണ്ടെത്തി അരിവിതരണം നടത്തിയില്ലെങ്കില്‍ ആക്ഷേപത്തിനിടയാക്കും.ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തില്‍ വ്യക്തത വേണമെന്ന് കാണിച്ച് സിവില്‍ സപ്ലൈസ് സര്‍ക്കാരിലേക്ക് വീണ്ടും കത്തയച്ചിരിക്കുന്നത്.
അതേസമയം മുന്‍ഗണന പട്ടികയില്‍ ഉള്ളവര്‍ക്ക് തിങ്കളാഴ്ച മുതല്‍ ഭക്ഷ്യസുരക്ഷ നിയമം അനുസരിച്ചുള്ള അരി വിതരണം ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം.എന്നാല്‍ ഒരു റേഷന്‍കടയിലും സാധനങ്ങളെത്തിയില്ല. അന്ത്യോദയ അന്നയോജന പദ്ധതിയിലുള്ളവര്‍ക്ക് കാര്‍ഡൊന്നിന് 35 കിലോ അരിയും, മുന്‍ഗണനപട്ടികയിലെ മറ്റുള്ളവര്‍ക്ക് ആളൊന്നിന് അഞ്ചുകിലോ അരിയുമാണ് സൗജന്യമായി നല്‍കേണ്ടത്.
https://www.facebook.com/Malayalivartha


























