ആരു വലിയവന്‍ ആരു ചെറിയവന്‍ ? പെരുന്നയിലെത്തിയ സുധീരനെ കാണാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല, കാത്തിരിപ്പിനു ശേഷം സുധീരന്‍ മടങ്ങി

കെപിസിസി പ്രസിഡന്റ് വിഎം സുധീരന് എന്‍എസ്‌എസ് ആസ്ഥാനമായ പെരുന്നയില്‍ എന്ത് കാര്യമെന്ന് ചോദിക്കരുത്. ഒരു ഉന്നത പദവിയിലെത്തിയാല്‍ പെരുന്ന സന്ദര്‍ശിച്ച് സുകുമാരന്‍ നായരുടെ പ്രീതി സമ്പാദിക്കണമെന്നാണ് നാട്ടുനടപ്പ്. ആനാട്ടു നടപ്പ് സുധീരന്‍ സുധീരമായി ലംഘിക്കുന്നു എന്ന വാര്‍ത്ത വന്നിട്ട് മഷി ഉണങ്ങിയിട്ടില്ല. അതിനും മുമ്പ് സുധീരന്‍ പെരുന്നയിലെത്തി. എന്നാല്‍ സുധീരനെ കാണാന്‍ ജി.സുകുമാരന്‍ നായര്‍ കൂട്ടാക്കിയില്ല. കോട്ടയം ഡി.സി.സിയുടെ സ്വീകരണപരിപാടിക്കായി പോകും വഴി രാവിലെ ഒമ്പത് മണിയോടെ പെരുന്നയിലെത്തിയ സുധീരന്‍ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനനടത്തി. തുടര്‍ന്ന് പതിനഞ്ച് മിനിറ്റോളം അദ്ദേഹം അവിടെ ചിലവഴിച്ചു. കെ.പി.സി.സി അധ്യക്ഷനായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് സുധീരന്‍ പെരുന്നയിലെത്തുന്നത്.
സുധീരന്‍ പെരുന്നയിലെത്തുന്നതിന് മിനിറ്റുകള്‍ മുമ്പാണ് മന്നം സമാധിക്കടുത്ത് ഇരിക്കുകയായിരുന്ന സുകുമാരന്‍ നായര്‍ എഴുന്നേറ്റ് സ്വന്തം മുറിയിലേക്ക് പോയത്. സുധീരന്‍ അവിടെ ചിലവഴിച്ച 15 മിനിറ്റ് നേരവും സുകുമാരന്‍ നായര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങുകയോ സുധീരനെ കാണാന്‍ തയാറാകുകയോ ചെയ്തില്ല. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും സുധീരനൊപ്പമുണ്ടായിരുന്നു.
സുധീരന്‍ എത്തുന്നതിന് മുമ്പ് ജോസ്.കെ മാണി എം.പി പെരുന്നയിലെത്തുകയും സുകുമാരന്‍ നായരുമായി സംസാരിക്കുകയും ചെയ്തിരുന്നു.
കെപിസിസി പ്രസിഡന്‍റായിരുന്ന രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായി സ്ഥാനമേറ്റെടുത്തശേഷം എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയപ്പോഴും സുകുമാരന്‍ നായര്‍ അകലം പാലിച്ചത് ചര്‍ച്ചയായിരുന്നു. മന്നം സമാധിയില്‍ രമേശ് ചെന്നിത്തല പുഷ്പാര്‍ച്ചന നടത്തിയപ്പോഴും എന്‍എസ്എസ് നേതാക്കന്മാര്‍ ആരും പങ്കെടുക്കാതിരുന്നതും ശ്രദ്ധേയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha