എയര്‍ ഇന്ത്യ സ്ഥിരം ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു

എയര്‍ ഇന്ത്യ സ്ഥിരം ജീവനക്കാരുടെ ശമ്പളം രണ്ടു ശതമാനം വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണു ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം എയര്‍ ഇന്ത്യക്കു സാമ്പത്തിക ലാഭം ഉണ്ടായതുമൂലമാണു ജീവനക്കാരുടെ ശമ്പളം വര്‍ധിപ്പിക്കുന്നതെന്നു എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എ. ജയചന്ദ്രന്‍ പറഞ്ഞു.
ഇന്ധന വിലയിലുണ്ടായ കുറവും യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതും എയര്‍ ഇന്ത്യക്കു സാമ്പത്തിക ലാഭമുണ്ടാകാന്‍ കാരണമായി. ഏകദേശം 19,000 സ്ഥിരം ജീവനക്കാരാണ് എയര്‍ ഇന്ത്യക്കുള്ളത്.
https://www.facebook.com/Malayalivartha