ആംബുലന്‍സില്‍ കറങ്ങിനടന്ന് പിടിച്ചുപറിയും അക്രമവും നടത്തുന്ന സംഘം അറസ്റ്റില്‍

നെടുമങ്ങാട്ട് ആംബുലന്‍സില്‍ കറങ്ങി നടന്ന് കവര്‍ച്ചയും പിടിച്ചുപറിയും നടത്തി വന്നിരുന്ന നാലംഗ സംഘത്തെ അറസ്റ്റ് ചെയ്തു. കവര്‍ച്ച, പിടിച്ചുപറി, അക്രമം, കൂട്ടത്തല്ല് എന്നിവ നടത്തി ആംബുലന്‍സില്‍ രക്ഷപ്പെടുന്നതു പതിവാക്കുകയായിരുന്നു സംഘം. നെടുമങ്ങാട്, വിതുര, പാലോട്, ആര്യനാട് മേഖലകള്‍ കേന്ദ്രീകരിച്ചായിരുന്നു ഗുണ്ടാസംഘം പ്രവര്‍ത്തിച്ചിരുന്നത്. പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നെടുമങ്ങാട് കരിപ്പൂര് ഹൈസ്‌കൂളിനു സമീപം സ്റ്റമ്പര്‍ അനീഷ് എന്ന അനീഷ് (28), പുലിപ്പാറ തേവരുകുഴി ലക്ഷംവീട്ടില്‍ പുലിപ്പാറ ശ്യാം (27), പത്താംകല്ല് മേലേക്കര ശ്യാം നിവാസില്‍ ശ്യാംകുമാര്‍ (27), തിരുവനന്തപുരം കരിമഠം കോളനി സ്വദേശി ചുള്ളിമാനൂര്‍ ആറാംപള്ളിയില്‍ വാടകയ്ക്ക് താമസിക്കുന്ന സജിത് (35) എന്നിവരാണ് അറസ്റ്റിലായത്. ജില്ലയിലെ വനമേഖലയിലെ ഒരു വിനോദസഞ്ചാരകേന്ദ്രത്തില്‍ ആംബുലന്‍സിനുള്ളില്‍ മദ്യപിച്ചും നാട്ടുകാരെ ഭീഷണിപ്പെടുത്തിയും ഒരു സംഘം സഞ്ചരിച്ചുവരുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
നെടുമങ്ങാട് പഴകുറ്റിയില്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലെത്തി ഉടമ കുമാരപിള്ളയെ മര്‍ദിച്ച് രണ്ടരപ്പവന്റെ മാല പൊട്ടിക്കല്‍, ക്രിസ്മസ്തലേന്ന് ആനാട് നാഗച്ചേരിയില്‍ വഴിയാത്രക്കാരിയായ ഓമനയെ തലയ്ക്കടിച്ചുവീഴ്ത്തി മൂന്നുപവന്‍ സ്വര്‍ണം കവര്‍ച്ച തുടങ്ങിയവ ബൈക്കിലെത്തിയാണ് നടത്തിയതെങ്കിലും ഒരു ആംബുലന്‍സിന്റെ സാന്നിധ്യം അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
<ു>ഓട്ടോെ്രെഡവര്‍ നെടുമങ്ങാട് താളിക്കമുകള്‍ സ്വദേശി ബ്രിജി രാജനെ മര്‍ദിച്ച് 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലും നെടുമങ്ങാട് സ്റ്റാന്‍ഡിലെ ഓട്ടോെ്രെഡവര്‍ അര്‍ഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച് പണം കവര്‍ന്ന കേസിലും ഇവര്‍ പ്രതികളാണ്.
സംഘത്തിലെ പ്രധാനിയായ സ്റ്റമ്പര്‍ അനീഷ് നെടുമങ്ങാട് ബ്‌ളോക്ക് ഓഫീസിനുമുന്നിലെ കടക്കാരനെയും കുശര്‍കോട്ടുള്ള ഹോട്ടല്‍ തൊഴിലാളിയെയും ജില്ലാ ആശുപത്രിയിലെ സെക്യൂരിറ്റി ബൈജുവിനെയും ആംബുലന്‍സ് െ്രെഡവര്‍ വിഷ്ണുവിനെയും ഖാദിബോര്‍ഡ് ജങ്ഷനിലുള്ള ഒരു ഗൃഹനാഥനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചതുള്‍പ്പെടെ നിരവധി ഗുണ്ടാ ആക്രമണ കേസില്‍ പ്രതിയാണ്.
പുലിപ്പാറ ശ്യാം ഒരു ബലാത്സംഗ കേസിലും ഗവ. ആശുപത്രിയിലെ ആംബുലന്‍സ് െ്രെഡവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും പ്രതിയാണ്. മോഷണമുതലുകള്‍ വിറ്റുകൊടുക്കുന്ന സജിത് കഞ്ചാവുകേസിലും അടിപിടി കേസിലും പ്രതിയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha