ഒറ്റയ്‌ക്കു മത്സരിച്ചാല്‍ ബലമറിയാം? കൊല്ലം സീറ്റ് കിട്ടിയില്ലങ്കില്‍ ഒറ്റയ്‌ക്ക് മത്സരിക്കാന്‍ ആര്‍എസ്‌പി, പ്രേമചന്ദ്രനെ സ്വാഗതം ചെയ്‌ത് ഫ്‌ളക്‌സ് ബോര്‍ഡുകള്‍

എല്‍ഡിഎഫിലും യുഡിഎഫിലും ഉടക്കി നില്‍ക്കുന്ന ഘടക കക്ഷികള്‍ ഒറ്റയ്‌ക്ക് മത്സരിക്കുമെന്ന വീമ്പിലാണ്. എന്നാല്‍ ഇവര്‍ ഒറ്റയ്‌ക്ക് മത്സരിക്കണമെന്നാണ് കേരള ജനത ആഗ്രഹിക്കുന്നത്. അപ്പോളറിയാം വീമ്പിളക്കുന്ന ഇവരുടെ ബലം. അതേസയം കൂടുമാറിവരുന്ന ഘടകകക്ഷികളെ എതിര്‍മുന്നണി കൂടെക്കൂട്ടുന്നു എന്നതാണ് വലിയ വിരേധാഭാസം.
സീറ്റ് നല്‍കാനാവില്ലെന്ന് ഉഭയ കക്ഷി ചര്‍ച്ചയില്‍ സി.പി.ഐ.എം അറിയിച്ചതിനെ തുടര്‍ന്ന് കൊല്ലത്ത് സൗഹൃദ മത്സരത്തിന് ഒരുങ്ങുകയാണ് ആര്‍എസ്.പി. കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രന് അഭിവാദ്യമര്‍പ്പിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചു. ജനനായകന് കൊല്ലത്തേക്ക് സ്വാഗതം എന്നാണ് ഫ്‌ളക്‌സിലെ വാചകം. നഗരമധ്യത്തിലാണ് ആര്‍എസ്.പി ഫ്‌ളക്‌സുകള്‍ സ്ഥാപിച്ചത്. ആര്‍എസ്പിക്ക് കൊല്ലം സീറ്റ് നിഷേധിച്ചതിനെതിരെ ആര്‍വൈഎഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധപ്രകടനം നടന്നു.
രാവിലെ നടന്ന ഉഭയകക്ഷി ചര്‍ച്ചയിലാണ് കൊല്ലം സീറ്റ് ആവശ്യം അംഗീകരിക്കാനാവില്ലെന്ന നിലപാട് സി.പി.ഐ.എം അറിയിച്ചത്. സീറ്റ് എല്ലാം വീതം വെച്ചശേഷം ചര്‍ച്ചയ്ക്ക് വിളിക്കുന്നതില്‍ എന്ത് പ്രസക്തിയാണെന്ന് ചോദിച്ച ആര്‍.എസ്.പി നേതാക്കള്‍ കൊല്ലം സീറ്റ് ആവശ്യത്തില്‍ പിന്നോട്ടില്ലെന്നും വ്യക്തമാക്കി. ഇതോടെ ഉഭയകക്ഷി ചര്‍ച്ച അലസിപിരിഞ്ഞു. ചര്‍ച്ചയ്ക്ക് ശേഷം പുറത്തു വന്ന ആര്‍.എസ്.പി നേതാക്കളായ എ.എ.അസീസും എന്‍.കെ.പ്രേമചന്ദ്രനും കൊല്ലത്തെ സൗഹൃദ മത്സരസാധ്യത തുറന്നിട്ടു.
ഉച്ചയ്ക്ക് ശേഷം ചേര്‍ന്ന മുന്നണി നേതൃയോഗം ബഹിഷ്‌ക്കരിച്ച ആര്‍എസ്.പി നിലപാട് പിന്നെയും കടുപ്പിച്ചു. എന്നാല്‍ മുന്നണി യോഗത്തില്‍ സീറ്റ് വിഭജനം ചര്‍ച്ചയ്ക്ക് വന്നതേയില്ല. എങ്കിലും പ്രശ്‌നം എടുത്തിട്ട ജനതാദള്‍ സീറ്റുകള്‍ പ്രധാന പാര്‍ട്ടികള്‍ സീറ്റ് പങ്കിട്ടെടുക്കുന്നതിനെ വിമര്‍ശിച്ചു. പിണങ്ങി നില്‍ക്കുന്ന ആര്‍എസ്.പിയെ അനുനയിപ്പിക്കാന്‍ ഇടപെടല്‍ വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ആര്‍എസ്.പിയുമായി വീണ്ടും ചര്‍ച്ച നടത്താമെന്നും തിങ്കളാഴ്ച വീണ്ടും എല്‍ഡിഎഫ് ചേരാമെന്നും സി.പി.ഐ.എം നേതൃത്വം മറുപടി നല്‍കി. തെരഞ്ഞെടുപ്പിന്റെ പൊതുകാര്യങ്ങളും കസ്തുരി റിപ്പോര്‍ട്ടുമാണ് ഇന്നത്തെ യോഗം ചര്‍ച്ച ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha