സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്ന് ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം

സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ന്നതായും സ്ത്രീ സുരക്ഷ നടപ്പിലാക്കാന്‍ കഴിയുന്നില്ലെന്നും ആരോപിച്ച് നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ക്രമസമാധാന വിഷയത്തില്‍ ചോദ്യോത്തര വേള നടക്കുന്നതിനിടെ പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ച് പുറത്തിറങ്ങി. ഇന്ന് സഭയുടെ തുടക്കത്തില്‍ തന്നെ എംഎല്‍എ മാര്‍ സ്പീക്കറുടെ ഡയസിനു മുന്നില്‍ തടിച്ചു കുടി മുദ്രാവാക്യം മുഴക്കിയിരുന്നു. പിന്നാലെ ചോദ്യോത്തരവേള റദ്ദാക്കി.
സംസ്ഥാനത്തെ സ്ത്രീ സുരക്ഷാ വിഷയം ചര്‍ച്ചയ്‌ക്കെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രതിപക്ഷത്തിന്റെ ഈ ആവശ്യം സ്പീക്കര്‍ പി.രാമകൃഷ്ണന്‍ തള്ളി. എന്നാല്‍ ശൂന്യവേളയില്‍ അടിയന്തിരപ്രമേയത്തിന് നോട്ടീസ് ലഭിച്ചിട്ടുണ്ടെന്നും അപ്പോള്‍ ഈ വിഷയം പരിഗണിക്കാമെന്നും സ്പീക്കര്‍ പറഞ്ഞതോടെ പ്രതിപക്ഷം ബഹളം തുടങ്ങി. സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കി ബാനര്‍ ഉയര്‍ത്തി കാട്ടി പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.
സംസ്ഥാനത്ത് സ്ത്രീ ജീവിതം ഈ സര്‍ക്കാരിന് കീഴില്‍ ദുഷ്‌കരമായെന്ന് പ്രതിപക്ഷം ആരോപിച്ചു. ഈ വിഷയത്തില്‍ പ്രതിപക്ഷനേതാവിനെ സംസാരിക്കാന്‍ അനുവദിക്കണമെന്നും പ്രതിപക്ഷം ആവശ്യം ഉയര്‍ത്തി. എന്നാല്‍ സഭയുടെ രീതി അനുസരിച്ച് മാത്രമേ സഭാ നടപടികള്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കൂ എന്ന് സ്പീക്കര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























