Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാനഭംഗക്കാര്‍ക്ക്‌ വധശിക്ഷതന്നെ, പത്താംക്ലാസുകാരി ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ കേസില്‍ ഓട്ടോഡ്രൈവര്‍ക്ക്‌ വധശിക്ഷ

03 JANUARY 2013 08:03 AM IST
മലയാളി വാര്‍ത്ത.

ഡല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക്‌ കരുത്തുപകരാന്‍ കേരളത്തിന്റെ ആദ്യ വിധി. കേരളത്തെ നടുക്കിയ ആര്യക്കൊലക്കേസിലെ പ്രതി ഓട്ടോഡ്രൈവര്‍ രാജേഷ്‌കുമാറിന്‌ വധശിക്ഷ. 2012 മാര്‍ച്ച്‌ ആറിനാണ്‌ കന്യകുളങ്ങര സര്‍ക്കാര്‍ ഗേള്‍സ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ ആര്യയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയത്‌.

ഏഴ്‌ മാസം കൊണ്ടാണ്‌ വിചാരണ പൂര്‍ത്തിയായത്‌. മാനഭംഗക്കേസുകളില്‍ വിചാരണ നീണ്ടുപോകുന്നത് പലപ്പോഴും പ്രതികള്‍ രക്ഷപ്പെടാന്‍ വഴിയൊരുക്കിയിരുന്നു. ചുരുങ്ങിയ സമയംകൊണ്ട് പ്രോസിക്യൂഷന് വിചാരണ പൂര്‍ത്തിയാക്കാനായതാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കിയത്. 

ഹീനമായ കുറ്റകൃത്യം നടത്തിയ പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും വിധിന്യായത്തില്‍ കോടതി അഭിപ്രായപ്പെട്ടു. കൊലപാതകം, ബലാത്സംഗം, കവര്‍ച്ച, ഭവനഭേദനം, ആള്‍മാറാട്ടത്തിലൂടെ ചതിക്കല്‍ എന്നീ കുറ്റങ്ങള്‍ പ്രതി ചെയ്തിട്ടുണ്ടെന്നും കോടതി കണ്ടെത്തി. 


വട്ടപ്പാറ ചിറക്കോണം വിളയില്‍ വീട്ടില്‍ വിജയകുമാരന്‍ നായരുടെയും ജയകുമാരിയുടെയും മകളാണ്‌ ആര്യ. വാര്‍ഷിക പരീക്ഷയുടെ പഠനാവധി ആയിരുന്നതിനാല്‍ ആര്യ വീട്ടില്‍ തനിച്ചായിരുന്നു. സംഭവദിവസം പ്രതിയായ കാട്ടാക്കട വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ് കുമാറിന്റെ ഓട്ടോറിക്ഷ ആര്യയുടെ വീടിനുസമീപം വച്ച് കേടായിരുന്നു. ഓട്ടോറിക്ഷ നന്നാക്കാന്‍ സ്‌ക്രൂഡൈവര്‍ വാങ്ങിയ പ്രതി ആര്യ വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ആര്യയെ മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ച്ച ചെയ്തു. ഈ ആഭരണങ്ങള്‍ സ്വകാര്യസ്ഥാപനത്തില്‍ പണയം വച്ചിരുന്നു. ഇത് പോലീസ് കണ്ടെടുത്തു.

കൊലപാതകം നടന്ന് എട്ടാം ദിവസം തന്നെ പ്രതി വീരണകാവ് മൊട്ടമൂല ക്രൈസ്റ്റ് ഭവനില്‍ രാജേഷ്‌കുമാര്‍ അറസ്റ്റിലായി. കാട്ടാക്കട സ്റ്റാന്‍ഡിലെ ഓട്ടോ ഡ്രൈവറായിരുന്നു രാജേഷ്. രാജേഷിന്റെ 'രാജമ്മ' എന്ന പേരിലുള്ള ഓട്ടോറിക്ഷയും ഓട്ടോക്ക് മുന്നിലുണ്ടായിരുന്ന ഉണ്ണിയേശുവിന്റെ ചിത്രവുമായിരുന്നു രാജേഷിനെ പിടികൂടാന്‍ സഹായിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (35 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (38 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (43 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (51 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends