സി.പി.എമ്മിനെതിരെ വീണ്ടും രമയുടെ വാള്‍

സി.പി.എമ്മിനെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തറപറ്റിക്കാന്‍ കെ.കെ രമ പ്രചരണത്തിനിറങ്ങി. ഇന്നലെ തലസ്ഥാനത്തായിരുന്നു ആദ്യ പരിപാടി. ഇലക്ഷന്‍ കഴിയുന്നതോടെ സി.പി.എമ്മിന്റെ അടിവേര് തോണ്ടുമെന്ന് രമ ആരോപിച്ചു. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുഐക്യമുന്നണി സ്ഥാനാര്‍ത്ഥി എം. ഷാജര്‍ഖാന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.
സി.പി.എം ജനങ്ങളില്‍ നിന്ന് വളരെ അകന്ന് പോയിരിക്കുന്നു. സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥിപട്ടിക അണികളെ നോക്കി പരിഹസിക്കുന്നതാണ്. രാഷ്ട്രീയത്തിന്റെ കണിക പോലുമില്ലാത്തവരാണ് സി.പി.എമ്മിന്റെ സ്ഥാനാര്‍ത്ഥികളെന്നും രമ ആരോപിച്ചു. കോണ്‍ഗ്രസുകാരനും വിദ്യാഭ്യാസ കച്ചവടക്കാരനുമൊക്കെയാണ് സി.പി.എം സ്ഥാനാര്‍ത്ഥികള്‍. സി.പി.എം കുത്തകകളുടെ പാര്‍ട്ടിയായിക്കഴിഞ്ഞുവെന്നും രമ പറഞ്ഞു.
മുതലാളിമാരാണ് ഇപ്പോള്‍ മന്ത്രിമാരെയും നേതാക്കളെയും തീരുമാനിക്കുന്നത്. അണികളെയും പാര്‍ട്ടിക്കാരെയും സി.പി.എമ്മിന് വേണ്ടാതായിരിക്കുന്നു. പാര്‍ട്ടിക്കുള്ളിലെ അവഗണനയും വല്ല്യേട്ടന്‍ മനോഭാവവും കാരണമാണ് ആര്‍.എസ്.പി മുന്നണി വിട്ടുപോയത്. എന്നാല്‍ അവരെ തിരിച്ച് വിളിക്കാനോ അനുനയിപ്പിക്കാനോ പിണറായി വിജയന്‍ തയാറായില്ല. അവരെല്ലാം പോകണമെന്നാണ് പിണറായിയുടെ ആഗ്രഹം. പാര്‍ട്ടിക്ക് മുതലാളിമാരുണ്ട്. പാര്‍ട്ടിക്ക് ഇപ്പോള്‍ പണം മാത്രം മതി. ഇടതുപക്ഷത്തിന്റെ അപചയമാണിതെന്നും രമ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha