നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്; എല്ലാം എണ്ണിപ്പറഞ്ഞ് എഫ്‌ഐആര്‍.. ഈ രേഖകള്‍ സത്യമാണെങ്കില്‍, ഒരുതരത്തിലും ക്ഷമിക്കാനാകാത്ത ക്രൂരതയാണ് നടന്നത്

നടിയെ ആക്രമിച്ച രാത്രി എന്താണ് നടന്നത്.. എല്ലാം എണ്ണിപ്പറഞ്ഞ് എഫ്ഐആര്‍.. ഇത് വിശ്വസിക്കാമോ? കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ എഫ് ഐ ആര്‍ എന്ന പേരില്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റില്‍ രേഖകള്‍ പരക്കുന്നു. മലയാളത്തിലെ പ്രമുഖ നടിമാരില്‍ ഒരാളാണ് കഴിഞ്ഞ മാസം പതിനേഴാം തീയതി രാത്രി ആക്രമണത്തിന് ഇരയായത്. സിനിമാ ആരാധകരെ മാത്രമല്ല, മലയാളികളെ ആകമാനം ഞെട്ടിച്ച വാര്‍ത്തയാണിത്. അന്ന് രാത്രി എന്തൊക്കെയാണ് സംഭവിച്ചത് എന്നതിനെപ്പറ്റി ഇതിനോടകം തന്നെ ഒരു പാട് അഭ്യൂഹങ്ങള്‍ പരന്നിട്ടുണ്ട്. അതിന്റെ കൂടെയാണ് കേസിലെ എഫ് ഐ ആര്‍ എന്ന പേരില്‍ പരക്കുന്ന ഈ രേഖകള്‍. ഇതിന്റെ ആധികാരികതയെക്കുറിച്ച് സംശയങ്ങളുണ്ട്. ഈ പറയുന്ന രേഖകള്‍ സത്യമാണെങ്കില്‍, ഒരുതരത്തിലും ക്ഷമിക്കാനാകാത്ത ക്രൂരതയാണ് നടിക്കെതിരെ ഉണ്ടായിരിക്കുന്നത്. അന്ന് എന്താണ് സംഭവിച്ചത് എന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമാകാം ഇത്.
ഹണിബീ ടുവിന്റെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്ക്കെടുത്ത കാറില്‍ ഡബ്ബിങിന് വേണ്ടി കൊച്ചിയിലേക്ക് വരികയായിരുന്നു നടി. രാത്രി പത്ത് മണിയോടെ ഒരു ടെമ്പോ ട്രാവല്‍ കാറിനെ ഇടിച്ചു. ഈ സമയത്ത് അപകടം ഉണ്ടായി എന്ന വ്യാജേന ആവലാതിക്കാരി സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായ മാര്‍ട്ടിന്‍ വണ്ടി നിര്‍ത്തി. കേസിലെ ഒന്നാം പ്രതിയാണ് മാര്‍ട്ടിന്‍. - പ്രചരിക്കുന്ന രേഖയില്‍ പറയുന്നത് ഇങ്ങനെ.
ഈ സയമത്ത് നടി സഞ്ചരിച്ച കാറിലേക്ക് നാലും അഞ്ചും പ്രതികളായ വിജീഷും മണികണ്ഠനും കയറി. നടിയുടെ ഇരുവശത്തുമായി ഇരുന്നു. തുടര്‍ന്ന് ഈ കാര്‍ എറണാകുളം ഭാഗത്തേക്ക് സഞ്ചരിച്ചു. കളമശ്ശേരി അപ്പോളോ ഭാഗത്തെത്തിയപ്പോള്‍ രണ്ടും മൂന്നും പ്രതികളായ പ്രദീപും സലിമും കാറില്‍ കയറി. മെഡിക്കല്‍ സെന്റര്‍ കഴിഞ്ഞാണ് ആറാം പ്രതിയായ സുനി കാറില്‍ കയറിയത്. - വിവരണം തുടരുന്നു.
നാലും ആറും ഒഴികെയുള്ള പ്രതികള്‍ ടെമ്പോ ട്രാവലറിലാണത്രെ സഞ്ചരിച്ചത്. ഇതില്‍ നാലാം പ്രതിയാണ് വാഹനം ഓടിച്ചത്. ആറാം പ്രതി ആവലാതിക്കാരിക്കൊപ്പം സീറ്റില്‍ ഇരുന്നു. ഇയാള്‍ ബലമായി ആവലാതിക്കാരിയെ മടിയില്‍ പിടിച്ചുകിടത്തിയ ശേഷം ആവലാതിക്കാരിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു. തുടര്‍ന്നുള്ള വിവരണം ഇവിടെ പ്രസിദ്ധീകരിക്കാന്‍ നിര്‍വാഹമില്ല.
ആവലാതിക്കാരിയെ ആറാം പ്രതി ശാരീരികമായി പീഡിപ്പിച്ചതായിട്ടാണ് എഫ് ഐ ആര്‍ എന്ന പേരില്‍ പ്രചരിക്കുന്ന ഈ രേഖ പറയുന്നത്. ഒരിക്കലം പൊറുക്കാനോ ക്ഷമിക്കാനോ ആകാത്ത ക്രൂരമായ ആക്രമണമാണ് പിന്നീട് അവിടെ നടന്നതായി പറയപ്പെടുന്നത്. ഇയാൾ നടിയെക്കൊണ്ട് അരുതാത്തത് ചെയ്യിച്ച ശേഷം ഇതിന്റെയും വീഡിയോ പിടിച്ചു.
ഈ കാര്യത്തിന് ആവലാതിക്കാരിയുടെ മൊഴി പ്രകാരം നെടുമ്പാശ്ശേരി സബ് ഇന്‍സ്പെക്ടര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. അന്വേഷണം നടത്തുകയും ഈ കേസിലെ പ്രതികളെ പലപ്പോഴായി പിടികൂടിയ കാര്യവും രേഖയിലുണ്ട്. ഈപ്രതികളെ കോടതിയില്‍ ഹാജരാക്കിയ കാര്യവും കോടതി ഈ പ്രതികളെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ വിട്ട കാര്യവും പറയുന്നുണ്ട്.
ഓടുന്ന കാറില്‍ നടി ബലാത്സംഗം ചെയ്യപ്പെട്ടു - ഫെബ്രുവരി പതിനെട്ടാം തീയതി പുറത്തിറങ്ങിയ ഡെക്കാന്‍ ക്രോണിക്കിളിലെ റിപ്പോര്‍ട്ടാണ്. നടിയുടെ പേര് പറയാതെയാണ് വാര്‍ത്ത. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേര്‍ക്കെതിരെ ബലാത്സംഗക്കുറ്റത്തിന് കേസെടുത്തു എന്നും റിപ്പോര്‍ട്ട് പറയുന്നു. നടി ആക്രമിക്കപ്പെട്ട കൊച്ചിയില്‍ നിന്നും അച്ചടിച്ച് പുറത്തിറങ്ങുന്ന പത്രമാണ് ഡെക്കാണ്‍ ക്രോണിക്കിള്‍.
സഞ്ചരിക്കുന്ന വാഹനത്തില്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയും വാര്‍ത്ത നല്‍കിയത്. ടൈംസിന്റെ കേരള എഡിഷനിലെ ഒന്നാം പേജിലായിരുന്നു ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. മലയാളി നടിയെ ഓഡി കാറില്‍ മുന്‍ഡ്രൈവര്‍ ബലാത്സംഗം ചെയ്തു എന്ന് ടൈംസ് ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലും വാര്‍ത്ത പ്രത്യക്ഷപ്പെട്ടു.
ആക്രമണത്തിന് ഇരയായ നടിയെ ഏറ്റവും കൂടുതല്‍ അപമാനിക്കുന്ന തരത്തില്‍ വാര്‍ത്ത നല്‍കിയത് കൈരളി പീപ്പിള്‍ ചാനലാണ്. സിനിമാ താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ കൈരളി പീപ്പിളിനെതിരെ രംഗത്ത് വന്നു. സോഷ്യല്‍ മീഡിയയിലും ചാനലിനെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നു. ഒരു ജനതയുടെ ആത്മാവിഷ്‌കാരമല്ല കാമാവിഷ്‌കാരമാണ് ചാനല്‍ എന്നാണ് ആളുകള്‍ കൈരളി പീപ്പിളിനെ വിളിച്ചത്.
നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ബലാത്സംഗം നടന്നതായി പരാതിയില്ല. എന്നാല്‍ ടൈംസ് ഓഫ് ഇന്ത്യയുടെയും ഡെക്കാന്‍ ക്രോണിക്കിളിന്റെയും വാര്‍ത്തകള്‍ കണ്ടാല്‍ നേരെ തിരിച്ചാണ് തോന്നുക. നടിയുടെ പേര് പറഞ്ഞില്ല എങ്കിലും ഈ വാര്‍ത്തകള്‍ കാണുന്നവര്‍ നടിയുടെ സംഭവവുമായി തന്നെ ഇത് ചേര്‍ത്ത് വെക്കും എന്ന കാര്യം ഉറപ്പാണ്. എങ്കില്‍ കൊച്ചിയില്‍ നിന്നും ഇറങ്ങുന്ന ആ പത്രങ്ങള്‍ക്ക് ഈ വാര്‍ത്ത എങ്ങനെ കിട്ടി.
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കൈരളി പീപ്പിള്‍ ചാനലിനെതിരെ മാത്രമല്ല ടൈംസ് ഓഫ് ഇന്ത്യയ്‌ക്കെതിരെയും നടി റിമാ കല്ലിങ്ങല്‍ രൂക്ഷമായ പ്രതികരണമാണ് നടത്തിയത്. നടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് വാര്‍ത്ത നല്‍കിയ ടൈംസ് ഓഫ് ഇന്ത്യയോട് കൂട്ടബലാത്സംഗം എന്നായിരുന്നേല്‍ കുറച്ചുകൂടി നന്നായിരുന്നേനെ എന്നാണ് റിമ പ്രതികരിച്ചത്.
അപകീര്‍ത്തിപ്പെടുത്തുന്ന വീഡിയോയും ചിത്രങ്ങളും പകര്‍ത്തി ബ്ലാക്ക് മെയിലിംഗ് ചെയ്യാന്‍ വേണ്ടിയാണ് നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച പ്രതികള്‍ ശ്രമിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രിമിനല്‍ കേസുകളിലെ പ്രതിയായ പള്‍സര്‍ സുനിയാണത്രെ സംഭവത്തിന്റെ സൂത്രധാരന്‍. പിടിച്ചുപറി, കബളിപ്പിച്ച് പണം തട്ടിയെടുക്കല്‍, ബ്ലാക്ക് മെയിലിംഗ്, ക്വട്ടേഷന്‍ തുടങ്ങിയ കേസുകളില്‍ നേരത്തെ തന്നെ പ്രതിയാണ് ഇയാള്‍.
നടിയെ ശാരീരികമായി പീഡിപ്പിക്കാന്‍ അക്രമിസംഘം ശ്രമിച്ചില്ല എന്നാണ് അറിയുന്നത്. ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയ ശേഷം ഇത് കാണിച്ച് ഭീഷണിപ്പെടുത്താനായിരുന്നത്രെ ശ്രമം. തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഡബ്ബിങിന് വേണ്ടി വരുന്ന വഴിക്കാണ് നടി ആക്രമണത്തിന് ഇരയായത്. മൂന്ന് ദിവസം മുമ്പ് ഡ്രൈവറായി വന്ന മാര്‍ട്ടിനായിരുന്നു നടി സഞ്ചരിച്ച കാര്‍ ഓടിച്ചിരുന്നത്. പിന്നീട് സംഭവിച്ചത് രണ്ട് മണിക്കൂറോളം പല വഴികളിലൂടെ കാര്‍ ഓടി. കാറില്‍ വച്ച് തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി പറയുന്നത്. കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയതോടെ നടി നടനും സംവിധായകനുമായ ലാലിനെ സഹായത്തിന് വിളിക്കുകയായിരുന്നു. ഇവരുടെ സഹായത്തോടെയാണ് നടി പോലീസില്‍ പരാതിപ്പെട്ടത്.
കൊടും ക്രിമിനലായ പള്‍സര്‍ സുനി ഡ്രൈവര്‍ മാര്‍ട്ടിനുമായി ചേര്‍ന്ന് നടിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായി സംശയം ഉയരുന്നുണ്ട്. മാര്‍ട്ടിനെ മുന്‍നിര്‍ത്തി സുനി ഒരുക്കിയ കെണിയായിരുന്നു ഇതെന്നാണ് സംശയം. നേരത്തെ നടിയുടെ ഡ്രൈവറായി വച്ചിരുന്നത്രെ. ഇയാളെ ഒഴിവാക്കി എന്നും ഇതിന്റെ വൈവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നും പറയപ്പെടുന്നു.
തട്ടിക്കൊണ്ടുപോകുന്നതിനിടെ അക്രമികള്‍ നടിയെക്കൊണ്ട് അരുതാത്ത കാര്യങ്ങള്‍ ചെയ്യിച്ചു എന്നും ഇതെല്ലാം വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട് എന്നുമാണ് റിപ്പോര്‍ട്ട്. ഈ ദൃശ്യങ്ങള്‍ കൈവശമുള്ളത് കൊണ്ടാണത്രെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി ശ്രമിക്കുന്നത്. കേസുമായി മുന്നോട്ട് പോകുന്നത് നടി എന്ന നിലയില്‍ കരിയറിനെ ബാധിക്കുമെന്ന പേടി കൊണ്ടാണത്രെ ഇത്. തട്ടിക്കൊണ്ടുപോകല്‍ നടക്കുമ്പോള്‍ നടി ലഹരിയുടെ പിടിയിലായിരുന്നു എന്ന് അടുത്ത കഥ. ലഹരിക്കടിപ്പെട്ട നടി അക്രമിസംഘം തന്നെക്കൊണ്ട് ചെയ്യിച്ചതൊന്നും അറിഞ്ഞിരുന്നില്ലത്രെ. ലൈംഗികമായി പീഡിപ്പിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു. കേസ് കൊടതിയിലെത്തിയാല്‍ ഈ ദൃശ്യങ്ങള്‍ പുറത്തുപോകും എന്നാണത്രെ നടിയുടെ പേടി.
പോലീസ് സംഘം കൈയില്‍ കിട്ടിയ ശേഷം പള്‍സര്‍ സുനിയെ രക്ഷപ്പെടാന്‍ അനുവദിച്ചു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കാന്‍ നടി സമ്മതിച്ചത് കൊണ്ടാണത്രെ ഇത്. ഉറപ്പിച്ചിരുന്ന വിവാഹം മുടങ്ങുമെന്ന് ബന്ധുക്കളും നടിയെ ഉപദേശിക്കുകയായിരുന്നത്രെ. എന്നാല്‍ നടിക്ക് എല്ലാ പിന്തുണയും നല്‍കി കേസുമായി മുന്നോട്ട് പോകാന്‍ ഒപ്പം നില്‍ക്കുകയാണ് പ്രതിശ്രുത വരന്‍ എന്നതാണ് സത്യം.
https://www.facebook.com/Malayalivartha


























