Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കല്‍പ്പറ്റ അനാഥാലയത്തിലെ വിദ്യാര്‍ത്ഥികളുടെ പീഡനക്കേസ് പ്രതി മുട്ടില്‍ നാസറിനെച്ചൊല്ലി രാഷ്ട്രീയത്തര്‍ക്കം

09 MARCH 2017 12:19 PM IST
മലയാളി വാര്‍ത്ത

കല്‍പ്പറ്റ യത്തീംഖാനയിലെ വിദ്യാര്‍ത്ഥിനികളുടെ പീഡനവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലുള്ള മുട്ടില്‍ നാസറിനെക്കുറിച്ച് രാഷ്ട്രീയത്തര്‍ക്കം. നാസറിനുവേണ്ടി ഇടതുപക്ഷത്തെ പ്രമുഖരാണ് ആദ്യം രംഗത്തെത്തിയത് എന്ന യു.ഡി.എഫ് ആരോപണത്തെ ശക്തമായി സി.പി.എം ജില്ലാ സെക്രട്ടറി എതിര്‍ക്കുന്നു.

നാസറിന് സി.പി.എമ്മുമായി യാതൊരു ബന്ധവുമില്ല, കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് പാളയത്ത്, പ്രചാരണത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന വ്യക്തിയായിരുന്നു. എല്‍.ഡി.എഫിലും സജീവമായിരുന്നു; ഇതാണ് സി.പി.എം നിലപാട്.

കേസില്‍ സമൂഹത്തിലെ ഉന്നതരുടെ മക്കള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നത് വസ്തുതയാണ്. രാഷ്ട്രീയ സാമൂഹിക ബന്ധങ്ങളുപയോഗിച്ച് കേസ് ഒതുക്കാന്‍ ശ്രമിച്ചിട്ടും, യത്തീംഖാനാ അധികൃതരുടെ സന്ദര്‍ഭോചിതമായ ഇടപെടലില്‍ പ്രതികളായ ആറുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

യത്തീംഖാനയില്‍നിന്ന് സ്‌കൂളിലേക്ക് പോകുന്ന കുട്ടികള്‍ അടുത്തുള്ള കടയില്‍ നിത്യസന്ദര്‍ശകരാകുന്നത് ചിലര്‍ക്ക് സംശയം തോന്നിയിരുന്നു. യത്തീംഖാനയുടെ സെക്യൂരിറ്റിയോട് നാട്ടുകാരില്‍ ചിലര്‍ ഇക്കാര്യം പറഞ്ഞതിനെത്തുടര്‍ന്ന്, സെക്യൂരിറ്റി ജീവനക്കാരന്‍ രഹസ്യമായി നിരീക്ഷിച്ചു. കടകളിലെത്തുന്നത് ഉന്നത സമുദായ പ്രമാണിമാരുടെ മക്കളും, ഒരു രാഷ്ട്രീയ പ്രമുഖനുമാണ്. ജീവനക്കാരന്‍ കുട്ടികളോട് ചോദിച്ചെങ്കിലും വ്യക്തമായ മറുപടി കിട്ടിയിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് ഈ വിഷയം യത്തീംഖാന ഭാരവാഹികളെ അറിയിക്കുകയും രഹസ്യമായി പോലീസ് നിരീക്ഷണം ഏര്‍പ്പെടുത്തുകയും ചെയ്തു. സംശയം തോന്നിയ കുട്ടികളെ കൗണ്‍സിലിംഗ് ചെയ്തപ്പോള്‍ പീഡനകഥകളുടെ ചുരുളഴിഞ്ഞു. മിഠായിയും, ജ്യൂസും കൊടുത്ത് കുട്ടികളെ അനുനയത്തില്‍ വളച്ചെടുക്കാനുള്ള ശ്രമമായിരുന്നു ആദ്യം. കുട്ടികള്‍ക്കു കൊടുത്ത മിഠായി മയക്കുവാന്‍ വരെ ഉദ്ദേശിച്ചുള്ളതായിരുന്നു. പിന്നീട് ബലപ്രയോഗത്തിലൂടെ ബലാത്സംഗം. ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി വീണ്ടും വീണ്ടും അവരെ പീഡിപ്പിച്ചു.

പേടിച്ചരണ്ട കുട്ടികള്‍ സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ദിനംപ്രതി പീഡനം തുടര്‍ന്നു. രണ്ടുമാസത്തോളം ലൈംഗിക പീഡനം നടന്നുവെന്ന വ്യക്തമായ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഉണര്‍ന്നുപ്രവര്‍ത്തിച്ച പോലീസ് എല്ലാ രാഷ്ട്രീയ ഇടപെടലുകളെയും തട്ടിമാറ്റി പ്രതികളെ അകത്താക്കിയില്ലായിരുന്നുവെങ്കില്‍ അവര്‍ ഇന്നും പകല്‍മാന്യന്മാരെ പോലെ നാട്ടില്‍ സുഖമായി കഴിയുമായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി  (6 hours ago)

എയര്‍ ഇന്ത്യ പൈലറ്റ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍  (6 hours ago)

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കാനായി വാങ്ങിയ ശേഷം ലക്ഷങ്ങള്‍ തട്ടി ബാങ്ക് ജീവനക്കാരി  (6 hours ago)

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (7 hours ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (7 hours ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (7 hours ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (7 hours ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (7 hours ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (7 hours ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (7 hours ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (7 hours ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (7 hours ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (7 hours ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (8 hours ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (9 hours ago)

Malayali Vartha Recommends