മക്കളെ തനിച്ചാക്കി ഭര്‍ത്താവിന്റെ ചിതയ്ക്കരികില്‍ അവളും യാത്രയായി

പനി ബാധിച്ച് മരിച്ച ഭര്‍ത്താവിന്റെ ചിതയ്ക്ക് സമീപം ഭാര്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാങ്ങോട് ഉളിയന്‍കോട് നാല് സെന്റ് കോളനിയില്‍ ബിജുവിന്റെ (40) ഭാര്യ ചിന്നു (29) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. ബന്ധുക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ചിന്നു ബാത്ത് റൂമില്‍ പോകുകയാണെന്ന് പറഞ്ഞാണ് പുറത്തിറങ്ങിയത്. ഏറെ സമയം കഴിഞ്ഞും മടങ്ങി വന്നില്ല.
തുടര്‍ന്ന് നോക്കിയപ്പോഴാണ് ഭര്‍ത്താവിന്റെ കുഴിമാടത്തില്‍ നിന്നും അല്പം മാറി അവിടേയ്ക്ക് നോക്കി ജനല്‍ കമ്പിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഒന്‍പത് ദിവസം മുമ്പ് പനിയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഭര്‍ത്താവ് ഇന്നലെ മരിച്ചു. ഇതിന് പിന്നാലെയാണ് ഒന്‍പതും, പതിനൊന്നും വയസുള്ള മക്കളെ തനിച്ചാക്കി അമ്മയും മരിച്ചത്.
പാങ്ങോട് പൊലീസെത്തി മേല്‍നടപടി സ്വീകരിച്ചു. മക്കള്‍: ബിജീഷ്, വിദ്യ
https://www.facebook.com/Malayalivartha

























