ഒന്നര മാസം ഫ്‌ലാറ്റില്‍ പൂട്ടിയിട്ട് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ രണ്ടു കുട്ടികളുടെ അമ്മയായ ഇടുക്കി സ്വദേശിനിയുടെ ഞെട്ടിക്കുന്ന മൊഴി

മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി പാലാരിവട്ടത്തെ ഫ്ളാറ്റില്‍ അടച്ചിട്ട മുറിയില്‍ യുവതി പീഡനത്തിന് ഇരയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. പീഡനത്തിന് ഇരയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. സീരിയല്‍ രംഗത്തെ പ്രമുഖ നടന്‍ ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തുന്നു. മാത്രമല്ല കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഷൈന്‍ മൊഴിമാറ്റാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി. പാലാരിവട്ടത്തെ ഫ്ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ മൂന്ന് പ്രതികളാണ് പിടിയിലായിരിക്കുന്നത്.
മുഖ്യപ്രതിയായ ഷൈനിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും യുവതി ആരോപിക്കുന്നു. മാത്രമല്ല കേസില്‍ മൊഴി മാറ്റാനും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു. തന്നെ പീഡിപ്പിക്കാന്‍ സഹോദരിയുടെ ഭര്‍ത്താവും കൂട്ടുനിന്നുവെന്നും യുവതി ആരോപിക്കുന്നു. തന്നെ പതിനൊന്നു പേരാണ് പീഡിപ്പിച്ചതെന്നും മംഗലാപുരത്ത് കൊണ്ടുപോയും പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു. കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ഈ സംഘത്തിന്റെ പിടിയില്‍ നിന്നും യുവതി പിന്നീട് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അതിന് ശേഷം തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി യുവതി വെളിപ്പെടുത്തുന്നു. കഴിഞ്ഞ ദിവസമാണ് മുഖ്യപ്രതി ഷൈന്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. മജിസ്ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇക്കാര്യങ്ങളെല്ലാം പുതിയ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നതായും യുവതി പറയുന്നു.
ഭീഷണി കാരണം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറിത്താമസിക്കാന്‍ ശ്രമിക്കുകയാണ് യുവതി. കേസില്‍ വീഴ്ച വരുത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് അന്വേഷിച്ച നോര്‍ത്ത് സിഐ ടിബി വിജയനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. മാത്രമല്ല കേസില്‍ കൈക്കൂലി ആരോപണവും ഉയര്‍ന്നിരുന്നു. കൈക്കൂലി ആരോപണ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. കേസില്‍ നിന്നൊഴിവാക്കാന്‍ പ്രതികളിലൊരാളായ മനുവിനോട് അഭിഭാഷകന്‍ 8 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യപ്രതി ഷൈനിന്റെ മാതാവാണ് കമ്മീഷണറോട് കൈക്കൂലിയാരോപണം ഉന്നയിച്ചത്. മകന്‍ നിരപരാധി ആണെന്നും കേസില്‍ നിന്ന് രക്ഷിക്കാം എന്ന് പറഞ്ഞ് അഭിഭാഷകന്‍ 8 ലക്ഷം ആവശ്യപ്പെട്ടെന്നും ഇവര്‍ പരാതി നല്‍കി. കൊച്ചി സിറ്റി അഡ്മിനിസ്ട്രേഷന്‍ ഡിസിപി എ ആര്‍ പ്രേംകുമാറിനാണ് അന്വേഷണ ചുമതല
2016 ഡിസംബറില്‍ ആയിരുന്നു കൊച്ചിയിലെ പ്രമുഖ ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനമുടമയും പറവൂര്‍ സ്വദേശിയായ ഷൈന്‍ യുവതിയെ ആദ്യം വിളിക്കുന്നത്. പാലാരിവട്ടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ആകര്‍ഷകമായ ശമ്പളവും യുവതിയ്ക്ക് ഉടമ ഓഫര്‍ ചെയ്തു. തുടര്‍ന്ന്, സ്ഥാപനത്തിന് അവധി ദിവസമായ ഡിസംബര്‍ നാലിന് ഞായറാഴ്ച യുവതിയോട് എറണാകുളം പാലാരിവട്ടത്തിന് സമീപമുള്ള ആലിന്‍ചുവടിലെ ഫ്‌ളാറ്റിലെത്താന്‍ ഷൈന്‍ ആവശ്യപ്പെട്ടു. ഷൈനിന്റെ ചതി മനസിലാകാതിരുന്ന യുവതി ഡിസംബര്‍ നാലിന് തന്നെ ആലിന്‍ചുവടിലെ അപ്പാര്‍ട്ട്‌മെന്റില്‍ എത്തി. അവിടെ ആ സമയം കമ്പനിയുടമ ഷൈനും മറ്റൊരു സുഹൃത്തും മാത്രമാണ് ഉണ്ടായിരുന്നത്. ഫ്‌ളാറ്റിലെത്തിയ ഉടന്‍ യുവതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണും പേഴ്‌സും ഷൈന്‍ ബലമായി പിടിച്ചുവാങ്ങി.
തനിക്ക് മുന്നില്‍ പതിയിരിക്കുന്ന അപകടം തിരിച്ചറിഞ്ഞ് രക്ഷപ്പെടാന്‍ അവസരം ലഭിക്കും മുമ്പ് ഷൈനും സുഹൃത്തും ചേര്‍ന്ന് രണ്ട് കുട്ടികളുടെ അമ്മയായ യുവതിയെ കീഴ്‌പ്പെടുത്തി. അപ്പാര്‍ട്ട്‌മെന്റില്‍ വച്ച് ഇരുവരും ചേര്‍ന്ന് ഇരുപത്തിനാലുകാരിയായ യുവതിയെ പിച്ചിച്ചീന്തി. ഇവിടെ വച്ച് തന്നെ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും ഇരുവരും ചേര്‍ന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. തുടര്‍ന്ന് ആ ഫ്‌ളാറ്റിലെ ഒരു ഇരുട്ടു മുറിയില്‍ പുറംലോകം കാണിക്കാതെ യുവതിയെ അടച്ചിട്ടു. അവിടുന്നങ്ങോട്ട് പീഡനദൃശ്യങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് കാട്ടി ഭീഷണിപ്പെടുത്തി ഷൈന്‍ പലതവണ യുവതിയെ പീഡിപ്പിച്ചു. പിന്നീട് തന്റെ ഡ്രൈവറും സഹായിയുമായ ആദിഷ് , സുഹൃത്ത് കുമാര്‍ തുടങ്ങി മറ്റുപലര്‍ക്കും ഷൈന്‍ യുവതിയെ കാഴ്ചവച്ചു. ഡിസംബര്‍ നാല് മുതല്‍ ജനുവരി 24 വരെ പതിമൂന്ന് പേര്‍ വീട്ടമ്മയെ മാറി മാറി പീഡിപ്പിച്ചു. റിസപ്ഷനിസ്റ്റായി ജോലി നല്‍കാമെന്ന് അറിയിച്ച് വരാപ്പുഴയിലെ ഒരു ഹോട്ടലിലും യുവതിയെ എത്തിച്ചു പലര്‍ക്കും കാഴ്ചവച്ചു. വരാപ്പുഴക്കാരനായ ഹോട്ടലുടമ അബ്ദുള്‍ സമദിനും യുവതിയെ കാഴ്ചവെച്ചു.
ജനുവരി 24ന് വീട്ടില്‍ ഒറ്റയ്ക്കായ സമയത്താണ് യുവതി ഫ്‌ളാറ്റില്‍ നിന്ന് രക്ഷപ്പെടുന്നത്. റൂമിന്റെ സ്‌പെയര്‍ കീ അബദ്ധത്തില്‍ ഷൈന്‍ വീട്ടില്‍ മറന്നുവച്ച് പുറത്തുപോയ തക്കത്തിനാണ് യുവതി പുറത്തിറങ്ങിയത്. തുടര്‍ന്ന് എറണാകുളം നോര്‍ത്തിലുള്ള ബന്ധുവീട്ടിലേക്ക് രക്ഷപ്പെട്ടു. പറവൂര്‍ സ്വദേശിയായ ഇവന്റ് മാനേജ്‌മെന്റ് ഉടമ ഷൈന്‍, കുക്കു എന്ന വിളിപ്പേരുള്ളയാള്‍, കുമാര്‍, കറുകകുറ്റി അച്ചായന്‍ എന്ന് വിളിപ്പേരുള്ളയാള്‍, ജസ്റ്റിന്‍, ദിലീപ്, രഞ്ജിത്ത്, ജോസ്, കിഷോര്‍, ജെയ്‌സണ്‍, സിബി എന്നിവരടക്കം തന്നെ പീഡിപ്പിച്ചതായാണ് യുവതി വെളിപ്പെടുത്തിയത്
https://www.facebook.com/Malayalivartha

























