അടുത്തയാഴ്ച മുതല്‍ കള്ളുഷാപ്പ് ഉടമകള്‍ സമരത്തിന് ഒരുങ്ങുന്നു

സംസ്ഥാനത്തെ മുഴുവന്‍ കള്ളു ഷാപ്പുകളും അടുത്തയാഴ്ച മുതല്‍ അടച്ചിടുന്നു. കള്ളുഷാപ്പ് ലൈസന്‍സി അസോസിയേഷനാണ് തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന് സുപ്രിം കോടതിയുടെ വിധിയുടെ മറവില്‍ കള്ളുഷാപ്പുകള്‍ അടപ്പിക്കുന്നത് നിയമവിരുദ്ധമെന്നു ചൂണ്ടിക്കാട്ടിയാണ് അസോസിയേഷന്‍ ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ആറായിരത്തോളം ഷാപ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്നും അസോസിയേഷന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























