പെന്തകോസ്തു സഭയ്ക്കുള്ളില്‍ പുതിയ വിഷയത്തില്‍ തമ്മിലടി തുടരുന്നു; അല്പവസ്ത്രധാരിയായ സിനിമാ നടിക്കൊപ്പം വേദി പങ്കിട്ട ഐപിസിയുടെ നേതാവും പവര്‍വിഷന്‍ ചെയര്‍മാനുമായ പാസ്റ്റര്‍ കെ.സി. ജോണിനെതിരെ വിമര്‍ശന ശരങ്ങള്‍

ദൈവത്തെ വില്‍പ്പന ചരക്കാക്കുന്ന പാസ്റ്റര്‍മാര്‍ സഭക്കുതന്നെ നാണക്കേടാകുന്നു. പെന്തക്കോസ്തു സഭയില്‍ വിവാദങ്ങള്‍ വിട്ടൊഴിയുന്നില്ല. പെന്തക്കോസ്തു സഭയിലെ രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ചേരിപ്പോരു രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ പരസ്പരം ചെളിവാരിയെറിയല്‍. ഇന്ത്യയിലെ ഏറ്റവും വലിയ പെന്തകോസ്തു സഭായായ ഐപിസിയുടെ നേതാവും പവര്‍വിഷന്‍ ടിവി ചെയര്‍മാനുമായ കെ.സി.ജോണിനെതിരായാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഒരു കടയുദ്ഘാടനത്തിന് സിനിമാ നടിക്കൊപ്പം വേദി പങ്കിട്ടുവെന്നതാണ് പുതിയ വിവാദ വിഷയം. സിനിമാ നടിക്കൊപ്പം പാസ്റ്റര്‍ നില്‍ക്കുന്നത് സഭാ പ്രമാണങ്ങള്‍ക്കെതിരെന്നാണ് എതിര്‍വിഭാഗം പ്രചരിപ്പിക്കുന്നത്.
കോട്ടയത്ത് നടന്ന ഒരു കടയുടെ ഉദ്ഘാടനത്തിനിടയിലാണ് റിമാകല്ലിങ്കലിനൊപ്പം കെ.സി.ജോണ്‍ പങ്കെടുത്തത്. സ്ലീവ് ലെസ് വസ്ത്രം ധരിച്ചെത്തിയ നടിക്കൊപ്പം വേദി പങ്കിടുന്നത് സഭയുടെ തത്വങ്ങള്‍ക്കും നിലപാടുകള്‍ക്കും എതിരാണെന്നാണ് കെ.സി.ജോണിനെ എതിര്‍ക്കുന്ന വിമത വിഭാഗത്തിലുള്ള ബെന്നി മുട്ടവും കൂട്ടരും ആരോപിക്കുന്നു. സഭയുടെ ജനറല്‍ കൗണ്‍സില്‍ അംഗമായ മറ്റൊരു പാസ്റ്റര്‍ ഇക്കാര്യത്തില്‍ പരാതിയും സഭാനേതൃത്വത്തിന് നല്‍കി കഴിഞ്ഞു.
അല്പവസ്ത്രം ധരിച്ച ഒരു നടിയോടൊപ്പം വേദി പങ്കിട്ടത് ഗുരുതരമായ തെറ്റായാണ് ഇവര്‍ കാണുന്നത്. സിനിമാനടിമാര്‍ വിളക്കു കൊളുത്തുമ്പോള്‍ അതിന് പിന്നില്‍ ചെന്ന് നില്‍ക്കുന്നത് യേശുവിനെ ഒറ്റികൊടുക്കുന്നതിനു തുല്യമാണെന്നാണ് ജോണിനെതിരായ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് പെന്തകോസ്തു സഭയിലെ ഒരു പാസ്റ്റര്‍ തെറി വിളിക്കുന്ന ഓഡിയോ ക്ലിപ്പ് സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആയി മാറിയത്. റാന്നി സ്വദേശിയായ പാസ്റ്റര്‍ തോമസുകുട്ടി പുന്നാസാണ് തന്നെ വിളിച്ച ലണ്ടന്‍ മലയാളിയെ പച്ചത്തെറി വിളിച്ചത്. 
https://www.facebook.com/Malayalivartha



























