ആര്‍എസ്എസ് തടവിലിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ച് തിരുവനന്തപുരത്തെ ആര്‍എസ്എസ് കാര്യവാഹകായിരുന്ന വിഷ്ണു സിപിഐഎമ്മില്‍ ചേര്‍ന്നു.

തിരുവനന്തപുരം: ആര്‍എസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയ മുന്‍ പ്രചാരക് സിപിഐഎമ്മില്‍ ചേര്‍ന്നു. തിരുവനന്തപുരം കരകുളത്തെ വിഷ്ണുവും കുടുംബവുമാണ് സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞദിവസം കരകുളത്ത് നടന്ന പൊതുപരിപാടിയിലായിരുന്നു സിപിഐഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.
ആര്‍എസ്എസിന് പങ്കുള്ള കൊലപാതക കേസുകളുടെ വിവരങ്ങള്‍ പൊലീസിനും സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും കൈമാറിയെന്നാരോപിച്ച് ആര്‍എസ്എസ് നേതാക്കള്‍ തന്നെ തടങ്കലിലിട്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് വിഷ്ണു രംഗത്തെത്തിയിരുന്നത്. സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചപ്പോള്‍, ജയരാജന്‍ തന്നെയാണ് വിഷ്ണുവിനെ മാലയിട്ട് സ്വീകരിച്ചതും. കരകുളത്ത് നടന്ന മാനവസ്‌നേഹ ജ്വാലയില്‍ വിഷ്ണുവിന് പുറമേ കുടുംബവും സിപിഐഎമ്മുമായി യോജിച്ച് നീങ്ങുമെന്ന് പ്രഖ്യാപിച്ചു. ഇതോടൊപ്പം ബിജെപിയില്‍ നിന്ന് നിരവധി പ്രവര്‍ത്തകരും സിപിഐഎമ്മുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിട്ടെന്ന് സിപിഐഎം അവകാശപ്പെട്ടു.
കഴിഞ്ഞ ജനുവരി 26നാണ് രൂക്ഷമായ ആരോപണങ്ങളുമായി വിഷ്ണു രംഗത്തെത്തിയത്. ആര്‍എസ്എസുകാര്‍ പ്രതികളായ കൊലക്കേസുകളില്‍ പ്രതികളെ ഒറ്റു കൊടുത്തുവെന്ന് ആരോപിച്ച് ആര്‍എസ്എസ്് നേതാവിനെ തടങ്കലിലാക്കി വധിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു വിഷ്ണുവിന്റെ വെളിപ്പെടുത്തല്‍. തിരുവനന്തപുരത്തെ ആര്‍എസ്എസ് കാര്യവാഹകായിരുന്ന വിഷ്ണുവാണ് ആര്‍എസ്എസ നേതാക്കള്‍ക്കെതിരെ വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്.
ആര്‍എസ്എസ് സഹപ്രാന്തപ്രചാരക് സുദര്‍ശന്‍, ഹിന്ദുഐക്യവേദി സെക്രട്ടറി സി ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു തനിക്കെതിരായ അക്രമമെന്നും വിഷ്ണു പറഞ്ഞിരുന്നു. മുന്‍ കാര്യവാഹക് കൂടിയായ വിഷ്ണുവിനെ ഡിസംബര്‍ 15 മുതല്‍ ജനുവരി 22 വരെ തടങ്കലിലാക്കി വധിക്കാന്‍ ശ്രമിച്ചുവെന്നാണ് വെളിപ്പെടുത്തല്‍.
https://www.facebook.com/Malayalivartha



























