പുതിയ അണക്കെട്ടിനായി പി.ജെ. ജോസഫ് കമ്മീഷന്‍ വാങ്ങിയെന്ന് പി.സി ജോര്‍ജ്; സ്വിസ് കമ്പനിയില്‍ നിന്നും കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വേണ്ടി വാദിച്ചത്

സ്വിസ് കമ്പനിയില്‍ നിന്നും കമ്മീഷന്‍ ലഭിക്കാന്‍ വേണ്ടിയാണ് മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ടിന് വേണ്ടി മുന്‍മന്ത്രി പി.ജെ.ജോസഫ് നാടകം കളിച്ചതെന്നും, ഉമ്മന്‍ചാണ്ടി കെ.എം.മാണി, കുഞ്ഞാലിക്കുട്ടി, മുക്കോണ മുന്നണിയില്‍ മൂന്നുപേരും നല്ല കച്ചവടക്കാരാണെന്നും പി.സി.ജോര്‍ജ് എംഎല്‍എ. സ്വതന്ത്ര ബസ്‌തൊഴിലാളി യൂണിയന്റെ ബഹുജന കണ്‍വന്‍ഷനും സമരപ്രഖ്യാപനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
 മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാന്‍ സ്വിസ് കമ്പനിയുമായി മുന്‍ ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് ആയിരം കോടിയുടെ എസ്റ്റിമേറ്റുണ്ടാക്കിയിരുന്നു. കേരള കോണ്‍ഗ്രസ്(എം)മുന്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് എ.വി.മാണിയ്‌ക്കൊപ്പം സിറ്റ്‌സര്‍ലാന്റില്‍ പോയി ഇതിനായി കച്ചവടമുറപ്പിച്ച് കമ്മീഷന്‍ കൈപ്പറ്റിയ ശേഷം തിരിച്ചെത്തി സ്വയം അഭിനയിക്കുകയും കുട്ടിയെ കരയിപ്പിച്ച് പടമെടുക്കുകയുമാണ് ജോസഫ് ചെയ്തത്. വാങ്ങിയ കമ്മീഷന്‍ തിരിച്ചുകൊടുത്ത് ജോസഫ് ഇപ്പോള്‍ മൗനീബാബയെപ്പോലെ ഇരിക്കുകയാണ്. പിസി ജോര്‍ജ് ആരോപിച്ചു.
 
 ഇടതുപക്ഷം ഒരു നല്ല സ്ഥാനാര്‍ത്ഥിയെപോലും നിര്‍ത്താത്ത മലപ്പുറത്ത് പി.കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയം ഉറപ്പാണെന്നിരിക്കെ പിണറായി സര്‍ക്കാറിന്റെ പ്രവര്‍ത്തനമാണ് തിരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണയിക്കുകയെന്ന കോടിയേരിയുടെ പറച്ചിലിന് വ്യക്തമായൊരു രാഷ്ട്രീയമുണ്ടെന്നും അത് പിണറായി വിജയനുള്ള മുഴുത്ത് കൂര്‍ത്ത പാരയാണെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
 
https://www.facebook.com/Malayalivartha



























