സംസ്ഥാനത്ത് പൂട്ടുവീണത് 1956 മദ്യശാലകള്‍ക്ക്; എന്തു ചെയ്യണമെന്നറിയാതെ കുടിയന്‍മാര്‍

ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന് സുപ്രീംകോടതി കര്‍ശന നിലപാടെടുത്തതോടെ സംസ്ഥാനത്ത് ഇന്നു താഴുവീണത് 1956 മദ്യശാലകള്‍ക്ക്. ഏറ്റവും കൂടുതല്‍ എറണാകുളത്തും കുറവ് വയനാട്ടിലുമാണ്. എറണാകുളത്ത് 295, വയനാട്ടില്‍ 25. രാജ്യത്താകമാനം ഇരുപതിനായിരത്തോളം ബാറുകളും മദ്യശാലകളും പൂട്ടിയിട്ടുണ്ട്.
 
 സംസ്ഥാനത്ത് താഴുവീണ മദ്യശാലകളുടെ കണക്ക് ഇങ്ങനെ: 207 ബവ്‌റിജസ്, കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പനശാലകള്‍, 11 ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍, 18 ക്ലബുകള്‍, 586 ബിയര്‍വൈന്‍ പാര്‍ലറുകള്‍, 1132 കള്ളുഷാപ്പുകള്‍. ആകെ താഴുവീണത് 1956 മദ്യശാലകള്‍ക്ക്. 
 
 ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: തിരുവനന്തപുരം 84, കൊല്ലം 103, പത്തനംതിട്ട 54, ആലപ്പുഴ 168, കോട്ടയം 236, ഇടുക്കി 195, എറണാകുളം 295, തൃശൂര്‍ 251, പാലക്കാട് 204, മലപ്പുറം 77, കോഴിക്കോട് 95, വയനാട് 25, കണ്ണൂര്‍ 105, കാസര്‍കോട് 64 എണ്ണം.
 
 ഇത്രയും മദ്യവില്‍പനശാലകള്‍ക്ക് താഴുവീണ സാഹചര്യത്തില്‍ വ്യാജമദ്യവില്‍പന വന്‍തോതില്‍ കൂടിയേക്കാമെന്ന ആശങ്കയിലാണ് സര്‍ക്കാര്‍. വ്യാജമദ്യം ഒഴുകുന്നത് തടയുന്നതിന് ഈമാസം 20 വരെ കര്‍ശനമായ പരിശോധന നടത്താന്‍ എക്‌സൈസ് വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. 
https://www.facebook.com/Malayalivartha



























