ബാലപീഡനം എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡ അറസ്റ്റിൽ

പാലാ: പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് കാമുകി അറസ്റ്റിലായത്. രാമപുരം അമ്പലം ജംഗ്ഷനിൽ താമസിക്കുന്ന  പതിനേഴുകാരനായ കാമുകന്റെ വീട്ടില്‍നിന്നു പോകാന്‍ തയ്യാറാകാതെ മുറിയില്‍ തങ്ങിയ ഇരുപത്തൊന്നുകാരിയാണ് അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത മകനെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന അമ്മയുടെ പരാതിയിലാണ് കാമുകി അറസ്റ്റിലായത്. എറണാകുളം കണ്ണേങ്കട്ട് സ്വദേശിനി മിറ്റില്‍ഡയാണ് പ്രതി. രാമപുരം സ്വദേശിയാണ് കാമുകന്‍. മുറിയുടെ വാതില്‍ തകര്‍ത്താണ് ഇവരെ പുറത്തിറക്കിയത്.
ഫേസ്ബുക്കിൽ പരിചയപ്പെട്ടു ബാലനെ വശീകരിച്ചെടുത്തതാണെന്നു കാമുകന്റെ 'അമ്മ പറയുന്നു. അമിതമായ ലൈംഗികാസക്തിയിൽ 
ശനിയാഴ്ച രാത്രിയോടെ യുവതി കാമുകന്റെ വീട്ടിലെത്തി. കാമുകനും യുവതിയും വാതിലടച്ച് മുറിക്കുള്ളില്‍ തങ്ങുകയായിരുന്നു. വീട്ടുകാരും നാട്ടുകാരും പോലീസും ആവശ്യപ്പെട്ടിട്ടും കമിതാക്കള്‍ പുറത്തിറങ്ങിയില്ല. തികച്ചും നാടകീയ രംഗങ്ങൾ. അകെ പരിഭ്രാന്തി സൃഷ്ടിച്ചു.
ബലമായി വാതില്‍ തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഇരുവരും ആത്മഹത്യാഭീഷണി മുഴക്കി. ഇതോടെ പോലീസും നാട്ടുകാരും പിന്തിരിഞ്ഞു. ഞായറാഴ്ച രാവിലെ വീട്ടുകാര്‍ വിളിച്ചിട്ടും ഇവര്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.
തുടര്‍ന്ന് എട്ടുമണിയോടെ രാമപുരം എസ്.ഐ. കെ.കെ.ലാലുവിന്റെ നേതൃത്വത്തില്‍ പോലീസും നാട്ടുകാരും വാതില്‍ തകര്‍ത്ത് ഇവരെ പുറത്തെത്തിച്ചു. ഇതിനിടയില്‍ കാമുകന്റെ അച്ഛനും ആത്മഹത്യാഭീഷണി മുഴക്കിയത് പരിഭ്രാന്തി സൃഷ്ടിച്ചു.
പതിനേഴുകാരനെ ജുവനൈല്‍ കോടതിയിലും യുവതിയെ കോടതിയിലും ഹാജരാക്കി. എറണാകുളത്ത് ബ്യൂട്ടീഷനായി ജോലിചെയ്യുകയാണ് യുവതി. മുമ്പും കാമുകനെത്തേടിയെത്തിയ യുവതിയുടെപേരില്‍ വീട്ടുകാര്‍ രാമപുരം പോലീസില്‍ പരാതി നല്കിയിരുന്നു.ഒരാഴ്ചമുന്പ് രാമപുരത്തെത്തിയ മിറ്റിൽഡാ കുട്ടിയെ കൂട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു രണ്ടുദിവസം കൂടെത്താമസിപ്പിച്ചിരുന്നു. എന്നാൽ കാമുകന്റെ വീട്ടുകാരെത്തി കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും പോലീസിൽ പരാതിപ്പെടുകയും ചെയ്തിരുന്നു. സംഭവത്തിൽ മനം നൊന്തു ആൺകുട്ടിയുടെ പിതാവ് ആത്മഹത്യക്കു ശ്രമിച്ചതായി റിപ്പോർട്ടുകളുണ്ട്.
https://www.facebook.com/Malayalivartha



























