സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ ഓണ്‍ലൈനിലേക്ക്

സംസ്ഥാനത്തെ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലെ പേരു രജിസ്‌ട്രേഷനും പുതുക്കലും ഓണ്‍ലൈനാക്കുന്നു. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഉടനെ ഉണ്ടാവും. നവംബര്‍ ഒന്നുമുതല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷനും പുതുക്കല്‍ പ്രക്രിയയും പൂര്‍ണമായും ഓണ്‍ലൈനിലായിരിക്കും. എംപ്ലോയ്‌മെന്റ് ഡയറക്ടറേറ്റിന് പ്രത്യേക വെബ്‌സൈറ്റ് നിലവില്‍ വരും.
 ലോകത്തിന്റെ ഏത് കോണിലിരുന്നും സംസ്ഥാനത്തെ ഏത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ഇതോടെ ലഭിക്കും. രജിസ്‌ട്രേഷന്‍ നമ്പര്‍ അപ്പോള്‍ തന്നെ കിട്ടും.
ഇതിന്റെ പ്രിന്റുമായി സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഉദ്യോഗാര്‍ഥികള്‍ അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ എത്തിയാല്‍ മതിയാവും. പേര് രജിസ്റ്റര്‍ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ എത്തണമെന്നുമാത്രം. രജിസ്‌ട്രേഷനൊപ്പം എല്ലാ വിദ്യാഭ്യാസ യോഗ്യതകളും ചേര്‍ക്കാം.
ഇനി പ്രൊഫഷണല്‍ ആന്റ് എക്‌സിക്യുട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ വേറെ രജിസ്‌ട്രേഷനും നടത്തേണ്ടതില്ല. വെബ്‌സൈററില്‍ ഇതിനായി പ്രത്യേക ലിങ്ക് ഉണ്ട്. കേരളത്തില്‍ മൊത്തം 84 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളുണ്ട്. 34,93,822 പേരാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
https://www.facebook.com/Malayalivartha
























