കയ്യേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ മൂന്നാറില്‍ ഇന്ന് കടയടപ്പുസമരം

കയ്യേറ്റങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കെതിരെ മൂന്നാറില്‍ ഇന്ന് കടയടപ്പുസമരം. മൂന്നാര്‍ ജനകീയസമരസമിതിയാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്. മൂന്നുമണിക്ക് കടകളടച്ച് ടൗണില്‍ പ്രതിഷേധകൂട്ടായ്മ സംഘടിപ്പിക്കും. ഹോട്ടല്‍, റിസോര്‍ട്ട് ഉടമകളുടെ പിന്തുണയും സമരത്തിനുണ്ട്. 
മൂന്നാറില്‍ നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കയ്യേറ്റക്കാരായി ചിത്രീകരിക്കുന്നു എന്നാണ് ജനകീയസമിതിയുടെ ആരോപണം. വിവാദങ്ങള്‍ സൃഷ്ടിച്ച് വിനോദസഞ്ചാരമേഖലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായും അവര്‍ കുറ്റപ്പെടുത്തുന്നു.
ജല്ലിക്കെട്ട് മാതൃകയിലുള്ള സമരത്തിന് ആഹ്വാനം നല്‍കിയാണ് ജനകീയസമിതി നോട്ടീസ് പുറത്തിറക്കിയത്. 
https://www.facebook.com/Malayalivartha
























