മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍

മൂന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ച മധ്യവയസ്‌കന്‍ അറസ്റ്റില്‍. വയനാട് സുല്‍ത്താന്‍ബത്തേരി അമ്പലവയല്‍ ഇലാസിവയല്‍ ബാബു എന്നുവിളിക്കുന്ന അഷ്‌റഫി (51) നെയാണ് പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തത്.
വയനാടുള്ള ആദ്യഭാര്യയെയും മക്കളെയും ഉപേക്ഷിച്ചശേഷം പുത്തന്‍കുരിശ് വരിക്കോലിക്ക് സമീപം രണ്ടാം ഭാര്യയോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ ഇയാള്‍ ട്രസ് വര്‍ക്കിങിനും പോകാറുണ്ട്. പതിനഞ്ചു വയസിനുതാഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചതെന്നു പോലീസ് പറഞ്ഞു. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിങ്ങിലാണ് ഇയാള്‍ പീഡിപ്പിച്ച വിവരം കുട്ടികള്‍ പറഞ്ഞത്.
ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പുത്തന്‍കുരിശ് സി.ഐ. എ.എല്‍. യേശുദാസ്, എസ്.ഐ. കെ.പി. ജയപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ ശനിയാഴ്ച രാത്രിയിലാണ് ഇയാളെ പിടികൂടിയത്.
https://www.facebook.com/Malayalivartha
























