Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേന്ദ്രത്തില്‍ നിയമം പാസ്സാക്കിയതിനുശേഷമേ കേരളത്തില്‍ പങ്കാളിത്തപെന്‍ഷനുള്ള ചട്ടങ്ങള്‍ക്ക് രൂപംനല്‍കൂ.

13 JANUARY 2013 10:26 PM IST
മലയാളി വാര്‍ത്ത.
ജീവനക്കാരന്റെയും സര്‍ക്കാരിന്റെയും വിഹിതമായ ശമ്പളത്തിന്റെ 20 ശതമാനം വരുന്ന തുക നിക്ഷേപിക്കാന്‍ ആറ് ഏജന്‍സികളെയാണ് പി.എഫ്.ആര്‍.ഡി.എ. തിരഞ്ഞെടുത്തിരിക്കുന്നത്. എല്‍.ഐ.സി. പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, എസ്.ബി.ഐ. പെന്‍ഷന്‍ ഫണ്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ഐ.ഡി.എഫ്.സി. പെന്‍ഷന്‍ ഫണ്ട് മാനേജ്‌മെന്‍റ് കമ്പനി ലിമിറ്റഡ്, ഐ.സി.ഐ.സി.ഐ. പ്രുഡന്‍ഷ്യല്‍ പെന്‍ഷന്‍ ഫണ്ട്‌സ് മാനേജ്‌മെന്‍റ് കമ്പനി, കോട്ടക് മഹീന്ദ്ര പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ്, റിലയന്‍സ് കാപ്പിറ്റല്‍ പെന്‍ഷന്‍ ഫണ്ട് ലിമിറ്റഡ് എന്നിവയാണ് ഈ ഏജന്‍സികള്‍. ഫണ്ട് മാനേജര്‍മാര്‍ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.
ഇതില്‍ ഏത് ഏജന്‍സിയെ വേണമെങ്കിലും ജീവനക്കാര്‍ക്ക് തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യം നല്‍കാനാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ പണം സംസ്ഥാന ട്രഷറിയില്‍ നിക്ഷേപിക്കണമെന്നാണ് പണിമുടക്കുന്ന സര്‍വീസ് സംഘടനകള്‍ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന് കേരളവും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മിനിമം പെന്‍ഷന്‍ ഉറപ്പുവരുത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നത് പി.എഫ്.ആര്‍.ഡി.എ. യുടെ വ്യവസ്ഥകള്‍ക്ക് വിധേയമായാണ്. ഇതല്ലാതെ മറ്റ് വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും കേന്ദ്രത്തോട് സംസ്ഥാനം അഭിപ്രായം തേടിയിട്ടുണ്ട്. എന്നാല്‍ കേന്ദ്രനിയമം പാസ്സാക്കിയശേഷമേ, സംസ്ഥാനങ്ങള്‍ക്ക് വിവേചനാധികാരമുണ്ടാകുമോ എന്നതില്‍ വ്യക്തതവരൂ. ഇതനുസരിച്ചാവും ചട്ടങ്ങള്‍ക്ക് രൂപം നല്‍കുക.  പി.എഫ്.ആര്‍.ഡി.എ. വ്യവസ്ഥയിലൂടെ പെന്‍ഷനാവുമ്പോള്‍ ഫണ്ടിന്റെ 60 ശതമാനം പിന്‍വലിക്കാന്‍ സംസ്ഥാനത്തും അനുവദിക്കും. കേരളത്തില്‍ പങ്കാളിത്തപെന്‍ഷനോടൊപ്പം ജനറല്‍ പ്രോവിഡന്‍റ് ഫണ്ട് നിലനിര്‍ത്തുമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ജീവനക്കാരന്‍ സര്‍വീസിലിരിക്കെ മരിച്ചാല്‍ ആശ്രിതനിയമനം വരെ കുടുംബത്തിന് സമാശ്വാസം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. പുതുതായി നിയമനം കിട്ടുന്നവര്‍ക്ക് ഈ ഏപ്രില്‍ മുതല്‍ പങ്കാളിത്തപെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചെങ്കിലും ഇതു സംബന്ധിച്ച് വിശദമായ ഉത്തരവ് ഇതുവരെ ഇറങ്ങിയിട്ടില്ല. പങ്കാളിത്തപെന്‍ഷന്‍ തത്വത്തില്‍ അംഗീകരിച്ചതിന്റെ ഉത്തരവാണ് ഇറങ്ങിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (35 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (38 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (43 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (51 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (3 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends