കോണ്‍ഗ്രസുകാര്‍ തമ്മിലേറ്റുമുട്ടി, പിടിച്ചുമാറ്റാന്‍ ചെന്ന സിപിഎം നേതാക്കള്‍ക്ക് വെട്ട് കിട്ടി

തിരുവനന്തപുരം വെമ്പായം ജംഗ്‌ഷനില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ നെടുമങ്ങാട് നിന്നെത്തിയ കോണ്‍ഗ്രസുകാരും വെമ്പായത്തെ കോണ്‍ഗ്രസുകാരും തമ്മിലടിച്ചു. ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന് പരിക്കേറ്റു. ഇത് കണ്ട് വെമ്പായത്തെ കോണ്‍ഗ്രസുകാരെ സഹായിക്കാനെത്തിയ സി.പി.എം. നേതാക്കളെ നെടുമങ്ങാടു നിന്നെത്തിയ കോണ്‍ഗ്രസുകാര്‍ വെട്ടി. പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകനും സി.പി.എം. നേതാക്കളും ആശുപത്രിയില്‍. വെഞ്ഞാറമൂട് ജംഗ്‌ഷനില്‍ എ.കെ. ആന്റണിയുടെ പ്രസംഗത്തിന്റെ ബാനര്‍ കെട്ടുന്നതിനെച്ചൊല്ലിയുളള തര്‍ക്കമാണ് അടിപിടിയിലും വെട്ടിലും കലാശിച്ചത്.
റോഡിന് കുറുകെ കെട്ടിയാല്‍ രാവിലെ തിരഞ്ഞെടുപ്പ് നിരീക്ഷകരെത്തി അഴിച്ചുമാറ്റുമെന്നും അതിനാല്‍ മാറ്റി കെട്ടാമെന്നുമായിരുന്നു അനൂപ് എന്ന പ്രവര്‍ത്തകന്‍ പറഞ്ഞത്. ഇതേച്ചൊല്ലിയുണ്ടായ വാക്കുതര്‍ക്കം ഒടുവില്‍ അടിപിടിയിലുമെത്തി.
ഓട്ടോറിക്ഷയില്‍ നെടുമങ്ങാട് ഭാഗത്തു നിന്നും നാല് പേര്‍ വന്നാണ് വെമ്പായത്ത് റോഡിന് കുറുകെയായി ബാനര്‍ കെട്ടാന്‍ തുടങ്ങിയത്. ഇത് വെമ്പായത്തെ ഓഫീസില്‍ കണ്ടു നിന്ന അനൂപ് എതിര്‍ത്തു. തുടര്‍ന്ന് ബഹളമായപ്പോള്‍ സി.പി.എം ഏരിയ കമ്മറ്റി അംഗം രാജേന്ദ്രനും ബ്രാഞ്ച് സെക്രട്ടറി സന്തോഷുമാണ് പാഞ്ഞെത്തിയത്. ഇവരില്‍ രാജേന്ദ്രനും വെട്ടു കിട്ടി. വിവരമറിഞ്ഞ് അര മണിക്കൂര്‍ കഴിഞ്ഞെത്തിയ വെഞ്ഞാറമൂട് പോലീസ് പ്രതികളെ പിടികൂടാതെ അവരെ പറഞ്ഞയച്ചുവെന്നാണ് ആരോപണം. ഏതായാലും സി.പി.എം പ്രവര്‍ത്തകര്‍ പരിക്കേറ്റ രണ്ട് പേരെയും വെഞ്ഞാറമൂട് ഗോകുലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha