Widgets Magazine
11
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിയമം നിയമത്തിന്റെ വഴിയേ പോകട്ടേയെന്ന്‌ പറയുമ്പോഴും കുര്യനെതിരെയുള്ള മൊഴിയുമായി രംഗത്തെത്തുന്നവരുടെ എണ്ണം കൂടുന്നു

11 FEBRUARY 2013 12:19 AM IST
മലയാളി വാര്‍ത്ത.
കോണ്‍ഗ്രസ്‌ ആകെ വെട്ടിലാണ്‌. ഡല്‍ഹി പെണ്‍കുട്ടിക്ക്‌ വേണ്ടി കോണ്‍ഗ്രസ്‌ നേതൃത്വം ശക്തമായ നിലപാടെടുത്ത്‌ ശ്രദ്ധ നേടിക്കൊണ്ടിരുന്ന സമയത്താണ്‌ കേരളത്തിലെ ഒരു ദേശീയ നേതാവിനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി ആരോപണമുന്നയിച്ചത്‌. സംഭവം പഴയ കഥയാണെന്നും വിശ്വസിക്കാന്‍ കൊള്ളില്ലെന്നും കോണ്‍ഗ്രസ്‌ ആണയിടുമ്പോഴും എവിയടോ ഒരു അങ്കലാപ്പ്‌. സംഗതി കോണ്‍ഗ്രസാണ്‌. ചിലര്‍ പി.ജെ.കുര്യനായി പ്രതിരോധം തീര്‍ത്തെങ്കിലും മറ്റുപലരും പുര കത്താന്‍ വേണ്ടിതന്നെ വാഴ വെട്ടി.
കേരളത്തില്‍ പ്രതിപക്ഷത്തിനാകട്ടെ കുറെ നാളായി ശനിദശയായിരുന്നു. ഒരു സമരവും കാര്യമായി ഫലിക്കുന്നില്ല. അകാലത്തില്‍ പല സമരങ്ങളും അന്തരിച്ചു. അപ്പോഴാണ്‌ സൂര്യ നെല്ലി പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ . പെണ്‍കുട്ടി പല ചാനലുകളിലും കുര്യന്റെ പങ്ക്‌ വിശദീകരിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ ജോഷ്വ തന്നെ കുര്യന്റെ പങ്ക്‌ മൂടിവെച്ചത്‌ വെളിപ്പെടുത്തി. പ്രതിപക്ഷമാകട്ടെ സര്‍വ്വ സന്നാഹങ്ങളുമായി രംഗത്തെത്തി. ഇത്‌ നിയമസഭാ കാലമായത്‌ നന്നായി. പ്രതിപക്ഷം നന്നായി ആഘോഷിച്ചു. പെട്ടുപോയത്‌ പാവം ബി.ജെ.പി.യാണ്‌. സമരം ചെയ്‌ത കാലം മറന്ന ബി.ജെ.പി. പുത്തനുണര്‍വോടെ രംഗത്തെത്തി. എന്നാല്‍ ദേശീയ നേതാക്കാള്‍ കുര്യനനുകൂലമായി സംസാരിച്ചതോടെ ബി.ജെ.പി. ഒന്നു പരുങ്ങി. സൂര്യനെല്ലിക്കേസില്‍ പി.ജെ. കുര്യന്‌ പങ്കുണ്ടെന്ന്‌ ശിക്ഷക്കിടെ ജാമ്യത്തിലിറങ്ങി കര്‍ണാടകത്തില്‍ ഒളിവില്‍ താമസിക്കുന്ന ധര്‍മരാജന്‍ പറഞ്ഞു. പത്തൊന്‍പതാം തീയതി സന്ധ്യയ്ക്ക് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചതെന്ന് ധര്‍മ്മരാജന്‍ പറഞ്ഞു. രണ്ടു കാറുകളിലായാണ് തങ്ങളെത്തിയത്. കാറില്‍ നിന്നിറങ്ങി കുര്യന്‍ ഗസ്റ്റ്ഹൗസിലേക്ക് കയറി പോയി. അരമണിക്കൂറോളം കുര്യന്‍ പെണ്‍കുട്ടിയോടൊപ്പം ചെലവഴിച്ചു.
കേസന്വേഷിച്ച സിബി മാത്യൂസ് കള്ളം പറയിപ്പിക്കുകയായിരുന്നു. കുര്യന്റെ പേര് പറയരുതെന്ന് സിബി മാത്യൂസ് ആവശ്യപ്പെട്ടു. എന്നാല്‍ കുര്യന്റെ പേര് പറയണമെന്നായിരുന്നു അന്വേഷണ സംഘത്തിലെ കെ.കെ ജോഷ്വ ആവശ്യപ്പെട്ടത്. 
കുര്യന് മാത്രം തിരിച്ചറിയല്‍ പരേഡ് നടത്തിയില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചി ബിനാലെ സന്ദർശിച്ച് വൈപ്പിൻ ഗവൺമെന്റ് സ്കൂൾ വിദ്യാർത്ഥികൾ  (38 minutes ago)

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്  (41 minutes ago)

ഇന്ത്യയുടെ ആത്മാവ് തൊട്ടറിയാവുന്ന കലാസൃഷ്ടികളുമായി 92 കാരനായ ജ്യോതി ഭട്ട് കൊച്ചി ബിനാലെയില്‍...  (46 minutes ago)

അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി രൂപയിലധികം നിക്ഷേപ വാഗ്ദാനങ്ങള്‍ യാഥാര്‍ഥ്യമാക്കാനായി: മന്ത്രി പി. രാജീവ്  (54 minutes ago)

ഇറാനിൽ നിന്ന് 'രഹസ്യ കോഡ്' സംപ്രേഷണം; ലോകം മുൾമുനയിൽ; മുജ്തബ ഖാംനഈക്ക് പിന്തുണയുമായി ഉത്തര കൊറിയ...  (1 hour ago)

ആളുകേറാമലയിലെ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞത് പ്രതിയെന്ന് കരുതിയിരുന്നയാൾ...  (1 hour ago)

13 വര്‍ഷമായി കോമയില്‍കഴിയുന്ന 32കാരന് ദയാവധത്തിന് അനുമതി  (1 hour ago)

വണ്ടൂരിൽ നാലുവയസ്സുകാരൻ കിണറ്റിൽ വീണ് മരിച്ചു; നാട് കണ്ണീരിൽ...  (1 hour ago)

കുംഭമേളയിലെ 'വൈറൽ സുന്ദരി'യും കാമുകനും തിരുവനന്തപുരത്ത് പൊലീസ് സ്റ്റേഷനിൽ അഭയം തേടി: വിവാഹം വൈകിട്ട്  (1 hour ago)

പിണറായിയുടെ കപ്പ് അടിച്ച് പൊട്ടിച്ച് കുഞ്ഞമ്മ..!ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ട് ശ്രീനാ ദേവി കുഞ്ഞമ്മ ഗണേഷിന്റെ മാപ്പ് കശക്കി എറിഞ്ഞു  (2 hours ago)

മാപ്പല്ല കോപ്പ്.. 10 മിനിറ്റ് , ഗണേഷിനെ വലിച്ച് കീറി ഉപ്പുതേച്ച് വിട്ട് ശ്രീനാ ദേവി കുഞ്ഞമ്മ , ക്ലിഫ് ഹൗസിന് ഷട്ടർ ഇട്ടു  (4 hours ago)

നേമത്ത് വൈഷ്ണ സുരേഷ്, വട്ടിയൂർക്കാവിൽ കെ. മുരളീധരൻ, കോവളത്ത് എം. വിൻസെന്‍റ്... കോൺഗ്രസിന്റെ സാധ്യത പട്ടിക പുറത്ത്  (5 hours ago)

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു....  (5 hours ago)

ആഭ്യന്തര-അന്തർദ്ദേശീയ റൂട്ടുകളിൽ ഇന്ധന സർചാർജ് ഘട്ടംഘട്ടമായി നടപ്പിലാക്കാൻ എയർ ഇന്ത്യ  (5 hours ago)

ദേശീയ പാത ഉദ്ഘാടനച്ചടങ്ങിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ, സമാന്തര ഉദ്ഘാടനം നടത്താൻ സംസ്ഥാന സർക്കാർ...  (5 hours ago)

Malayali Vartha Recommends