പെയിന്റടി വിവാദം; ബെഹ്‌റയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

പോലീസ് സ്‌റ്റേഷനുകളില്‍ പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന ഉത്തരവ് സംബന്ധിച്ച വിവാദത്തില്‍ മുന്‍ പൊലീസ് മേധാവിയും ഇപ്പോള്‍ വിജിലന്‍സ് ഡയറക്ടറുമായ ലോക്‌നാഥ് ബെഹ്‌റയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. പ്രത്യേക കമ്പനിയുടെ പെയിന്റ് അടിക്കണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിറങ്ങള്‍ തിരിച്ചറിയാന്‍ കമ്പനിയുടെ പേരും കളര്‍കോഡും വേണമെന്ന് നിര്‍ദ്ദേശിക്കുകയാണ് ബെഹ്‌റ ചെയ്തതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പോലീസ് സ്‌റ്റേഷനുകളില്‍ ഒരു കമ്പനിയുടെ പ്രത്യേക പെയിന്റ് പൂശണമെന്നായിരുന്നു ലോക്‌നാഥ് ബെഹ്‌റ ഡി.ജിപി ആയിരിക്കെ ഉത്തരവിറക്കിയത്. എല്ലാ പൊലീസ് സ്‌റ്റേഷനുകളിലും സി.ഐ, ഡിവൈ.എസ്.പി ഓഫീസുകളും ഒരേ കമ്പനിയുടെ ഒരേ കളര്‍ പെയിന്റ് അടിക്കണമെന്നായിരുന്നു നിര്‍ദ്ദേശത്തില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനില്‍ അടക്കം ഇത് നടപ്പിലാക്കുകയും ചെയ്തു.
ഇതേസമയം, ബെഹ്‌റയുടെ ഉത്തരവിനെക്കുറിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കളമശേരി സ്വദേശി ഗിരീഷ് ബാബു വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ബെഹ്‌റ വിജിലന്‍സ് ഡയറക്ടറായ സാഹചര്യത്തില്‍ ഈ പരാതി അദ്ദേഹം തന്നെയാണ് പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha























