ഡല്‍ഹിയില്‍ പൊട്ടിത്തെറിച്ചത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാര്‍

ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം ഇന്ന് വൈകുന്നേരം നടന്ന സ്‌ഫോടനം നടന്നത് ഹരിയാനയില്‍ രജിസ്റ്റര്‍ ചെയ്ത കാറിലെന്ന് സൂചന. സ്‌ഫോടനത്തില്‍ പതിമൂന്ന് പേര്‍ കൊല്ലപ്പെടുകയും ഇരുപതിലധികം പേര്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്. ലാല്‍കിലാ മെട്രോ സ്‌റ്റേഷന് സമീപമായിരുന്നു സ്‌ഫോടനം. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ കത്തിനശിച്ചു.
'വളരെ വേഗത കുറച്ചെത്തിയ കാര്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട ശേഷം പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ നിരവധി ആളുകള്‍ മരിച്ചു. ശക്തമായ അന്വേഷണം നടക്കുകയാണ്. സ്ഥിതി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അറിയിച്ചതായി ഡല്‍ഹി പൊലീസ് കമ്മീഷണര്‍ സതീഷ് ഗോര്‍ഗ പറഞ്ഞു. സ്‌ഫോടനത്തെത്തുടര്‍ന്നുണ്ടായ തീപിടുത്തം വൈകുന്നേരം 7.29 ന് മാത്രമാണ് നിയന്ത്രണവിധേയമാക്കിയതെന്ന് ഡെപ്യൂട്ടി ചീഫ് ഫയര്‍ ഓഫീസര്‍ എ കെ മാലിക് പറഞ്ഞു. ഹ്യൂണ്ടായി ഐ20 ഹാച്ച്ബാക്കിലാണ് സ്‌പോടനം നടന്നതെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം പൊട്ടിത്തെറിച്ച ആദ്യ കാര്‍ മാരുതി സ്വിഫ്റ്റ് ഡിസയര്‍ ആണെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
കാറില്‍ നിരവധി ആളുകള്‍ ഉണ്ടായിരുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്താണ് സ്‌ഫോടനം നടന്നത്. ഇന്ത്യയിലെ പ്രമുഖ ഭീകരവിരുദ്ധ ഏജന്‍സിയായ നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ഉള്‍പ്പെടെയുള്ള ഫോറന്‍സിക് വിശകലന വിദഗ്ധര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























