മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73ാം പിറന്നാള്‍ ; ആഘോഷ പരിപാടികള്‍ ഇല്ല

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 73 ആം പിറന്നാള്‍. കേരളത്തിന്റെ ഭരണത്തലവനായി ഒരു വര്‍ഷം പിന്നിടുമ്പോളാണ് പിണറായിയും 73 ലേക്ക് കടക്കുന്നത്. കാര്യമായ ആഘോഷ പരിപാടികള്‍ ഒന്നുമില്ലെന്ന് തന്നെയാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള വിവരങ്ങള്‍.
മാര്‍ച്ച് 21 നാണ് രേഖകളില്‍ പിണറായി വിജയന്റെ ജന്മദിനം. പക്ഷേ തന്റെ യഥാര്‍ത്ഥ പിറന്നാള്‍ ഇന്നാണെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള വാര്‍ത്ത സമ്മേളനത്തില്‍ തന്നെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മധുരം നല്‍കി പിണറായി കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പ്രഖ്യാപിച്ചിരുന്നു.
73 ലേക്ക് കിടക്കുമ്പോളും പിണറായി വിജയന്‍ കൂടുതല്‍ ശക്തനാണെന്ന് രാഷ്ട്രീയ എതിരാളികള്‍ തന്നെ സമ്മതിക്കുന്നു. വിവാദങ്ങള്‍ ഏറെ വന്നെങ്കിലും നിലപാടുകളിലുറച്ച് അചഞ്ചലനായി പിണറായി വിജയന്‍ നിന്നു. എതിര്‍ ശബ്ദങ്ങള്‍ പ്രതിപക്ഷത്തിനേക്കാള്‍ മുന്നണിയില്‍ നിന്ന് വന്നപ്പോഴും, മുഖ്യമന്ത്രി സംയമനം പാലിച്ചു. പക്ഷേ പറയേണ്ടത് പറയേണ്ട സമയത്ത് തന്നെ പറയുകയും ചെയ്തു.
ഈ പിറന്നാള്‍ ദിനവും മുഖ്യമന്ത്രിക്ക് തിരക്കുകള്‍ നിറഞ്ഞത് തന്നെ. എതിര്‍പ്പുകളും, വെല്ലുവിളികളും ഏറെയുണ്ടെങ്കിലും കേരളം പിണറായി വിജയനെ ഉറ്റു നോക്കുകയാണ്
https://www.facebook.com/Malayalivartha























