താരസംഘടനയായ ''അമ്മ' പിരിച്ചുവിടണം: എന്‍.കെ പ്രേമചന്ദ്രന്‍

താര സംഘടനയായ 'അമ്മ' പിരിച്ചുവിടണമെന്ന് എന്‍.കെ. പ്രേമചന്ദ്രന്‍ എം.പി. ആരോപണവിധേയരെ പിന്താങ്ങിയ എം.എല്‍.എമാരായ മുകേഷിനും ഗണേഷ്‌കുമാറിനുമെതിരെ നടപടിയെടുക്കണം. നടിയെ ആക്രമിച്ച കേസ് സി.ബി.ഐക്ക് വിടണമെന്നും പ്രേമചന്ദ്രന്‍ ആവശ്യപ്പെട്ടു.
അതേസമയം, കെ.ബി. ഗണേഷ് കുമാര്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി എ.കെ.ജി സെന്ററില്‍ കൂടിക്കാഴ്ച നടത്തി. നടി ആക്രമിക്കപ്പെട്ട കേസ് ചര്‍ച്ചയായെന്നാണു സൂചന.
https://www.facebook.com/Malayalivartha
























