താരങ്ങളുടെ പണമെല്ലാം ഒരുപോക്ക് പോയി; താരസംഘടനയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചിരുന്ന 12 കോടിയില്‍ ഒമ്പത് കോടിയും ആദായനികുതി വകുപ്പ് കണ്ടുകെട്ടി

സിനിമയിലെ സൂപ്പര്‍ നടന്‍മാരെല്ലാം ബലം പിടിച്ച് വാങ്ങുന്ന പണം എവിടേക്ക് പോകുന്നു. പല നിര്‍മ്മാതാക്കളും പടം പൊട്ടി കുത്തുപാളയെടുക്കുമ്പോഴും താരങ്ങള്‍ക്ക് ഒന്നും സംഭവിക്കാത്ത മട്ടില്‍ മാറിനില്‍ക്കുകയാണ് പതിവ്. എന്നാല്‍ അവരുടെ എല്ലാം പ്രാക്ക് ഒന്നിച്ച് ഫലിച്ചപോലായി അമ്മയില്‍ നടന്ന സംഭവം.
മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്നു പണം ആദായനികുതി വകുപ്പ് കള്ളപ്പണമെന്ന പേരില്‍ കണ്ടുകെട്ടി. അമ്മയുടെ അക്കൗണ്ടില്‍ ഉണ്ടായിരുന്ന 12 കോടിയില്‍ ഒന്‍പതു കോടി രൂപയാണ് ആദായനികുതി വകുപ്പ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച് കള്ളപ്പണം വെളുപ്പിക്കല്‍ പദ്ധതിപ്രകാരം പിടിച്ചെടുത്തത്.
ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനായി രജിസ്റ്റര്‍ ചെയ്യാതിരുന്നതാണ് പണം നഷ്ടമാക്കാന്‍ ഇടയാക്കിയത്. താരങ്ങള്‍ സ്‌റ്റേജ്‌ഷോ നടത്തിയും സംഭാവന സ്വീകരിച്ചും സമാഹരിച്ച പണം നിലവിലെ നേതൃത്വത്തിന്റെ അശ്രദ്ധയെ തുടര്‍ന്ന് നഷ്ടമായത് സംഘടനയ്ക്കുള്ളില്‍ കലിപ്പിന് ഇടയാക്കിയിട്ടുണ്ട്. അതിന് പിന്നാലെയാണ് ദിലീപിനെ തുണക്കാന്‍ പോയി സംഘടന അപ്പാടെ നാറിയത്. സംഘടനയുടെ തലപ്പത്തുള്ളവര്‍ക്കല്ലാതെ മറ്റുപലര്‍ക്കും അമ്മയുടെ നിലപാടിനോട് താത്പര്യമില്ല. പക്ഷേ നിവൃത്തികേടുകൊണ്ട് മിണ്ടാതിരിക്കുന്നെന്നുമാത്രം. ജഗദീഷടക്കും പലരും അമ്മയിലെ തോന്ന്യാസങ്ങളും താരങ്ങളുടെ കള്ളപ്പണത്തെക്കുറിച്ചും ആദ്യവെടി പൊട്ടിച്ചുകഴിഞ്ഞു. 
അതേസമയം സംഘടനയിലെ പ്രധാനികളൊഴികെ പലര്‍ക്കും ഇതേക്കുറിച്ച് കാര്യമായ അറിവില്ലെന്നാണ. ് കേരള ചരിത്രത്തിലെ ഏറ്റവും വലിയ കള്ളപ്പണം വെളിപ്പെടുത്തലെന്നും സൂചനകള്‍. 
അതേസമയം പണം കണ്ടുകെട്ടിയത് പുറത്തറിയാതിരിക്കാന്‍ അംഗങ്ങളെ പോലും അറിയിക്കാതെ താരരാജാക്കന്മാരുടെ നേതൃത്വത്തിലുള്ള അമ്മയുടെ നിലവിലെ നേതൃത്വം രഹസ്യമാക്കി വയ്ക്കുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അമ്മയിലെ രണ്ട് അംഗങ്ങളെ ചേദ്യം ചെയ്ത പശ്ചാത്തലത്തില്‍ നടന്ന എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായതായും വിവരമുണ്ട്. ഇക്കാര്യം മനസിലൊളിപ്പിച്ചാണ് നടിയുടെ വിഷയം ചര്‍ച്ച ചെയ്‌തോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അതിലും വലിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്‌തെന്ന് അമ്മയുടെ നേതാക്കള്‍ പറഞ്ഞതെന്നാണ് സൂചന.
കണക്കില്‍പ്പെടാത്ത പണം സൂക്ഷിച്ചതിന് ആദായനികുതി വകുപ്പ് നോട്ടീസ് നല്‍കിയപ്പോഴാണ് അമ്മയുടെ നേതൃത്വവും ഇക്കാര്യം ശ്രദ്ധിക്കുന്നത്. സംഘടനയുടെ രജിസ്‌ട്രേഷനില്‍ പ്രശ്‌നമുണ്ടെന്ന് ഓഡിറ്റര്‍മാരും മുന്നറിയിപ്പ് നല്‍കാത്തത് താരങ്ങള്‍ക്കിടയില്‍ കടുത്ത ആശയക്കുഴപ്പമാണുണ്ടാക്കിയത്. പണം നഷ്ടപ്പെടാതിരിക്കാന്‍ താരരാജാക്കന്മാര്‍ തന്നെ രംഗത്തിറങ്ങിയെങ്കിലും വഴങ്ങാന്‍ ആദായനികുതി വകുപ്പ് തയാറായില്ല. ഇതോടെ ഈ പണമുപയോഗിച്ച് പാവപ്പെട്ടവര്‍ക്ക് വീടു വച്ചുനല്‍കാന്‍ ശ്രമമുണ്ടായെങ്കിലും അതും വിജയിച്ചില്ല.
അതേസമയം തങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ പണം നേതൃത്വത്തിന്റെ പിടിപ്പുകേടിനെ തുടര്‍ന്ന് നഷ്ടമായതിന്റെ അസ്വസ്ഥതയിലാണ് താരങ്ങള്‍. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച പണം അത്തരത്തില്‍ ഉപയോഗിച്ചിട്ടില്ലെന്നും വിമര്‍ശറനമുയര്‍ന്നിട്ടുണ്ട്. നിലവില്‍ അവശകലാകാരന്മാര്‍ക്ക് കൈനീട്ടം നല്‍കുന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഏതായാലും ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്ന അവസ്ഥയിലാണ് താരങ്ങള്‍. എല്ലാവരുടെയും സ്വത്ത് സംബന്ധിച്ച് ഒരന്വേഷണം വന്നാല്‍ തകര്‍ന്ന് തരിപ്പണമാകുന്ന അവസ്ഥയിലാണ് സൂപ്പര്‍ താരങ്ങള്‍. എന്നാല്‍ സംഘടനയിലെ ചിലര്‍ ഇതെല്ലാം കണ്ട് കയ്യടിക്കുകയാണ്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന ചൊല്ലാണ് അവര്‍ പറയുന്നത്.
https://www.facebook.com/Malayalivartha
























