കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് പോലീസ് നിര്‍ദ്ദേശം തള്ളി തള്ളി ദിലീപും സംഘവും

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് പോലീസ് നിര്‍ദ്ദേശം തള്ളി തള്ളി ദിലീപും സംഘവും. ചോദ്യം ചെയ്യലിനു ഹാജരാവില്ലെന്ന് ദിലീപും നാദിര്‍ഷയും കാവ്യയുടെ അമ്മയും പൊലീസിനെ അറിയിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന സൂചന. ഈ സാഹചര്യത്തില്‍ പൊലീസ് കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നാണ് റിപ്പോര്‍ട്ട്. ഇന്നു മൂന്നു മണിക്ക് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാനാണ് പൊലീസ് മൂവരോടും നിര്‍ദേശം നല്‍കിയത്. വക്കീലിനെ കൂട്ടാതെ ഇവിടെയെത്താനായിരുന്നു പൊലീസിന്റെ നിര്‍ദേശം. കേസില്‍ പുതിയ അറസ്റ്റുണ്ടാവാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പൊലീസ് നിര്‍ദേശം ഇവര്‍ അവഗണിച്ചതെന്നാണ് വിലയിരുത്തല്‍. വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാവാന്‍ നിര്‍ദേശം കിട്ടിയതിനു പിന്നാലെ ദിലീപും സംഘവും മുന്‍കൂര്‍ ജാമ്യത്തിനുള്ള ശ്രമം തുടങ്ങിയിരുന്നു. അതേസമയം സുനിയുടെ സഹ തടവുകാരന്‍ ജിന്‍സിന്റെ രഹസ്യ മൊഴി പുറത്തു വന്നിട്ടുണ്ട്. നാദിര്‍ഷയുമായി സുനി ഫോണില്‍ സംസാരിക്കുന്നത് കേട്ടിട്ടുണ്ടെന്ന് മൊഴിയില്‍ പറയുന്നുണ്ട്. എന്തോ സാധനം കാവ്യയുടെ കാക്കനാട്ടെ കടയില്‍ ഏല്‍പ്പിച്ചിട്ടുണ്ടെന്ന് പറയുന്ന് കേട്ടതായും ജിന്‍സ് മൊഴിയില്‍ പറയുന്നുണ്ട്. എന്നാല്‍ സംസാരം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നപോലെ ആയിരുന്നില്ലെന്നും ജിന്‍സ് പറയുന്നു. 
കാക്കനാട്ടെ ജയിലില്‍ വച്ച് നാദിര്‍ഷയെ ഒന്നാം പ്രതി സുനില്‍കുമാര്‍ മൂന്നു തവണ വിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ഒരു കോള്‍ എട്ടുമിനിറ്റ് ദൈര്‍ഘ്യമുള്ളതാണ്. ഇതു കൂടാതെ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും ഇയാളുടെ അടുപ്പക്കാരായ നാലുപേരെയും സുനില്‍കുമാര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു എന്നതിനുള്ള തെളിവുകളും പൊലീസിനു ലഭിച്ചിരുന്നു. അപ്പുണ്ണി സുനില്‍കുമാറിനെ തിരിച്ചുവിളിച്ചിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലും കാവ്യ മാധവന്റെ അമ്മയ്ക്ക് അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് സുനില്‍കുമാര്‍ കൈമാറിയിരുന്നതായി പൊലീസിനു വെളിവായതോടെയുമാണ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചത്. അടുത്തതായി എന്തുവേണമെന്നാണ് പോലീസ് ആലോചിക്കുന്നത്. അറ്റകൈ പ്രയോഗത്തിന് പോലീസ് തയ്യാറാകുമെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























