പള്‍സര്‍ സുനിയും നടിയും ഉള്‍പ്പെട്ടിട്ടുള്ള ദൃശ്യങ്ങള്‍ പോലീസിന്റെ കൈവശം; ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ കര്‍ശന നിര്‍ദേശം

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ലഭിച്ച ദൃശ്യങ്ങളുടെ ആധികാരികത പോലീസ് സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. പള്‍സര്‍ സുനിയും നടിയും ഉള്‍പ്പെട്ടിട്ടുള്ള ദൃശ്യങ്ങളാണ് പോലീസിന്റെ കൈവശമുള്ളത്. ക്രൂരമായ ലൈംഗികാക്രമണമാണ് നടിക്കെതിരെ നടന്നതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളാണ് പോലീസ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. അന്വേഷണ ചുമതലയുള്ള ഐജി ദിനേന്ദ്ര കശ്യപ് അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരാണ് ഈ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിച്ചത്. പോലീസ് ആസ്ഥാനത്ത് എത്തിച്ച ദൃശ്യങ്ങള്‍ ഡിജിപിയും പരിശോധിച്ചു. അതേസമയം, കേസിലെ നിര്‍ണ്ണായക തെളിവായ രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യുവനടിയെ കാറിനുള്ളില്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസമാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങളുടെ ആധികാരികത സ്ഥിരീകരിക്കാനായി പോലീസ് ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. നടിക്കെതിരെ ക്രൂരമായ ലൈംഗികാക്രമണമാണ് കാറിനുള്ളില്‍ വെച്ച് നടന്നത്. നടിയും പള്‍സര്‍ സുനിയുമാണ് ദൃശ്യങ്ങളിലുള്ളത്.
ആക്രമണം നടന്ന ദിവസം ശാരീരികമായി ബുദ്ധിമുട്ടുള്ള അവസ്ഥയിലായിരുന്നു നടി. ഇത് മനസിലാക്കിയ സുനി നടിയെ ബലാത്ക്കാരമായി പ്രകൃതിവിരുദ്ധ വേഴ്ചയ്ക്ക് നിര്‍ബന്ധിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസിലെ നിര്‍ണ്ണായക തെളിവായ വീഡിയോ ദൃശ്യങ്ങള്‍ ചോരാതിരിക്കാന്‍ പോലീസ് മേധാവി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദൃശ്യങ്ങള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തുണ്ടെന്നാണ് വിവരം.
കേസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കേ രണ്ടാംഘട്ട ചോദ്യം ചെയ്യല്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. ദിലീപ്, നാദിര്‍ഷ, കാവ്യാ മാധവന്റെ അമ്മ എന്നിവരുള്‍പ്പെടെ ആറ് പേരെയാണ് രണ്ടാം ഘട്ടത്തില്‍ ചോദ്യം ചെയ്യുക. സിബിഐയില്‍ പ്രവര്‍ത്തിച്ചു പരിചയമുള്ള ഐജി ദിനേന്ദ്ര കശ്യപ് തന്നെ രണ്ടാംഘട്ട ചോദ്യം ചെയ്യലിന് നേതൃത്വം നല്‍കിയേക്കുമെന്നാണ് സൂചന.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍പേരെ അറസ്റ്റ് ചെയ്‌തേക്കുമെന്നും സൂചനകളുണ്ട്. ഇതുസംബന്ധിച്ച് ഡിജിപിയും നേരത്തെ സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം പോലീസ് അതീവ രഹസ്യമായാണ് കൈകാര്യം ചെയ്യുന്നത്. പള്‍സര്‍ സുനി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന മെമ്മറി കാര്‍ഡിന് വേണ്ടിയാണ് പോലീസ് കഴിഞ്ഞ ദിവസം നടി കാവ്യാ മാധവന്റെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ പരിശോധന നടത്തിയത്. എന്നാല്‍ പോലീസിന് ലഭിച്ച ദൃശ്യങ്ങള്‍ ഇവിടെ നിന്ന് തന്നെയാണോ കണ്ടെടുത്തതെന്ന കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമില്ല.
https://www.facebook.com/Malayalivartha
























