റിമാന്‍ഡ് കാലാവധി അവസാനിച്ചു; പള്‍സര്‍ സുനിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

നടിയെ ആക്രമിച്ച കേസിലെ പ്രതി സുനില്‍ കുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. അങ്കമാലി കോടതിയിലാണ് ഹാജരാക്കുക.
നടിയെ ആക്രമിച്ച കേസ് വഴിത്തിരിവില്‍ എത്തി നില്‍ക്കുന്നതിനിടെയാണ് പ്രതിയുടെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായത്. നേരത്തെ ചോദ്യം ചെയ്യലില്‍ പറയാത്ത പല കാര്യങ്ങളും പ്രതിയില്‍ നിന്ന് പിന്നീട് പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്‍ ദിലീപിനെയും നാദിര്‍ഷയെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. നടിയെ ആക്രമിച്ച കേസും ഗൂഢാലോചന കേസും കൂടാതെ, ജയിലില്‍ നിന്ന് ഫോണ്‍ ചെയ്തുവെന്ന മറ്റൊരു കേസും പള്‍സര്‍ സുനിക്കെതിരെയുണ്ട്.

https://www.facebook.com/Malayalivartha
























