Widgets Magazine
22
May / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്‍ഡിഗോ വിമാനം ആകാശചുഴിയില്‍പ്പെട്ടു... ആടിയുലഞ്ഞ വിമാനം ശ്രീനഗര്‍ വിമാനത്തില്‍ അടിയന്തരമായി ഇറക്കി


മുല്ലപ്പെരിയാര്‍ എന്നു കേള്‍ക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുട്ടിടിക്കും..തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ കാണുമ്പോള്‍ മുട്ടിഴയും...130 വര്‍ഷത്തിലേറെ പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയൊഴുകിയാല്‍..


ബ്രഹ്മോസ്-II: ഭാവിയെ തുളച്ചുകയറാൻ തയ്യാറായി ഇന്ത്യയുടെ ഹൈപ്പർസോണിക് കഠാര...ശബ്ദത്തിന്റെ ഏഴ് മുതൽ എട്ട് മടങ്ങ് വരെ വേഗതയിൽ.. കുതിക്കാൻ ശേഷിയുള്ള മിസൈൽ,.


ഒരു വമ്പന്‍ സൗരക്കാറ്റ് ഭൂമിയിലേക്ക് നീങ്ങുന്നതായി മുന്നറിയിപ്പ്.. ആശയ വിനിമയങ്ങളും നാവിഗേഷന്‍ സംവിധാനങ്ങളും പവര്‍ ഗ്രിഡുകളും എല്ലാം തടസപ്പെടുത്തുന്ന രീതിയിലായിരിക്കും ഇതിന്റെ വരവ്..


കേരളത്തിലെ ഇ.ഡിയെ അടിമുടി സംശയിച്ച് കേന്ദ്ര സർക്കാർ...ഉയർന്ന ആരോപണങ്ങളിൽ കേന്ദ്ര സർക്കാർ തത്കാലം ഇടപെടാൻ സാധ്യതയില്ല... ഇ.ഡി. ഉദ്യോഗസ്ഥർ സി പി എമ്മുകാരുമായി ഒത്തുകളിച്ചു എന്ന സംശയം..

സര്‍ക്കാരിനെ വീഴ്‌ത്താനായി എല്‍ഡിഎഫ്‌, മന്ത്രിപദം കാത്തിരിക്കുന്ന ഭരണപക്ഷ എംഎല്‍എമാര്‍ വീണു പോകുമോ!

19 FEBRUARY 2013 05:07 AM IST
മലയാളി വാര്‍ത്ത.
ഇപ്പോഴാണെങ്കില്‍ പറ്റിയ സമയം. കുര്യന്‍ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ്‌ വെള്ളം കുടിക്കുകയാണ്‌. ഗണേഷ്‌കുമാറിനെ മാറ്റാനായി പിള്ള പിറകേയുണ്ട്‌. എന്‍ എസ്‌ എസും, എസ്‌  എന്‍ ഡി പിയും വീണ്ടും സമദൂരത്തിലായി. പഴയ സുഹൃത്തുക്കളായ ചില ഭരണപക്ഷ എംഎല്‍എമാരുമുണ്ട്‌ ഇങ്ങോട്ട്‌ നോക്കിയിരിക്കാന്‍ തുടങ്ങിയിട്ട്‌. 4 മന്ത്രിസ്ഥാനം എല്‍ഡിഎഫിനെ സംബന്ധിച്ച്‌ വലിയ കാര്യമല്ല. എല്ലാം സി.പി.എം. നേരത്തേ കണക്ക്‌ കൂട്ടിയതാണ്‌. അതിനിടയ്‌ക്കാണ്‌ ഒരു വി.എസ്‌. ആദ്യം സര്‍ക്കാരിനെ വീഴ്‌ത്തണോ അതോ പ്രതിപക്ഷ നേതാവിനെ വീഴ്‌ത്തണമോയെന്ന അങ്കലാപ്പിലായിരുന്നു സി.പി.എം. നേതൃത്വം. പലപ്രാവശ്യം വി.എസിനെ ഒതുക്കാനും നോക്കി. ഘടകക്ഷികളുടെ പിന്തുണ പോലും വി.എസിനായിരുന്നു. തങ്ങളുടെ കൂടെയുണ്ടായിരുന്ന ഒരു എംഎല്‍എപോലും ഓടിപ്പോയി. സെല്‍വരാജിനെ തോല്‍പ്പിക്കാനായി എല്ലാ അടവുകളും പയറ്റിയ സമയത്താണ്‌ വി.എസിന്റെ ടി.പി.യുടെ വീട്‌ സന്ദര്‍ശനം. സെല്‍വരാജും അനൂപ്‌ജേക്കബും നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വന്നു. അങ്ങനെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നാലായി.
ഇതിനിടയ്‌ക്ക്‌ സര്‍ക്കാരിനെ താഴെയിറക്കാനായി ഘടകക്ഷികള്‍ മുന്നിട്ടിറങ്ങിയെങ്കിലും സി.പി.എം. നേതൃത്വത്തിന്‌ താത്‌പര്യമില്ലായിരുന്നു. ഒരു മന്ത്രിപദം കാട്ടി ഒന്നു കയ്യാട്ടിവിളിച്ചാല്‍ ഓടിയെത്തുന്നവര്‍ ഐക്യമുന്നണിയിലുണ്ടെന്ന്‌ ആര്‍ക്കാണറിയാത്തത്‌. ഒന്നാമത്‌ സര്‍ക്കാര്‍ വീണാല്‍ വി.എസ്‌. അച്യുതാനന്ദനെ മുഖ്യമന്ത്രിയാക്കണം. അതിലും നല്ലത്‌ ഈ ഭരണം തന്നെയാണ്‌. പോകുന്നതു വരെ പോകട്ടെ...
വി.എസിനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും മാറ്റാനായി സംസ്ഥാന നേതൃത്വം തന്നെ മുന്‍കൈയെടുത്തു. ഇനി പോളിറ്റ്‌ ബ്യൂറോയും കേന്ദ്രകമ്മിറ്റിയും കൂടി അംഗീകരിച്ചാല്‍ പ്രതിപക്ഷ സ്ഥാനത്ത്‌ നിന്നും വി.എസിനെ മാറ്റാം. അതിനിടയ്‌ക്കാണ്‌ എല്‍ഡിഎപിന്റെ യോഗം നടന്നത്‌.
സി.പി.ഐ. ഒരാവശ്യം മുന്നോട്ടു വച്ചു. സര്‍ക്കാരിനെ താഴെയിറക്കണം. തുടര്‍ന്ന്‌, യു.ഡി.എഫ് സര്‍ക്കാരിനെ താഴെയിറക്കാനുള്ള എല്ലാ സാധ്യതകളും ഉപയോഗിക്കാന്‍ ഇടതുമുന്നണി യോഗത്തില്‍ ധാരണ. ഇതിനായി പ്രക്ഷോഭ സമരങ്ങള്‍ ശക്തമാക്കുന്നതിനൊപ്പം മറ്റ് മാര്‍ഗങ്ങളും തേടണമെന്ന സി.പി.ഐയുടെ നിര്‍ദേശം മുന്നണി അംഗീകരിക്കുകയായിരുന്നു. 
ഇടതുപക്ഷത്തെ രാഷ്ട്രീയമായി തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാരിനെ താഴെയിറക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാ മേഖലയിലും ജനവിരുദ്ധ സമീപനമാണ് സര്‍ക്കാരിന്റേത്. ഇത് ഇങ്ങിനെ വിട്ടാല്‍ പറ്റില്ലെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ യോഗത്തില്‍ പറഞ്ഞു. മാര്‍ച്ച് 25ന് സെക്രട്ടേറിയറ്റിലേക്ക് ഇടതുമുന്നണി നേതാക്കളുടെ മാര്‍ച്ച് നടത്താനും യോഗത്തില്‍ തീരുമാനമായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്തൊരു ലോകം... അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസില്‍ 3 വയസുകാരി പീഡനത്തിനിരയായെന്ന്; പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍, പൊലീസ് അന്വേഷണം  (18 minutes ago)

ശബ്ദം കേട്ട് പുറത്തിറങ്ങിയ മേരിയെ കാട്ടാന ആക്രമിച്ചു  (27 minutes ago)

ഭര്‍ത്താവിനെ കഴുത്തു ഞെരിച്ചു കൊന്ന ഭാര്യ അറസ്റ്റില്‍...  (45 minutes ago)

പ്ലസ് ടു ഫലം ഇന്ന്  (1 hour ago)

പ്ലസ് ടു വിദ്യാര്‍ഥി ആറ്റില്‍ വീണ് മരിച്ചു...  (1 hour ago)

പയ്യന്നൂര്‍ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ മണിയറ വീട്ടില്‍ കാര്‍ത്ത്യായനി  (1 hour ago)

82 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു  (2 hours ago)

രണ്ടാഴ്ചത്തെ സ്‌കൂള്‍ ടൈംടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി വിദ്യാഭ്യാസ വകുപ്പ്.  (2 hours ago)

വിമാനത്തിന്റെ മുന്‍ഭാഗത്ത് കേടുപാടുകള്‍...  (2 hours ago)

മരിച്ച കുട്ടിയുടെ പിതാവിന്റെ അടുത്ത ബന്ധു പൊലീസ് കസ്റ്റഡിയില്‍...  (3 hours ago)

രാത്രി 7 മണിക്കു ശേഷമാണ് ഇവരെ കാണാതായത് എന്നാണ് വിവരം  (9 hours ago)

വിമാനം അടിയന്തിര ലാന്റിങ് നടത്തി  (10 hours ago)

വാഹനങ്ങള്‍ കടന്നുപോകുന്ന സമയത്ത് തന്നെയാണ് അപകടമുണ്ടായത്  (11 hours ago)

ഗാന്ധി കുടുംബം കുറ്റകൃത്യത്തില്‍ നിന്ന് 142 കോടി രൂപ അനുഭവിച്ചിട്ടുണ്ടെന്ന് ഇഡി  (12 hours ago)

കാര്‍ ഓടിച്ചു പഠിക്കുന്നതിനിടെ വീട്ടമ്മയും കാറും കിണറ്റില്‍  (13 hours ago)

Malayali Vartha Recommends