Widgets Magazine
28
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മഹാരാഷ്ട്രയിലെ ബരാമതിയിൽ വിമാനം തകർന്നു വീണുണ്ടായ അപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു


മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിമാനം തകർന്നു വീണു... യാത്രക്കാരിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാറും...


ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക


ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക


ചുഴലിക്കാറ്റിന് പിന്നാലെ കനത്ത മഴ... ആഞ്ഞടിച്ച ഹാരി ചുഴലിക്കാറ്റിന് പിന്നാലെ സിസിലി നഗരം സ്ഥിതി ചെയ്യുന്ന കുന്ന് നാല് കിലോമീറ്ററിലേറെ ദൂരം ഇടിഞ്ഞു... മണ്ണിടിച്ചിൽ ആരംഭിച്ചതിന് പിന്നാലെ 1500ലേറെ പേരെയാണ് മേഖലയിൽ നിന്ന് ഒഴിപ്പിച്ചു, സിസിലിയിൽ അതീവ ഗുരുതര സാഹചര്യമെന്ന് റിപ്പോർട്ടുകൾ

ഒരു ഗുണ്ടയുടെ അന്ത്യം; വൈറലായി ഒരു നഴ്‌സിന്റെ അനുഭവക്കുറിപ്പ്...

01 AUGUST 2017 11:22 AM IST
മലയാളി വാര്‍ത്ത

More Stories...

ദേവന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവം... ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും  

കൂടത്തായി കൊലപാതക പരമ്പര കേസിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവര് സമർപ്പിച്ച ജാമ്യാപേക്ഷ കോടതി പരിഗണിക്കും...കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക

രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...

ക്ഷേമപെൻഷൻ വർദ്ധിക്കുമോ ? രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ... 2025ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി ഇന്ന് നിയമസഭയിൽ വയ്ക്കും, നാളെ 9 മണിക്കാണ് ബജറ്റ് അവതരിപ്പിക്കുക

മറ്റുളളവർക്കുവേണ്ടി തല്ലാനും കൊല്ലാനും നടന്ന്, മറ്റുളളവർക്ക് വേണ്ടി ജീവിച്ച് മരിച്ച ഒരു ഗുണ്ടയുടെ അവസാന നിമിഷത്തെക്കുറിച്ചുളള അനുഭവം ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് അബ്ദുൽ റഹ്മാൻ പട്ടാമ്പി. ഇപ്പോൾ സൗദി അറേബ്യയിൽ നഴ്സ് ആയി ജോലി ചെയ്യുന്ന അബ്ദുൽ തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്തപ്പോഴുള്ള അനുഭവമാണ് ഫെയ്സ്ബുക്കിൽ എഴുതിയിരിക്കുന്നത്.

അബ്ദുൽ റഹ്മാൻ പട്ടാമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഒരു ഗുണ്ടയുടെ അന്ത്യം...

രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി വെട്ടിയും കൊന്നും ഒടുവിൽ കൊല്ലപ്പെട്ടും നടക്കുന്ന ആളുകളെ പറ്റി ചിന്തിച്ചപ്പോഴാണ് എന്റെ മനസ്സിലേക്ക് അയാളുടെ മുഖം ഓർമ്മ വന്നത്. രാജു ( യഥാർത്ഥ പേര് വേറെയാണ്..ദയനീയമായി ഞങ്ങളുടെ മുന്നിൽ കിടന്ന് നരകിച്ചു നരകിച്ചു മരിച്ച രാജു. അയാൾ അവിടത്തെ അറിയപ്പെടുന്നൊരു ഗുണ്ടയായിരുന്നു. കൂലിക്ക് തല്ലാനും കൊല്ലാനും നടന്നിരുന്ന കുറെ കേസുകളിൽ പ്രതിയായിരുന്ന ഒരു ക്രിമിനൽ .. ഒരു ദിവസം പാതിരാത്രിയിലാണ് കാഷ്വലിറ്റിയിലേക്ക് റോഡപകടം പറ്റിയ ആളെന്ന് പറഞ്ഞു ആംബുലൻസിൽ രാജുവിനെ കൊണ്ട് വന്നത് (മനഃപൂർവമുള്ള അപായപ്പെടുത്തലാണെന്നും കേട്ടിരുന്നു )..രാത്രി ബൈക്കിൽ പോകുകയായിരുന്ന അയാൾ ഡിവൈഡറിൽ തട്ടി മറിഞ്ഞു വീണു. പിറകെ വന്ന ലോറിയുടെ ചക്രം വയറിനു സൈഡിലായി കൊണ്ട് വയറിന്റെ സൈഡ്‌ കീറി അകത്തുള്ള കുടൽമാല പുറത്തേക്ക് തള്ളി നിൽക്കുന്നു.ആംബുലൻസിൽ നിന്നും ഇറക്കുന്ന നേരവും ആ പുറത്തേക്ക് തള്ളിയ കുടൽ ഭാഗം അയാൾ കയ്യിൽ താങ്ങിപിടിച്ചിട്ടുണ്ടായിരുന്നു. അത്രയും മാനോധൈര്യവും ചങ്കുറപ്പുമുള്ള മനുഷ്യൻ, അമിത രക്ത സ്രവം മൂലം ബിപി എല്ലാം കുറഞ്ഞിരിക്കുന്നു.

അതീവ ഗുരുതരാവസ്ഥയാണ് എന്ന് കണ്ടതുകൊണ്ട് കാഷ്വലിറ്റിയിൽ നിന്നും വേഗം ഐസിയുവിലേക്ക് ഷിഫ്റ്റ് ചെയ്തു രോഗിയെ പെട്ടെന്ന് തന്നെ വെന്റിലേറ്ററിലേക്ക് മാറ്റി, സർജൻ വിശദമായി പരിശോധിച്ചു, പുറത്തേക്ക് തള്ളിയ ആന്തരികാവയവങ്ങൾ തിരിച്ചു യഥാർത്ഥ പൊസിഷനിലേക്ക് മാറ്റുക എന്നത് അസാധ്യമാണെന്ന് കണ്ടെത്തി പകരം ആ ഭാഗം കവർ ചെയ്ത് ഡ്രെസ്സിങ് ചെയ്തു ബ്ലഡ് റീപ്ലേസ്‌മെന്റ് ചെയ്തും മറ്റു മരുന്നുകളിലൂടെയും രണ്ടാം ദിവസം തന്നെ ബിപി നോർമൽ ലെവലിലേക്ക് വന്നു. രോഗി ബോധം വീണ്ടെടുത്തു. അണുബാധ തടയാൻ കടുത്ത നിയന്ത്രണം ഉൾപ്പെടെ ഓർഡർ ചെയ്തു ഡോക്ടർ ..രോഗിയെ ശുശ്രൂഷിക്കുന്ന രണ്ടു നേഴ്‌സസിന് മാത്രമേ അടുത്തേക്ക് പോലും പ്രവേശനം അനുവദിച്ചുള്ളു.

ഐസിയുവിന് വെളിയിൽ സന്ദർശകർ തിങ്ങി നിറഞ്ഞു. എല്ലാം നല്ല ഒന്നാന്തരം ഗുണ്ടകൾ എല്ലാവക്കും അകത്തു കയറി രോഗിയെ കണ്ടേ പറ്റു. സെക്യൂരിറ്റിയോടെല്ലാം കട്ട കലിപ്പ് ..അകത്തു കയറാൻ ഉന്തും തള്ളും. ഒരാളെയും കടത്തിയില്ല, ബോധം വീണ്ടെടുത്തതോടെ വെന്റിലേറ്ററിൽ നിന്നും മാറ്റി.അതോടെ രാജുവിന്റെ സ്വഭാവം അയാൾ കാണിച്ചു തുടങ്ങി.ഐസിയുവിൽ നിന്നും പുറത്തേക്ക് മാറ്റണം. കടുത്ത വാശി ..കൂടെ വീട്ടുകാരെന്നു പറയാൻ ആകെയുണ്ടായിരുന്നത്‌ ഒരു അനിയനും അയാളുടെ ഭാര്യയും അവരുടെ അച്ഛനും മാത്രം. അവരും അതേ അഭിപ്രായം തന്നെ അങ്ങനെ അവരുടെ നിർബന്ധത്തിനു വഴങ്ങികൊണ്ട് പുറത്തേക്ക് തള്ളി നിൽക്കുന്ന കുടലും അതിനു വെളിയിൽ പാക്ക് ചെയ്തു വെച്ചിരിക്കുന്ന ഡ്രെസിങ്ങുമായി അയാളെ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു.

റൂമിനകത്ത് രണ്ടേ രണ്ടു പേരല്ലാതെ ആരെയും പ്രവേശിപ്പിക്കരുതെന്നെല്ലാം കടുത്ത നിർദ്ദേശങ്ങൾ ആദ്യമേ കൊടുത്തിരുന്നു. അപ്പോഴും അത് അവർ പാലിക്കുമോ, അണുബാധ ഉണ്ടാകുമോ എന്നൊരു ആശങ്ക ഉണ്ടായിരുന്നു ഞങ്ങൾക്ക് അതുപോലേ തന്നെ സംഭവിച്ചു...വരുന്നവരും പോകുന്നവരുമെല്ലാം അകത്തു കയറി കാണുന്നു. ആദ്യ രണ്ടു ദിവസം റൂമിൽ അവർ ജോളിയായി കൂടി. മൂന്നാം ദിവസം ആയപ്പോഴേക്കും പനി തുടങ്ങി. അണുബാധ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി.കൂടെ ശ്വാസ തടസ്സവും. ഡോക്ടർ പരിശോധിച്ചു. പെട്ടെന്ന് ഐസിയുവിലേക്ക് തിരിച്ചു മാറ്റി. വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. അവിടന്നങ്ങോട്ട് ഓരോ ദിവസം കഴിയും തോറും അയാളുടെ നില മോശമായിക്കൊണ്ടേയിരുന്നു..

ട്യൂബ് മാറ്റി കഴുത്തിൽ ദ്വാരമുണ്ടാക്കി ( ട്രക്കിയോസ്റ്റമി) വെന്റിലേറ്റർ കണ്ടിന്യു ചെയ്തു. പിന്നെയും ആരോഗ്യനില വഷളായിക്കൊണ്ടേയിരുന്നു.. സന്ദർശകരും കൂട്ടിരിപ്പുകാർക്കും ദിവസേന കുറഞ്ഞു കൊണ്ടിരുന്നു.. അനിയനും ഭാര്യയും ഇടക്ക് അവരുടെ പിതാവും മാത്രമായി. അവർക്ക് തന്നെ ബില്ലടച്ചു മടുത്തു തുടങ്ങി. അവസാനം അവരും കയ്യൊഴിയുകയാണെന്ന് പറഞ്ഞു തുടങ്ങി.  അതല്ലെങ്കിൽ വെന്റിലേറ്റർ ഒഴിവാക്കി മരണത്തിലേക്ക് തള്ളിവിട്ടുകൂടെ എന്ന് വരെ ചോദിച്ചു ..ഓരോരോ അവയവങ്ങൾ പ്രവർത്തനം നിലച്ചു തുടങ്ങി. കിഡ്‌നി,കരൾ ..ബ്രെയിനിൽ ബ്ലീഡിങ്, അങ്ങനെ അങ്ങനെ..

ഇടക്ക് അല്പം ബോധം വരുമ്പോൾ നിറഞ്ഞ കണ്ണുകളോടെ നോക്കുന്നത് മാത്രം കാണാം ..ഇങ്ങനെ നരകിക്കാൻ വിടാതെ എന്നെയൊന്നു കൊന്നു തരുമോ എന്നയാൾ ചോദിക്കുന്ന പോലെ തോന്നി .അപ്പോഴെല്ലാം കൈ പിടിച്ചു നിർവ്വികാരമായി അയാളുടെ മുഖത്തേക്ക് ഞങ്ങളും നോക്കും.. മുപ്പതാം ദിവസം അയാളുടെ പിറന്നാളായിരുന്നു.. വൈകീട്ട് ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിച്ച ശേഷം അനിയനും അനിയന്റെ ഭാര്യാ പിതാവും കൂടി അയാളുടെ നെറ്റിയിൽ കൊണ്ട് വന്നൊരു കുറിയെല്ലാം തൊട്ടു. അന്ന് ഞങ്ങൾ അയാളെ പതിവിലും നന്നായി തന്നെ ഒരുക്കിയാണ് കിടത്തിയത്. രാത്രി ആയപ്പോഴേക്ക് മരണ ലക്ഷണങ്ങൾ തുടങ്ങി. അനിയൻ മാത്രം വന്നു കണ്ടു..അടുത്തു നിന്ന് പ്രാർത്ഥിച്ചു. അൽപ സമയം കഴിഞ്ഞ് മരണം സ്ഥിരീകരിക്കുകയും ചെയ്തു.

അയാൾ കൊട്ടേഷൻ ഏറ്റെടുത്ത കൂടെ തല്ലാനും കൊല്ലാനും നടന്നിരുന്ന ഒരാളും ആ പരിസരത്തു പോലും വന്നില്ല..പച്ചക്ക് മനുഷ്യനെ വെട്ടിയും തല്ലിയും കൊന്നും ആനന്ദം കണ്ടെത്തുന്ന മനുഷ്യാ ,,നീ അറിഞ്ഞിരുന്നോ നിന്നെയും കാത്തിരിക്കുന്നുണ്ട് അതേപോലെ അല്ലെങ്കിൽ അതിനേക്കാൾ ഭീകരമായ മരണം...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും    (9 minutes ago)

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാർ അന്തരിച്ചു  (20 minutes ago)

ബാരാമതിയിൽ വിമാനം തകർന്നു വീണു...  (51 minutes ago)

ബിസിനസ്സിൽ വൻ പുരോഗതി, ധനലാഭം! ഈ രാശിക്ക് ഇന്ന് സന്തോഷ വാർത്ത!  (1 hour ago)

ഉഡുപ്പിയിൽ ബോ​ട്ട് അ​പ​ക​ട​ത്തി​ൽ മൂ​ന്നു വി​നോ​ദ​സ​ഞ്ചാ​രി​ക​ൾക്ക് ദാരുണാന്ത്യം  (1 hour ago)

കൂടത്തായി കൊലപാതക കേസ്... പ്രധാന അന്വേഷണ ഉദ്യോഗസ്ഥന്റെ വിസ്താരം ഇന്ന് ആരംഭിക്കും....  (1 hour ago)

രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിക്കുന്ന അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ  (1 hour ago)

വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം  (2 hours ago)

ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിലാണ് തന്ത്രി ജാമ്യാപേക്ഷ നൽകിയിട്ടുള്ളത്...  (2 hours ago)

  രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ... പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും...  (3 hours ago)

രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും  (3 hours ago)

രണ്ടാംപിണറായി സർക്കാരിന്റെ അവസാന ബജറ്റ് നാളെ...  (3 hours ago)

കണ്ണീർക്കാഴ്ചയായി... മലയാളി യുവാവിന് ഒമാനിലെ ഫുജൈറയിൽ ദാരുണാന്ത്യം  (3 hours ago)

കാസർകോട് സഹകരണ ബാങ്ക് ജീവനക്കാരനായ യുവാവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ...  (4 hours ago)

നഗരത്തിലെ സ്‌കൂളുകൾക്ക് അവധി നൽകി...  (4 hours ago)

Malayali Vartha Recommends