മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ എട്ടുമണിക്കൂറിലധികം നീണ്ടു

മാസപ്പടിക്കേസില്‍ വീണയുടെ ഇന്നത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷം വീണ കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ നിന്ന് മടങ്ങി. കൂടുതല്‍ ചോദ്യം ചെയ്യലിനായി വീണയെ വീണ്ടും വിളിപ്പിക്കുമെന്നാണ് ഇ.ഡി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ വീണയ്ക്ക് വീണ്ടും സമന്‍സ് നല്‍കിയിട്ടില്ല. അതേസമയം ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ വീണ മാദ്ധ്യമങ്ങളോട് പ്രതികരിച്ചില്ല.
ഇന്ന് രാവിലെ 10.30ഓടെ ഭര്‍ത്താവും എം.എല്‍.എയുമായ മുഹമ്മദ് റിയാസിനൊപ്പമാണ് വീണ ഇ.ഡി ഓഫീസില്‍ എത്തിയത്. നേരത്തെ ജൂണ്‍ 12ന് ഹാജരാകാന്‍ വീണയോട് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സാവകാശം തേടിയിരുന്നു. രേഖകള്‍ അഭിഭാഷകര്‍ വഴി ഹാജരാക്കാമെന്ന വീണയുടെ നിര്‍ദ്ദേശം തള്ളിയ ഇ.ഡി നേരിട്ട് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച് പുതിയ സമന്‍സ് നല്‍കുകയും ചെയ്തു. കേസില്‍ ഇന്നലെ സി.എം.ആര്‍.എല്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്ത, ഡയറക്ടര്‍ ജയ എസ്. കര്‍ത്ത എന്നിവരെ ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























