ആരെയും വശീകരിക്കുന്ന സൗന്ദര്യവുമായി ബിനി വെഞ്ഞാറമൂടിലെ കല്യാണം കൂടി: തിരികെ പോയപ്പോൾ സംഭവിച്ചത് മറ്റൊന്ന്...

ജനപ്രിയ സീരിയൽ കഥാപാത്രങ്ങളെ വെല്ലുന്ന ജീവിതമാണ് ബിനിയുടേത്. പട്ടു സാരിയും ചുറ്റി ലിപ്സ്റ്റിക്കും മേയ്ക്കപ്പുമിട്ട് മുല്ലപ്പൂവും ചൂടി നടിമാർ ഉറങ്ങുന്നത് നമ്മൾ സീരിയലുകളിൽ മാത്രം കണ്ടിട്ടുള്ള കാഴ്ചയാണ്. പോലീസ് അന്വേഷണത്തിലും ഇതിന് സമാനമായ കാഴ്ചകളാണ് കണ്ടെത്തിയത്. പാവപെട്ട കുടുംബത്തിൽ ജനിച്ചു വളർന്ന ബിനിയുടെ ആർഭാടമായ ഒരുക്കം കാണുമ്പോൾ അനശ്വര നടിയായ കല്പ്പനയുടെ മിസ്റ്റർ ബ്രഹ്മചാരി സിനിമയിലെ "പാവങ്ങൾക്കിത്രയും സൗന്ദര്യം നൽകല്ലേ...ദൈവങ്ങളെ", എന്ന ഡയലോഗ് ആണ് ഓർമ്മവരുന്നത്.
കാമുകനെ ക്വട്ടേഷന്‍ കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബിനി(37)യുടെ പൂര്‍വചരിത്ര കഥകള്‍കേട്ട് അന്വേഷണസംഘവും ഞെട്ടി. ദരിദ്ര കുടുംബത്തില്‍ ജനിച്ച് ഷാപ്പിലെ കറിവെപ്പുകാരിയായി തുടങ്ങിയ ബിനി പണമുള്ള യുവാക്കളെ പറ്റിച്ചാണ് കുറച്ചുനാളുകള്‍ കൊണ്ട് പണക്കാരിയായി മാറിയതെന്ന് പോലീസ് പറയുന്നു. സമ്പന്നരായ പുരുഷന്മാരെ ഇവര്‍ സൗന്ദര്യം കാട്ടി മയക്കുകയായിരുന്നു. രാത്രി ഉറങ്ങുമ്പോള്‍ പോലും ബിനി മധു മെയ്ക്ക് അപ്പ് അഴിക്കുമായിരുന്നില്ല. ആരുടെയും മനം മയക്കുന്ന സൗന്ദര്യമുള്ള ഈ 37കാരി അന്നനടയും ഇറുകിയ വസ്ത്രധാരണവുമായാണ് യുവാക്കുളടെ മനം കവര്‍ന്നത്.

സൗന്ദര്യം ഉപയോഗിച്ച് നേടിയെടുക്കാവുന്നതെല്ലാം അവര്‍ നേടിയെടുത്തു. പണക്കാരായ സുന്ദരന്മാരെ തേടിയായിരുന്നു ബിനിയുടെ യാത്ര. ആ യാത്രയില്‍ അവര്‍ കണ്ടുമുട്ടിയ ഒരു ചെറുപ്പക്കാരനായിരുന്നു ക്വട്ടേഷന്‍ നല്‍കി കൊന്ന തിരുവനന്തപുരം ആറ്റിങ്ങല്‍ അവനവഞ്ചേരി തച്ചൂര്‍കുന്ന് എസ്.എല്‍ മന്ദിരത്തില്‍ സുലില്‍ എന്ന 30കാരന്‍. മൂന്നുവര്‍ഷം മുമ്പ് ബിനി സ്വന്തം നാടായ തിരുവനന്തപുരം വെഞ്ഞാറുമൂടിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് സുലിലിനെ കാണുന്നത്. കൈയില്‍ കാശുണ്ടെന്ന് മനസിലായി. ഇതോടെ ചങ്ങാത്തം തുടങ്ങി. ഒറ്റ നോട്ടത്തില്‍ തന്നെ വശീകരിക്കുന്ന കണ്ണുകളില്‍ സുലില്‍ വീണു. കുറച്ചുനാള്‍ കഴിഞ്ഞ് ബിനിക്കൊപ്പം സുലില്‍ വയനാട്ടില്‍ എത്തി.
കണ്‍സ്ട്രക്ഷനുമായി ബന്ധപ്പെട്ട ജോലിക്ക് വയനാട്ടില്‍ എത്തിയെന്നാണ് സ്വദേശത്ത് സുലില്‍ അറിയിച്ചിരുന്നത്. മാനന്തവാടി എരുമത്തെരുവില്‍ യുവതിക്കൊപ്പമായിരുന്നു താമസം. ബിനിയുടെ എട്ട് വയസ് പ്രായമുള്ള പെണ്‍കുട്ടി കൂടെയുണ്ടായിരുന്നു. ഭര്‍ത്താവ് ഗള്‍ഫിലും. ബിനിക്കൊപ്പം യുവാവിനെ കണ്ട് അന്വേഷിച്ചവരോടൊക്കെ പറഞ്ഞത് തന്റെ സഹോദരനാണെന്നാണ്. ആരും സംശയിച്ചില്ല. മാനന്തവാടിയില്‍ നിന്ന് എട്ട് കിലോ മീറ്റര്‍ അകലെ കൊയിലേരിയില്‍ പതിനെട്ട് സെന്റ് സ്ഥലം വിലക്ക് വാങ്ങി അവിടെ ഒരു വീട് വെക്കണം. സുലിലിന്റെ കാശ് രമാവധി ഇതിനായി അവര്‍ ഉപയോഗിച്ചു. അങ്ങനെ വള്ളിയൂര്‍ക്കാവ് പനമരം റോഡരികില്‍ ഊര്‍പ്പള്ളിയില്‍ അതിമനോഹരമായ ഒരു വീടിന്റെ പണി ആരംഭിച്ചു. സ്ഥലം വാങ്ങിയത് ബിനിയുടെയും ഭര്‍ത്താവിന്റെയും പേരില്‍. വീടുപണിക്ക് സുലിലിന്റെ പണവും.

നാല്‍പ്പത് ലക്ഷത്തിലേറെ രൂപയുടെ ഇടപാടാണ് സുലിലുമായി നടത്തിയത്. ഗൃഹപ്രവേശവും സുലിലിന്റെ സാന്നിധ്യത്തില്‍ ഗംഭീരമായി നടത്തി. വിഐപികള്‍ പലരും എത്തി. ഇതോടെ സുലിലിന് സംശയം തുടങ്ങി. തന്റെ സമ്പാദ്യം ബിനിയുടെ പേരിലേക്ക് ശരിക്കും മറിഞ്ഞെന്ന തോന്നലും ഉണ്ടായി. ബിനിക്ക് സുഹൃത്തുക്കള്‍ക്ക് പഞ്ഞമില്ലെന്നും ബോധ്യമായി. ഇതിനിടെ ഗള്‍ഫില്‍ നിന്ന് ബിനിയുടെ ഭര്‍ത്താവ് മടങ്ങിയെത്തി.
ബിനിയുടെ യുവാവിനൊപ്പമുള്ള താമസം ഭര്‍ത്താവിന് ഇഷ്ടമായില്ല. ബിനിയുമായി കലഹിച്ച് ഭര്‍ത്താവ് ലോഡ്ജില്‍ താമസം തുടങ്ങി. ബിനിയാകട്ടെ സുലിലിനോടൊപ്പവും. 40 ലക്ഷത്തോളം രൂപ സുലില്‍ തിരികെ ചോദിക്കുന്നത് ബിനിക്ക് പിടിച്ചില്ല. അങ്ങനെ ക്വട്ടേഷന്‍ കൊടുത്തു. കൊലയും. ധാരാളിത്തം കൊണ്ട് കടത്തിലകപ്പെട്ട ബിനി ബാധ്യത തീര്‍ക്കാനായി യുവാവിനെ സ്‌നേഹം നടിച്ച് ഒപ്പം കൂട്ടിയെന്നാണ് പോലീസിന്റെ നിഗമനം. ബിനി നാല്പതുലക്ഷത്തോളം രൂപ അപഹരിച്ചതായാണ് നിഗമനം.

വര്‍ഷങ്ങളായി വിദേശത്ത് ജോലി ചെയ്ത ഭര്‍ത്താവിന്റെ തുക ഉപയോഗിച്ചാണ് കൊയിലേരി ഊര്‍പ്പള്ളിയില്‍ പത്തുസെന്റ് സ്ഥലത്ത് ബിനി വീട് നിര്‍മിച്ചത്. വീടുപണിയുടെ സമയത്ത് സ്വദേശമായ തിരുവനന്തപുരത്ത് കുടുംബവീട്ടിലെ കല്യാണത്തിന് പോയപ്പോഴാണ് സുലിലിനെ പരിചയപ്പെടുന്നത്. ആഡംബര ജീവിതം നയിക്കുന്ന ബിനി കാറില്‍ കറങ്ങി നടക്കുന്നത് മാനന്തവാടിക്കാര്‍ക്ക് പതിവു കാഴ്ചയായിരുന്നു.
എല്ലാ ദിവസങ്ങളിലും രാവിലെ മുതല്‍ ഹെല്‍ത്ത് ക്ലബ്ബിലെ പരിശീലനത്തിനും തുടര്‍ന്ന് ഉച്ചകഴിഞ്ഞ് യോഗ പരിശീലനത്തിനും ഇവര്‍ സമയം കണ്ടെത്തിയിരുന്നു. മിക്ക സമയവും ഭക്ഷണം ഹോട്ടലില്‍ നിന്നാണ്. വീട്ടില്‍ ഉള്ള സമയങ്ങളില്‍ ഭക്ഷണം മാനന്തവാടിയിലെ ഹോട്ടലില്‍നിന്ന് ഓട്ടോെ്രെഡവര്‍മാരെക്കൊണ്ട് വാങ്ങിക്കുകയാണ് പതിവ്. ഇതൊക്കെയാണ് കടബാധ്യതയുണ്ടാക്കിയത്. ഇതിനിടയില്‍ വിദേശത്ത് നിന്ന് നാട്ടില്‍ എത്തിയ ഭര്‍ത്താവിനെ ബിനി ഇറക്കിവിട്ടതായി അയല്‍വാസികള്‍ പറയുന്നു. മാനന്തവാടിയിലെ സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്താണ് ബിനിയുടെ ഭര്‍ത്താവ് കഴിയുന്നത്. സുലിലിന്റെ കൈവശമുണ്ടായിരുന്ന പണമൊക്കെ തീര്‍ന്നതോടെ ഇയാളെ ഒഴിവാക്കുകയായിരുന്നു ബിനിയുടെ ലക്ഷ്യമെന്നുവേണം കരുതാന്‍. കടം നല്‍കിയ പണം തിരികെ വേണമെന്ന് സുലില്‍ നിരന്തരം ആവശ്യപ്പെട്ടതോടെ വീട്ടുജോലിക്കാരിയായ അമ്മുവിന് സുലിലിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു.

ഇക്കാര്യം കഴിഞ്ഞ ദിവസം അറസ്റ്റിലായ അമ്മു പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. അമ്മയ്ക്കു സുഖമില്ലന്ന് പറഞ്ഞ് ബിനി നാട്ടില്‍ പോകുകയും ഈ സമയം അറസ്റ്റിലായ മറ്റു മൂന്നുപേരും കൃത്യം നടത്തുകയുമായിരുന്നുവെന്ന് പോലീസ് പറയുന്നു. ദരിദ്രകുടുംബത്തിലായിരുന്നു ബിനി പിറന്നത്. മാതാപിതാക്കള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലാതയതോടെ പത്താംക്ലാസില്‍ തോറ്റ ബിനി ജീവിതമാര്‍ഗം അന്വേഷിച്ചുനടന്നു. അതിനിടയില്‍ നാട്ടില്‍ തന്നെയുള്ള ഷാപ്പില്‍ കറിവെപ്പുകാരിയായി ജോലിക്കു കയറി. ബിനി വന്നുകയറിയതോടെ ഷാപ്പിലെ വരുമാനവും ഉയര്‍ന്നു. ഇതിനിടെ സ്ഥിരം കള്ളുകുടിക്കാനെത്തിയ ഒരു സമ്പന്നനുമായി പ്രണയത്തിലായി.
ഇതിനിടെ ചില പ്രശ്‌നങ്ങള്‍ ഉണ്ടായതോടെ ഇവരെ ഇവിടെനിന്നു പറഞ്ഞുവിട്ടു. ഷാപ്പിലെ ജോലി നിര്‍ത്തിയതോടെയാണ് ബിനി ഗള്‍ഫിലേക്ക് പറക്കുന്നത്. തിരികെയെത്തുന്നത് വലിയ പണക്കാരിയായിട്ടായിരുന്നു. ഇതിനിടെ കല്യാണവും കഴിഞ്ഞിരുന്നു. നാട്ടിലെത്തിയ ബിനി നേരെ വയനാട്ടിലേക്ക് താമസം മാറുകയായിരുന്നു .തിരുനെല്ലി പഞ്ചായത്തിലെ കാട്ടിക്കുളത്തായിരുന്നു ആദ്യം താമസം. പിന്നീടാണ് മാനന്തവാടി എരുമത്തെരുവിലേക്ക് മാറിയത്. ഇവിടെയും പണക്കാരായ യുവാക്കളുമായി അടുത്ത ചങ്ങാത്തമുണ്ടായിരുന്നു. കൊയിലേരിയില്‍ കബനി പുഴയോരത്ത് പതിനെട്ട് സെന്റ് സ്ഥലംവാങ്ങിയ ബിനി ഇവിടെയാണ് വീടുവച്ചത്. ഇതിനിടെയാണ് കഥയിലെ ട്വിസ്റ്റായി സുലിലിനെ കണ്ടുമുട്ടുന്നത്.
https://www.facebook.com/Malayalivartha


























