എവിടെപ്പോയി മകളെ നീ..? ചങ്ക് തകർന്ന് ഉമ്മയും ഉപ്പയും; പ്രാർത്ഥനയോടെ ബാപ്പുങ്കയം നിവാസികളും...

കളിച്ചുകൊണ്ടിരിക്കെ ഒഴുക്കില്‍പെട്ട് കാണാതായെന്ന് സംശയിക്കുന്ന മൂന്നര വയസുകാരിയെ ജീവനോടെ തിരിച്ചുകിട്ടാന്‍ ഒരു നാട് മുഴുവൻ പ്രാർത്ഥനയിൽ. നാട് പ്രാര്‍ത്ഥനയില്‍. രാജപുരത്തെ ഇബ്രാഹിമിന്റെ മകള്‍ സന ഫാത്തിമയെ (മൂന്നര)യാണ് വ്യാഴാഴ്ച വൈകുന്നേരം നാലു മണിയോടെ കാണാതായത്. വീടിനു സമീപത്തെ ഓടയ്ക്കു സമീപം കളിച്ചുകൊണ്ടിരിക്കുകയായിരുന്ന സനയെ പിന്നീട് കാണാതാവുകയായിരുന്നു.
കളിചിരികൾ നിറഞ്ഞ സനയുടെ വീട് രണ്ട് ദിവസമായി മൗനത്തിലാണ്. മകളെ കാണാത്ത ദിനം മുതൽ ഉമ്മ ഹസീന ഉറങ്ങിയിട്ടില്ല. നിമിഷ നേരം കൊണ്ട് നഷ്ടമായത് ഈ വീട്ടിലെ കളിചിരികളാണ്. തന്റെ കുഞ്ഞേട്ടത്തിയെ കാണാതായതറിയാതെ തൊട്ടിലിൽ കിടക്കുകയാണ് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തി. പട്ടുവത്തെ അങ്കണവാടിയിൽ നിന്ന് മൂന്നരയോടെ ഉമ്മേ എന്നു വിളിച്ച് വീടിനകത്തേക്കു കയറി വന്ന മകളെ കുഞ്ഞിനു മുലയൂട്ടുകയായിരുന്ന അമ്മയ്ക്ക് സ്നേഹപൂർവം സ്വീകരിക്കാനായില്ല.

വീടിനുള്ളിൽ ബാഗ് വച്ച് പുറത്തേക്കിറങ്ങിയതായിരുന്നു വീടിന്റെ പൊന്നുമോൾ. വീട്ടിലുണ്ടായിരുന്ന വല്യുമ്മ നമസ്കാര പായയിലായിരുന്നു. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. തൊട്ടടുത്ത ഓടയിലെ കുത്തൊഴുക്കിൽ പെട്ടിരിക്കാമെന്ന് അഭ്യൂഹം പടർന്നതു മുതൽ തന്റെ മകളെ എത്രയും വേഗം തിരികെ ലഭിക്കണേ എന്ന പ്രാർഥന മാത്രമാണ് ഉമ്മയ്ക്കും ഉപ്പയ്ക്കും. സംഭവ ദിവസം മുതൽ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.
ഓടയിൽ വീണതാകാമെന്ന സംശയത്തെ തുടർന്ന് പൊലീസും നാട്ടുകാരും അഗ്നിശമനസേനയും രാത്രി എട്ടര വരെ പുഴയിൽ തിരച്ചിൽ നടത്തി. ഇന്നലെ രാവിലെ ഏഴുമണിയോടെ വീണ്ടും പുഴയുടെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ തുടർന്നെങ്കിലും വിഫലമായി. ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ഡിവൈഎസ്പി കെ.ദാമോദരൻ എന്നിവർ സ്ഥലത്തെത്തി. ഓടയുടെ സമീപത്തു നിന്നു കുട്ടിയുടെ കുടയും ചെരിപ്പും കണ്ടെത്തിയതിനാൽ വെള്ളത്തിൽ വീണതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. ഇതിനിടയിൽ കുട്ടിയെ നാടോടികൾ തട്ടിക്കൊണ്ടു പോയതായിരിക്കാമെന്ന പ്രചാരണം വന്നതോടെ പൊലീസ് കേരളത്തിലും കേരളത്തിനു പുറത്തെ എല്ലാ സ്റ്റേഷനിലേക്കും ഫോട്ടോ ഉൾപ്പെടെ സന്ദേശം നൽകിയിട്ടുണ്ട്.

പൊന്നോമനയെ ഓർത്ത് കണ്ണീർ വാർക്കുകയാണ് സന ഫാത്തിമയുടെ മാതാപിതാക്കളായ ഇബ്രാഹിമും ഹസീനയും. വീട്ടിലെത്തുന്നവരോട് സംഭവങ്ങൾ വിവരിക്കുമ്പോൾ ഉമ്മ ഹസീനയുടെ കണ്ണിൽ വേദനയുടെ കണ്ണുനീർ നിറയും. മകളെ കാണാതായതു മുതൽ മൗനത്തിലാണ് ഉപ്പ ഇബ്രാഹിമും. നാട്ടുകാരുടെയും ബന്ധുക്കളുടെയും പ്രാർഥനയിലും സ്നേഹ വാക്കിലും പ്രതീക്ഷ നൽകുകയാണ് ഇവർ.
കുട്ടിയെ കണ്ടെത്തിയുടെ തിരോധാനത്തെ കുറിച്ചും കുട്ടിയെ കണ്ടെത്തിയെന്ന് അവകാശപ്പെട്ടും സമൂഹമാധ്യമങ്ങൾ വഴി വ്യാജപ്രചാരണം. കുട്ടിയെ കണ്ടെത്തിയെന്ന മട്ടിലുള്ള സന്ദേശങ്ങൾപലതവണ തിരച്ചിൽ നിർത്തിവയ്ക്കാനിടയാക്കി. തുടർന്ന് ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ സൈബർ കുറ്റകൃത്യങ്ങൾ തടയൽ നിയമ പ്രകാരം നടപടിയുണ്ടാകുമെന്നു കലക്ടർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

നാടിന്റെ പ്രാര്‍ത്ഥനയില്‍ ഒപ്പം ചേരുന്നതിന് പകരം സോഷ്യല്‍മീഡിയയിലൂടെ വ്യാജപ്രചരണം നടത്തി സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പാണ് കലക്ടര്‍ നല്‍കുന്നത്. ഇത്തരക്കാര്‍ ആരായാലും നടപടിയുണ്ടാകും. കലക്ടറായ തനിക്ക് പോലും കിട്ടാത്ത രീതിയിലുള്ള വിവരങ്ങളാണ് വാട്‌സ് ആപ്പിലിരിക്കുന്നവര്‍ക്ക് കിട്ടുന്നതെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.
സാഡിസ്റ്റിക് ആറ്റിറ്റിയൂഡാണ് ഇവരുടേതെന്നും കലക്ടര്‍ പറഞ്ഞു. കുട്ടിയുടെ മാതാപിതാക്കളുടെ സങ്കടങ്ങള്‍ ഇവര്‍ക്കാര്‍ക്കും പ്രശ്‌നമില്ല. ഓരോ കാര്യങ്ങള്‍ വാട്‌സ് ആപ്പില്‍ എഴുതിവിടുകയാണ്. ഞങ്ങള്‍ സാമൂഹ്യ ബോധമുള്ളവരാണെന്നാണ് ഇത്തരക്കാര്‍ പറയുന്നത്. ഇതുകൊണ്ട് ഒരു കാര്യവുമില്ലെന്നും കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

നാടൊന്നാകെ തിരച്ചില്‍ നടത്തുന്നതിനിടയിലുണ്ടാകുന്ന ഇത്തരം വ്യാജപ്രചരണങ്ങള്‍ തിരച്ചിലിനെ പോലും വിഘാതമായി മാറുന്നുണ്ടെന്നും കലക്ടര്‍ പറഞ്ഞു. പലര്‍ക്കും ഒരു പണിയുമില്ലാതെ വാട്‌സ്ആപ്പില്‍ തന്നെ ജീവിക്കുകയാണ്. പലരും സത്യം അറിയാതെ ഇത്തരക്കാര്‍ പടച്ചുവിടുന്ന വ്യാജപ്രചരണങ്ങള്‍ ഷെയര്‍ ചെയ്യുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























