പഠനദിവസങ്ങള്‍ കുറയുന്നു; സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന

സംസ്ഥാന സ്‌കൂള്‍ കലോത്സവം ക്രിസ്മസ് അവധിക്കാലത്ത് നടത്താന്‍ ആലോചന. മേള നടത്തുന്നതിനിടെ പഠനദിവസങ്ങള്‍ നഷ്ടപ്പെടുന്നതിനാലാണ് ഒഴിവാക്കാന്‍ വേണ്ടിയാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ നീക്കം. മേളകള്‍ വിദ്യാഭ്യാസ കലണ്ടറിന്റെ താളം തെറ്റിക്കുന്നുവെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് അവധിക്കാല മേളയെന്ന ആശയത്തിന് കാരണം. ജനുവരി രണ്ടാം വാരം മുതല്‍ അവസാനം വാരം വരെ നീളുന്ന സംസ്ഥാന സ്‌കൂള്‍ കലാമേളയെന്ന പതിവാണ് ഇതോടെ മാറുന്നത്.
ഡിസംബര്‍ 26 മുതല്‍ ജനുവരി 1 വരെ കലോത്സവം നടത്താനാണ് നീക്കം. നഷ്ടമാകുന്നത് ജനുവരി ഒന്നിലെ പ്രവൃത്തി ദിവസം മാത്രം. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി പുതുവര്‍ഷത്തിന് തുടക്കമാകും. ഒന്നിന് മേള തീര്‍ന്നാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങള്‍ മുഴുവനായും പഠനത്തിനായി ഉപയോഗിക്കാം. മേളയില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും നടത്തിപ്പ് ചുമതലയുള്ള അദ്ധ്യാപകര്‍ക്കും ജനുവരി ഒന്ന് മുതല്‍ തിരിച്ച് സ്‌കൂളിലെത്താം.
വാര്‍ഷിക പരീക്ഷയ്ക്ക് മുമ്പ് അവസാന പാദത്തില്‍ കൂടുതല്‍ പ്രവൃത്തി ദിവസം കിട്ടും. ജില്ലാ മേളകള്‍ ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പായിരിക്കും. അവധി നഷ്ടപ്പെടുത്തുമെന്ന വിമര്‍ശനം ഉയരാനിടയുണ്ട്.
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ പുതിയ നിര്‍ദ്ദേശം വിദ്യാഭ്യാസമന്ത്രി കൂടി അംഗീകരിച്ചാല്‍ തൃശൂരില്‍ ഈ ക്രിസ്മസ് അവധിക്കാലത്ത് പുതുചരിത്രവുമായി മേളക്ക് കൊടിയുയരും.
https://www.facebook.com/Malayalivartha


























