ആ കാഴ്ച ഹൃദയഭേദകം; ദിലീപിനെ കാണാന്‍ അമ്മ ജയിലിലെത്തി

നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ദിലീപിനെ കാണാന്‍ അമ്മ സരോജമെത്തി. ആലുവ സബ് ജയിലിലെത്തിയാണ് അമ്മ ദിലീപിനെ സന്ദര്‍ശിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപും അമ്മയ്‌ക്കൊപ്പം ജയിലിലെത്തിയിട്ടുണ്ട്.
അതേസമയം റിമാന്റില്‍ കഴിയുന്ന നടന്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 18ലേക്ക് മാറ്റി. പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് ജാമ്യഹര്‍ജി മാറ്റിയത് .ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി സി. ശ്രീധരന്‍ നായരും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍പിള്ളയും ഹാജരായി. ഹര്‍ജിയില്‍ കുടുതല്‍ വാദത്തിനായി തിയതി നിശ്ചയിക്കുകയായിരുന്നു.
കരഞ്ഞുകൊണ്ട് സരോജം കാറില്‍ മടങ്ങി. കൂടിക്കാഴ്ച്ച 10 മിനിറ്റ് മാത്രം നീണ്ടു. ദിലീപിന്റെ ശക്തമായ താക്കീതുണ്ടായിട്ടും അമ്മയുടെ പിടിവാശിക്ക് മുന്നില്‍ സഹോദരന്‍ വഴങ്ങുകയായിരുന്നു. ഇന്നലെ ഒരു മാസമായി ദിലീപ് ജയിലിലെത്തിയിട്ട്. നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി ദിലീപിനെ കാണാന്‍ അമ്മ സരോജമെത്തി. ആലുവ സബ് ജയിലിലെത്തിയാണ് അമ്മ ദിലീപിനെ സന്ദര്‍ശിച്ചത്. ദിലീപിന്റെ സഹോദരന്‍ അനൂപും അമ്മയ്‌ക്കൊപ്പമുണ്ടായിരുന്നു. നേരത്തെ അമ്മയോടും ഭാര്യയോടും മകളോടും ജയിലില്‍ കാണാന്‍ വരരുതെന്ന് ദിലീപ് നിര്‍ദേശം നല്‍കിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സഹോദരന്‍ അനൂപ് ആണ് ദിലീപിനെ കാണാന്‍ എത്തിയിരുന്നത്.
നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ആരോഗ്യം മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ദിലീപിനെ സന്ദര്‍ശിച്ച നിര്‍മാതാവ് സുരേഷ് കുമാറും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ചെവിക്കുള്ളിലെ ഫ്‌ലൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിനെന്നും അദ്ദേഹം പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























