കൈയിലും വയറിലുമായി ആറോളം കുത്തുകള്‍: ചെറായി ബീച്ചില്‍ കാമുകന്‍ കാമുകിയെ കുത്തിക്കൊന്നത് സംശയ രോഗം കൊണ്ട്

കൊച്ചി ചെറായി ബീച്ചില്‍ കാമുകന്‍ കാമുകിയെ കുത്തിക്കൊന്നു. പ്രണയ ബന്ധത്തിലുണ്ടായ അസ്വാരസ്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതി മറ്റൊരു ബന്ധത്തിലേക്ക് നീങ്ങിയതാണ് പ്രശ്‌നത്തിന് കാരണമെന്ന് പോലീസ്
രാവിലെ പത്തരയോടെയാണ് വരാപ്പുഴ സ്വദേശി ശീതള്‍ എന്ന മുപ്പതുകാരിക്ക് ചെറായി ബീച്ചില്‍ വച്ച് കുത്തേറ്റത്. കഴുത്തിലടക്കം ഗുരുതരമായി മുറിവേറ്റ യുവതി പ്രാണരക്ഷാര്‍ഥം സമീപത്തെ റിസോര്‍ട്ടിലേക്ക് ഓടിക്കയറി.
റിസോര്‍ട്ട് ജീവനക്കാര്‍ യുവതിയെ ആദ്യം സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. സ്ഥിതി വഷളെന്ന് കണ്ടതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും അവിടെ എത്തും മുമ്പ് മരിച്ചു. യുവതിയെ കുത്തിയ കോട്ടയം സ്വദേശി പ്രശാന്തിനെ ചെറായി ബീച്ചില്‍ നിന്നു തന്നെ പൊലീസ് അറസ്റ്റ് ചെയ്തു.
കൊല്ലപ്പെട്ട യുവതി വിവാഹിതയെങ്കിലും ഭര്‍ത്താവുമായി അകന്നു കഴിയുകയാണ്. സ്വകാര്യ കേബിള്‍ ടിവി നെറ്റ് വര്‍ക്കിലെ ജീവനക്കാരനാണ് അറസ്റ്റിലായ പ്രശാന്ത്. 
യുവതിയും താനും പ്രണയത്തിലായിരുന്നെന്ന് കസ്റ്റഡിയിലായ കോട്ടയം സ്വദേശി പ്രശാന്ത് പൊലീസിനോട് സമ്മതിച്ചു. ഇന്ന് രാവിലെ 10.30 നാണ് ബീച്ചില്‍ വെച്ച് പ്രശാന്ത് യുവതിയെ കുത്തിക്കൊലപ്പെടുത്തിയത്. വാരാപ്പുഴ സ്വദേശിനി ശീതള്‍ (30) ആണ് അതിദാരുണമായി കൊല്ലപ്പെട്ടത്.
ശീതളും താനും പ്രണയത്തിലായിരുന്നെന്നാണ് നെടുങ്കുന്നം സ്വദേശിയായ പ്രശാന്ത് പറയുന്നത്. ഏറെ നാളായി ശീതളിന്റെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലായിരുന്നു പ്രശാന്ത് താമസിച്ചിരുന്നത്. അടുത്തകാലത്തായി പെണ്‍കുട്ടി തന്നെ അവഗണിക്കുന്നു എന്ന തോന്നലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രശാന്ത് പറഞ്ഞു. അടുത്തിടെയായി തങ്ങള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെന്നും പ്രശാന്ത് വ്യക്തമാക്കി. കൈയിലും വയറിലുമായി ആറോളം കുത്താണ് ശീതളിന് ഏറ്റത്.
https://www.facebook.com/Malayalivartha


























