ബിവറേജ് ഔട്ട്‌ലെറ്റ് തുറക്കണമെന്നാവശ്യപ്പെട്ട് ഉളിക്കല്‍ പഞ്ചായത്തില്‍ ഇന്ന് ഹര്‍ത്താല്‍

ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല തുറക്കണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കാസര്‍ഗോഡ് ജില്ലയിലെ ഉളിക്കല്‍ പഞ്ചായത്തില്‍ ഹര്‍ത്താല്‍. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍.
ഇവിടെയുണ്ടായിരുന്ന ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല അടച്ചൂപൂട്ടിയതിനെ തുടര്‍ന്ന് വ്യാജമദ്യ വില്‍പന കൂടുന്നുവെന്നാണ് കര്‍മസമിതി പറയുന്നത്. ഇത് ഇല്ലാതാക്കണമെങ്കില്‍ വില്‍പനശാല അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ത്താല്‍.
നേരത്തെ 2003ല്‍ കര്‍മസമിതി നടത്തിയ ഹര്‍ത്താലിനെ തുടര്‍ന്നാണ് ഇവിടെ ബിവറേജ് കോര്‍പ്പറേഷന്റെ മദ്യവില്‍പനശാല ആരംഭിച്ചത്. 2014ലെ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മദ്യവില്‍പനശാല അടച്ചൂപൂട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha


























