ഇങ്ങനെയൊരു നീചപ്രവൃത്തി ദിലീപ് ചെയ്യില്ല, ദിലീപ് കുറ്റവാളിയെന്ന് തെളിഞ്ഞാല്‍ ഞാനും ശിക്ഷ അനുഭവിക്കാന്‍ തയ്യാര്‍: സംവിധായകന്‍ തോംസണ്‍

ഐക്യദാര്‍ഢ്യം ഇങ്ങനെയും. കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ പിന്തുണച്ച് സംവിധായകന്‍ തോംസണ്‍. ദിലീപ് നിരപരാധി ആണെന്ന് താന്‍ ഉറച്ച് വിശ്വസിക്കുന്നതായും ദിലീപ് ഒരിക്കലും ഇങ്ങനെയൊരു നീച പ്രവര്‍ത്തി ചെയ്യില്ലെന്നും ദിലീപ് കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ താനും ദിലീപിനൊപ്പം ശിക്ഷ അനുഭവിക്കാന്‍ തയ്യാറാണെന്ന് സംവിധായകന്‍ തോംസണ്‍ പറഞ്ഞു. ദിലീപ് ഓണ്‍ലൈനിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് തോംസണ്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.
സംവിധായകന്‍ തോംസണിന്റെ വാക്കുകളിലേക്ക്
'ദിലീപിനെതിരെ നടന്നത് ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദിലീപ് എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയാം. ഒരിക്കലും ഇങ്ങനെ ഒരു നീച പ്രവൃത്തി ചെയ്യാന്‍ ദിലീപ് സന്നദ്ധനാവില്ല. ഇത് ദിലീപിന്റെ നേര്‍ക്കുള്ള ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴും ദിലീപ് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. ദിലീപ് വെറും കുറ്റാരോപിതനാണ്. ആ കുറ്റാരോപിതനായ വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് ദിലീപിനെ പൂര്‍ണമായും കുറ്റവാളിയാക്കാനാണ്.
ജാമ്യം നിഷേധിക്കാനുള്ള ഗൂഢ പ്രവര്‍ത്തനം നടത്തുന്നു. ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു. ദിലീപ് കുറ്റവാളി ആണെന്ന് തെളിഞ്ഞാല്‍ ഈ പറഞ്ഞതിന്റെ പേരില്‍ ദിലീപിന്റെ കൂടെ ഏത് ശിക്ഷയും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.'
കാര്യസ്ഥന്‍, കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ ദിലീപ് ചിത്രങ്ങളുടെ സംവിധായകനാണ് തോംസണ്‍.
https://www.facebook.com/Malayalivartha


























