ഭര്‍ത്താവറിയാതെ കാമുകിയും വിവാഹമോചനം നേടിയത് ഒരു വര്‍ഷം മുമ്പ്

കഴിഞ്ഞ ദിവസം ഭാര്യ അറിയാതെ ഒരു വര്‍ഷം മുമ്പെ വിവാഹ മോചനം നടത്തിയ യുവാവിന്റെ വാര്‍ത്ത വന്നിരുന്നു. കാമുകിയും ഭര്‍ത്താവറിയാതെ ഇതേ രീതി അവലംബിച്ചിരിക്കുകയാണ്. തൃക്കരിപ്പൂര്‍ തടിയന്‍കൊവ്വലിലെ ശ്രീജിത്തിന്റെ കാമുകിയായ നീലേശ്വരം പള്ളിക്കര കറുത്ത ഗേറ്റിലെ യുവതിയാണ് ഭര്‍ത്താവില്‍ നിന്നും ഭര്‍ത്താവറിയാതെ തന്നെ വിവാഹമോചനം നേടിയത്.
വിവാഹ മോചനം നടത്തിയ ശേഷവും ഇരുവരും ഒരുമിച്ച് തന്നെയാണ് താമസം. കാമുകിയുടെ ഭര്‍ത്താവിന് വിവാഹ മോചനം ആവശ്യപ്പെട്ട് കൊണ്ടുള്ള ഒരു നോട്ടീസ് ലഭിച്ചിരുന്നുവല്ലാതെ കേസ് സംബന്ധിച്ച മറ്റു കാര്യങ്ങളൊന്നും അറിയാമായിരുന്നില്ല. എങ്കിലും മറ്റൊരാളുമായി അടുപ്പമുള്ള ഭാര്യയെ വേണ്ടന്ന നിലപാടാണ് ഈ യുവാവിന്റേത്.
എന്നാല്‍ ശ്രീജിത്തിന്റെ ഭാര്യയാകട്ടെ തന്റെ ഭര്‍ത്താവിന് എന്നെങ്കിലും മാനസാന്തരം വരുമെന്നും തന്നെയും മക്കളെയും സംരക്ഷിക്കുമെന്നുമുളള വിശ്വാസമാണുള്ളത്. അതു കൊണ്ടു തന്നെ ഭര്‍തൃ വീട്ടില്‍ നിന്ന് പോകാന്‍ യുവതി ഒരുക്കമല്ലെന്ന് മാത്രമല്ല മരുമകളെയും കൊച്ചുമക്കളെയും വിട്ടയക്കാന്‍ ശ്രീജിത്തിന്റെ മാതാപിതാക്കളും തയ്യാറല്ല.
ഇതിനിടയില്‍ കാസര്‍കോട് വനിതാ സി ഐ നിര്‍മ്മലയുടെ സാന്നിധ്യത്തില്‍ മഹിളാ അസോസിയേഷന്‍ നേതാക്കളുടെ നേതൃത്വത്തില്‍ ശ്രീജിത്തുമായി പലവട്ടം ചര്‍ച്ച നടത്തിയെങ്കിലും വിവാഹ മോചനത്തില്‍ നിന്നും പിന്‍മാറാന്‍ കഴിയില്ലെന്ന് ഉറച്ച നിലപാടിലാണ് ഇയാള്‍. ഇതിനിടയില്‍ ശ്രീജിത്തിന്റെ കാമുകി എന്ന് പറയപ്പെടുന്ന യുവതിയെ സ്വഭാവ വൈകല്യത്തിന്റെ പേരില്‍ ജോലി ചെയ്യുന്ന കുമ്ബളയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തു.
https://www.facebook.com/Malayalivartha


























