ദിലീപിനുവേണ്ടി പോരാടുമെന്ന് സലിം ...

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ സലീം സന്ദര്‍ശിച്ചു.ദിലീപിന് വേണ്ടി മനുഷ്യാവകാശ കമ്മീഷനില്‍ ഹര്‍ജി നല്‍കിയ സലീം ജയില്‍ ഓഫീസില്‍ വച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച. ജാമ്യാപേക്ഷയില്‍ അനുകൂല വിധിയുണ്ടാകുമെന്ന് ദിലീപ് ആത്മവിശ്വാസം പ്രകടിപ്പിച്ചതായി കൂടിക്കാഴ്ചയ്ക്ക് ശേഷം സലീം പറഞ്ഞു.
ദിലീപിന് വേണ്ടി നിയമപോരാട്ടം തുടരുമെന്ന് അദ്ദേഹത്തെ അറിയിച്ചതായി സലീം പറഞ്ഞു. ജാമ്യം കിട്ടുമെന്ന ആത്മവിശ്വാസം ദിലീപിനുണ്ടെന്നും സലീം കൂട്ടിച്ചേര്‍ത്തു. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് സമര്‍പ്പിച്ച ജാമ്യാപേക്ഷ അടുത്ത വെള്ളിയാഴ്ച കോടതി പരിഗണിക്കും. പ്രോസിക്യൂഷന്റെ നിലപാട് അറിയിക്കുന്നതിന് വേണ്ടിയാണ് ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത്. ദിലീപിന്റെ അഭിഭാഷകന്‍ രാമന്‍പിള്ളയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരും ഇന്ന് കോടതിയില്‍ ഹാജരായി.
https://www.facebook.com/Malayalivartha


























